Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപമ്പയിൽ മദ്യം...

പമ്പയിൽ മദ്യം കണ്ടെത്തിയ സംഭവം: ഗുരുതര നിയമലംഘനങ്ങളിൽ സമഗ്രാന്വേഷണം വേണമെന്ന് ഹൈകോടതി

text_fields
bookmark_border
High Court,ഹൈകോടതി
cancel
camera_alt

ഹൈകോടതി

കൊ​ച്ചി: പ​മ്പ​യി​ൽ മ​ദ്യം ക​ണ്ടെ​ത്തി​യ​ത​ട​ക്കം ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗു​രു​ത​ര നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ സ​മ​ഗ്രാ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ട്​ ഹൈ​കോ​ട​തി. പ​മ്പ​യി​ലെ മ​രാ​മ​ത്ത് കോം​പ്ല​ക്‌​സി​ൽ താ​മ​സി​ച്ചി​രു​ന്ന ദേ​വ​സ്വം ബോ​ർ​ഡി​ലെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ സ​ജീ​ഷ് കു​മാ​റി​ന്‍റെ മു​റി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 4.5 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം ക​ണ്ടെ​ത്തി​യെ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ജ​സ്റ്റി​സ് വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ൻ, ജ​സ്റ്റി​സ് കെ.​വി. ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ​ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്.

ഇ​യാ​ൾ കൈ​വ​ശം​വെ​ച്ചി​രു​ന്ന 25 മു​റി​ക​ൾ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ വാ​ട​ക​ക്ക്​ ന​ൽ​കി​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ളും രേ​ഖ​ക​ളും ഹാ​ജ​രാ​ക്കാ​ൻ ചീ​ഫ് വി​ജി​ല​ൻ​സ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി ഓ​ഫി​സ​ർ​ക്ക്​ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. മി​ഥു​ന​മാ​സ പൂ​ജ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക ക​മീ​ഷ​ണ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ്​ മ​ദ്യം ക​​ണ്ടെ​ത്തി​യ സം​ഭ​വ​മ​ട​ക്കം പ​രാ​മ​ർ​ശി​ച്ച​ത്.

ഒ​രാ​ൾ ദീ​ർ​ഘ​കാ​ലം ഒ​രി​ട​ത്തു തു​ട​ർ​ന്നാ​ൽ അ​ഴി​മ​തി​ക്കും അ​ധി​കാ​ര ദു​രു​പ​യോ​ഗ​ത്തി​നും കാ​ര​ണ​മാ​കു​മെ​ന്ന്​ നി​രീ​ക്ഷി​ച്ച കോ​ട​തി, 15 വ​ർ​ഷ​മാ​യി സ​ന്നി​ധാ​ന​ത്ത് തു​ട​ർ​ച്ച​യാ​യി ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ജോ​ലി ചെ​യ്ത​തും അ​ന​ധി​കൃ​ത​മാ​യി മു​റി​ക​ൾ വാ​ട​ക്ക്​ ന​ൽ​കി​യ​തും ഉ​ൾ​പ്പെ​ടെ കാ​ര്യ​ങ്ങ​ളി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alcoholinvestigationpambaincidentdiscoveryhigh court
News Summary - Alcohol found in Pampa: High Court calls for a comprehensive investigation into serious violations of the law
Next Story