പമ്പ തീർഥാടനത്തിനുമുമ്പ് പുനർനിർമിക്കും; നാശനഷ്ടം ഡിജിറ്റലായി ശേഖരിക്കും
text_fieldsതിരുവനന്തപുരം: പ്രളയത്തിൽ വീടുകൾക്കും കടകൾക്കുമുണ്ടായ നാശനഷ്ടങ്ങളുടെ വിവരശേഖരണം ഡിജിറ്റലായി നടത്താൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.
• പമ്പ പുനർനിർമാണത്തിെൻറ ചുമതല ടാറ്റ െപ്രാജക്ട് ലിമിറ്റഡിന് നൽകും. നവംബർ 17നാണ് മണ്ഡല-മകരവിളക്ക് തീർഥാടനം ആരംഭിക്കുക. പ്രളയത്തിൽ തകർന്ന റോഡുകളും പാലങ്ങളും കെട്ടിടങ്ങളുമെല്ലാം അതിനു മുമ്പ് പുനർനിർമിക്കും. ഇതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായി ഉന്നതതല സമിതിയെ നിയമിക്കും. ഡോ.വി. വേണു, കെ.ആർ. ജ്യോതിലാൽ, ടിങ്കു ബിസ്വാൾ എന്നീ ഉദ്യോഗസ്ഥരും പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും കമ്മിറ്റിയിൽ അംഗങ്ങളായിരിക്കും.
•പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ചെറുകിട കച്ചവടക്കാരെ സഹായിക്കാൻ വായ്പ പദ്ധതി നടപ്പാക്കും. കച്ചവടക്കാർക്ക് 10 ലക്ഷം രൂപ വരെ ബാങ്കുകളിൽനിന്ന് വായ്പ ലഭ്യമാക്കും. സ്വയംസഹായ സംഘങ്ങൾ, കുടുംബശ്രീ എന്നിവർക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കും. ഇത് പലിശരഹിതമല്ല.
•പ്രളയത്തിൽ വീട്ടുപകരണങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ ബാങ്കുകളിൽനിന്ന് വായ്പ ലഭ്യമാക്കും. വായ്പയുടെ പലിശ സർക്കാർ വഹിക്കും. വായ്പയുടെ തിരിച്ചടവ് ഉറപ്പാക്കുന്നതിന് കുടുംബശ്രീ വഴിയായിരിക്കും വായ്പ നൽകുക. ഇതിനായി സംസ്ഥാന സർക്കാർ ബാങ്കുകളുടെ കൺസോർട്യവുമായി കരാർ ഉണ്ടാക്കും.
•കേരളത്തെ മികച്ച നിലയിൽ പുനർനിർമിക്കുന്നതിനുള്ള പദ്ധതിയുടെ കൺസൾട്ടൻറ് പാർട്ണറായി അന്താരാഷ്ട്രതലത്തിൽ പ്രശസ്തമായ കെ.പി.എം.ജിയെ നിയമിക്കും. സൗജന്യ സേവനം നൽകാമെന്ന കെ.പി.എം.ജിയുടെ വാഗ്ദാനം സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
