ശബരിമല: തന്ത്രി, പന്തളം കൊട്ടാര കുടുംബങ്ങളുമായി നടന്ന ചർച്ചയിൽ സമവായം ഉണ്ടാകാതിരുന്നതോടെ സ്ത്രീ പ്രേവശനവുമായി ബന്ധപ്പെട്ട സമരത്തിെൻറ കേന്ദ്രമായി ശബരിമല ബേസ് ക്യാമ്പായ നിലക്കൽ മാറുന്നു. ദർശനത്തിന് എത്തുന്ന സ്ത്രീകളെ ചൊവ്വാഴ്ച മുതൽ ഇവിടെ സമരക്കാർ തടയാൻ തുടങ്ങി. ഇവരെ നേരിടാൻ വൻ പൊലീസ് സേനയും അണിനിരക്കുന്നു. ഇതോടെ നിലക്കൽ സംഘർഷ ഭൂമിയാകുമെന്ന ഭയാശങ്ക പരന്നിട്ടുണ്ട്. പമ്പയിലും ബുധനാഴ്ച മുതൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരം തുടങ്ങും.
തുലാമാസ പൂജക്കായി ബുധനാഴ്ച നടതുറക്കുന്ന സാഹചര്യത്തിലാണ് നിലക്കൽ സമരകേന്ദ്രമായി മാറുന്നത്. ശബരിമലയിലേക്ക് വരുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തി, യുവതികളിെല്ലന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കടന്നുപോകാൻ അനുവദിക്കുന്നത്. ചൊവ്വാഴ്ച കെ.എസ്.ആർ.ടി.സി ബസിൽ പമ്പയിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനികളെ സമരക്കാരായ വനിതകൾ ബസിൽ കയറി മർദിച്ച് പിടിച്ച് പുറത്തിറക്കി. ഒരു യുവതി മരക്കൊമ്പിൽ കയർ കെട്ടി കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യ ഭീഷണി മുഴക്കി. പൊലീസെത്തി ഇവരെ ഉദ്യമത്തിൽനിന്ന് പിന്തിരിപ്പിച്ചു.
ശബരിമല ആചാര സംരക്ഷണ സമിതി പർണശാലകെട്ടി ഒമ്പതു ദിവസമായി നടത്തിവരുന്ന പ്രാർഥനയജ്ഞ സ്ഥലത്തേക്ക് വിശ്വാസികൾ വൻതോതിൽ എത്തുന്നുണ്ട്. ബുധനാഴ്ച തന്ത്രി കുടുംബത്തിലെ മുത്തശ്ശി ഉപവാസമനുഷ്ഠിക്കാനെത്തും. ആദ്യമായാണ് ഇത്തരമൊരു സംഭവം. സ്ഥിതിഗതികൾ വിലയിരുത്താൻ എ.ഡി.ജി.പി അനിൽകാന്ത് വൈകീട്ട് നിലക്കലിൽ എത്തി. നിലക്കലിലേക്ക് രണ്ടു കമ്പനി വനിത പൊലീസിനെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ 11നാണ് സമരക്കാരായ സ്ത്രീകൾ വിദ്യാർഥിനികളെ മർദിച്ച് ബസിൽനിന്ന് പിടിച്ചിറക്കിയത്. വനിതകളായ മാധ്യമപ്രവർത്തകരെപോലും പമ്പയിലേക്ക് സമരക്കാർ കടത്തിവിടുന്നില്ല. ചൊവ്വാഴ്ച നാമമാത്ര പൊലീസാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ പന്തളം കൊട്ടാരം പ്രതിനിധി അശോക വർമയുടെ നേതൃത്വത്തിൽ പന്തളത്തുനിന്ന് തിരിച്ച യുവാക്കളുടെ ബൈക്ക് റാലി ഉച്ചക്ക് എത്തി. ബുധനാഴ്ച പമ്പയിൽ ഉപവാസം നടത്തുമെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ അറിയിച്ചു.
യുവതികളെ ശബരിമലയിലേക്ക് കടത്തിവിടില്ലെന്ന പ്രഖ്യാപനവുമായി സമരക്കാർ
ശബരിമല: ജീവൻപോയാലും യുവതികളെ ശബരിമലയിലേക്ക് കടത്തിവിടില്ലെന്ന പ്രഖ്യാപനവുമായി നിലക്കലിൽ സമരക്കാർ. ചൊവ്വാഴ്ച നിലക്കലിലേക്ക് കടന്നുവന്ന എല്ലാവാഹനങ്ങളും സമരക്കാർ തടഞ്ഞ് പരിശോധന നടത്തി. പൊലീസ് നോക്കിനിൽക്കെയാണ് ഇവർ വിദ്യാർഥിനികളെപ്പോലും ആക്രമിച്ചത്. നിലക്കലിൽനിന്ന് യുവതികൾ പമ്പയിലേക്ക് പോകാതിരിക്കാൻ രാപകൽ കാവലിരിക്കുകയാണ്. മരണംവരെ പോരാടും എന്ന സമരക്കാരുടെ പ്രഖ്യാപനം സമരപ്പന്തലിലെത്തിയ പന്തളം കൊട്ടാരപ്രതിനിധിയും ആവർത്തിച്ചു. വിശ്വാസികളെ സർക്കാർ വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സമാധാനപരമായ നാമജപയജ്ഞമാണ് നടത്തുന്നതെന്നും ഇത് പ്രകോപനപരമാകാതിരിേക്കണ്ട ഉത്തരവാദിത്തം സർക്കാറിനാണെന്നും സമരക്കാർ പറയുന്നു. ശബരിമലയിൽ 10നും 50നും ഇടയിൽ പ്രായമുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് സുപ്രീംകോടതി റദ്ദാക്കിയതോടെ ഉയർന്ന പ്രതിഷേധം പ്രകോപനപരമായി തീരുന്ന കാഴ്ചയാണ് ചൊവ്വാഴ്ച നിലക്കലിൽ കണ്ടത്. ദർശനത്തിനല്ലെങ്കിൽപോലും പമ്പയിലേക്ക് പോലും യുവതികളായ ആരെയും വിടില്ലെന്ന പിടിവാശിയിലാണ് സമരക്കാർ. കോടതി വിധി നടപ്പാക്കുകയെന്ന ബാധ്യത സർക്കാറിനു മുന്നിലുെണ്ടങ്കിലും നിയമം ൈകയിലെടുത്ത് സമരക്കാർ നടത്തുന്ന വാഹന പരിശോധനയും കൈയാങ്കളിയിലും ഇടപെടാതെ പൊലീസ് സംയമനം പാലിക്കുകയായിരുന്നു.
സ്ത്രീകളെ തടയുമെന്ന് രാഹുൽ ഈശ്വർ
തിരുവനന്തപുരം: അയ്യപ്പധർമസേനയുടെ നേതൃത്വത്തിൽ ബുധനാഴ്ച മുതൽ തിങ്കളാഴ്ച വരെ ശബരിമലയിലെത്തുന്ന സ്ത്രീകളായ ഭക്തരെ തടയുമെന്ന് രാഹുൽ ഈശ്വർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പമ്പ, നിലയ്ക്കൽ, കാനനപാത എന്നിവിടങ്ങളിൽ 125 മണിക്കൂർ പ്രാർഥന കൂട്ടായ്മ സംഘടിപ്പിക്കും. സ്ത്രീഭക്തർ വന്നാൽ ഇവർക്ക് മുന്നിൽ കിടക്കും. പ്രതിഷേധക്കാരുടെ നെഞ്ചിൽ ചവിട്ടിക്കടന്ന് മാത്രമേ ഇവർക്ക് ശബരിമലയിലേക്ക് പോകാനാകൂ. ഇതുസംബന്ധിച്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിന് കത്ത് നൽകിയതാതും രാഹുൽ ഈശ്വർ അറിയിച്ചു. മാസാരംഭത്തിൽ നട തുറക്കുന്നത് മുതൽ അടയ്ക്കുന്നത് വരെയാണ് പ്രതിരോധം. പുനഃപരിശോധന ഹരജി പരിഗണിക്കുന്നതുവരെ ശബരിമലയിൽ യുവതികൾ കയറുന്നത് തടയുകയാണ് ലക്ഷ്യം.
ശബരിമല റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി -ഡി.ജി.പി
തിരുവനന്തപുരം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് റോഡ് ഗതാഗതം തടയുകയും പരിശോധന നടത്തുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ റേഞ്ച് ഐ.ജിമാർക്കും ജില്ല പൊലീസ് മേധാവിമാർക്കും നിർദേശം നൽകി. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനും നിർദേശിച്ചിട്ടുണ്ട്. നിലയ്ക്കൽ, പമ്പ മേഖലകളിൽ പൊലീസ് പട്രോളിങ് സംഘങ്ങളെയും സ്ൈട്രക്കർ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. വടശ്ശേരിക്കര-നിലയ്ക്കൽ, എരുമേലി-നിലയ്ക്കൽ റൂട്ടുകളിൽ ആളുകൾ ഗതാഗത തടസ്സവും വാഹനപരിശോധനയും നടത്തുന്നത് തടയുന്നതിന് വനിത പൊലീസ് ഓഫിസർമാർ ഉൾപ്പെടെയുള്ള സംഘങ്ങളെ നിയോഗിക്കും. എല്ലാ നിയമലംഘനങ്ങളും തടയാൻ നടപടി സ്വീകരിക്കും. നിയമം ൈകയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.