നെഹ്റു കോളജ് വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ നടത്തും
text_fieldsതൃശൂർ: പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസിൽ സമരം ചെയ് ത വിദ്യാർഥികളെ മാനേജ്മെൻറും അധ്യാപകരും ചേർന്ന് മനപ്പൂർവം തോൽപ്പിച്ചെന്ന ആരോപണ ത്തെ തുടർന്ന് ഇവർക്കുവേണ്ടി വീണ്ടും പരീക്ഷ നടത്താൻ ആരോഗ്യ സർവകലാശാല അധികൃതരുടെ തീരുമാനം. ഡിസംബർ 31, ജനുവരി ഒന്ന് തീയതികളിൽ പരിയാരം മെഡിക്കൽ കോളജിലാണ് വീണ്ടും പര ീക്ഷ നടത്തുക.
വിദ്യാർഥികളെ കോളജ് അധികൃതര്‍ മനപ്പൂര്‍വം തോല്പ്പിച്ചെന്ന പരാതിയെ തുടർന്ന് പ്രാക്ടിക്കല്‍ പരീക്ഷ റദ്ദാക്കണമൈന്ന് കുഹാസ് അഡ്ജുഡിഫിക്കേഷന്‍ കമ്മിറ്റി ഉത്തരവിട്ടു. അതുൽ ജോസ്, വസീം ഷാ, മുഹമ്മദ് ആഷിഖ് എന്നീ വിദ്യാർഥികളെയാണ് 2017ലും 2018ലും പ്രാക്ടിക്കൽ പരീക്ഷയിൽ മനപ്പൂർവം തോൽപ്പിച്ചുവെന്ന ആരോപണം ഉയർന്നത്. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കോളജിനെതിരെയുള്ള സമരത്തില്‍ മുന്‍പന്തിയിലുണ്ടായിരുന്നതുകൊണ്ട് കോളജ് മനപ്പൂര്‍വം തോല്‍പ്പിച്ചുവെന്ന് കാണിച്ച് മൂന്ന് ഡി.ഫാം വിദ്യാർഥികള്‍ ആരോഗ്യ സര്‍വകലാശാലയില്‍ പരാതി നല്‍കിയിരുന്നു. അധികൃതര്‍ മനപ്പൂര്‍വം തോല്‍പ്പിച്ചതായി അന്വേഷണ കമീഷന് കണ്ടെത്തിയതിനെ തുടർന്നാണ് വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷയെഴുതാൻ അവസരം ലഭിച്ചത്.
വിവരാവകാശ നിയമ പ്രകാരം വിദ്യാർഥികൾ പരീക്ഷ പേപ്പർ ആവശ്യപ്പെട്ടതിനെ തുടർന്ന് മാർക്ക് വെട്ടിതിരുത്തിയതിന് തെളിവ് ലഭിച്ചിരുന്നു. എന്നാൽ പരീക്ഷക്കിടെ നടത്തിയ സ്പോട്ട് വൈവയിൽ വിദ്യാർഥികൾ ഉത്തരം തെറ്റായി പറഞ്ഞതിനാലാണ് മാർക്ക് കുറഞ്ഞതെന്നായിരുന്നു അധ്യാപകരുടെ വാദം. അതേസമയം, പ്രാക്ടിക്കൽ പരീക്ഷക്കിടെ സ്പോട്ട് വൈവ നടത്തിയിട്ടില്ല എന്നതിന് പരീക്ഷയെഴുതിയ വിദ്യാർഥികളെല്ലാം സാക്ഷികളാണെന്ന് വിദ്യാർഥികൾ പറഞ്ഞു.
ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുക, നിയന്ത്രണങ്ങൾ നീക്കുക, ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇൗ മാസം മൂന്നിനാണ് ബി.ജെ.പി നിരാഹാരസമരം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
