Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലോറ ജങ്​ഷൻ...

പാലോറ ജങ്​ഷൻ ദത്തെടുക്കൽ: ക്ലീൻ ഗ്രീൻ പാലോറക്ക്​ രൂപംനൽകി നാട്ടുകാരുടെ കൂട്ടായ്മ

text_fields
bookmark_border
green-clean-palora
cancel
camera_alt????? ????? ?????????? ??????? ????? ??????? ??????????? ??????????????????????

ത​ല​ക്കു​ള​ത്തൂ​ർ: പാ​ലോ​റ ജ​ങ്​​ഷ​നെ ദ​ത്തെ​ടു​ത്ത് നാ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ. രാ​മ​നാ​ട്ടു​ക​ര-​വെ​ങ്ങ​ളം എ​ൻ.​എ​ച്ച് ബൈ​പാ​സി​ലെ പാ​ലോ​റ ജ​ങ്ഷ​നി​ൽ സ​ർ​വി​സ് റോ​ഡി​ന് മാ​ർ​ഗ​ത​ട​സ്സം സൃ​ഷ്​​ടി​ച്ച് അ​ന്ത​ർ​സം​സ്ഥാ​ന ച​ര​ക്കു​ലോ​റി​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ക​യും ജീ​വ​ന​ക്കാ​ർ റോ​ഡി​ലും ഫു​ട്പാ​ത്തി​ലും മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​ങ്ഷ​നെ ദ​ത്തെ​ടു​ത്ത് പ​രി​പാ​ലി​ക്കാ​ൻ നാ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ മു​ൻെ​കെ​യെ​ടു​ത്ത​ത്. 

പ​രി​പാ​ല​ന​ത്തി​നാ​യി ‘ക്ലീ​ൻ ഗ്രീ​ൻ പാ​ലോ​റ’ സ​മി​തി​ക്ക് രൂ​പം​കൊ​ടു​ത്തു. കോ​വി​ഡ് -19  സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്ത​ർ​സം​സ്ഥാ​ന വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ് എ​ത്ര​യും പെ​ട്ടെ​ന്ന് നി​രോ​ധി​ക്ക​ണ​മെ​ന്നും സ​ർ​വി​സ്​ റോ​ഡി​ൽ ഡി​വൈ​ഡ​റും നോ ​പാ​ർ​ക്കി​ങ് ബോ​ർ​ഡും സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സ​മി​തി അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി.

ഫു​ട്പാ​ത്തും സ​ർ​വി​സ് റോ​ഡും ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത​ത് കാ​ര​ണം സി.​എം.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലേ​ക്ക് രോ​ഗി​ക​ളു​മാ​യി വ​രു​ന്ന​വ​രും കാ​ൽ​ന​ട​ക്കു​പോ​ലും ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന്  പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം​കൊ​ടു​ക്കാ​നാ​ണ് സ​മി​തി ആ​ലോ​ചി​ക്കു​ന്ന​ത്.

പാ​ലോ​റ ജ​ങ്​​ഷ​​െൻറ സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ​ത്തി​ന് തു​ട​ക്കം​കു​റി​ക്കു​ന്ന​തി​നും പാ​രി​സ്ഥി​തി​ക ന​ന്മ​ക​ൾ വീ​ണ്ടെ​ടു​ക്കാ​നും ല​ക്ഷ്യ​മി​ട്ട്​ പ​രി​സ്ഥി​തി ദി​ന​ത്തി​ൽ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ങ്​​ഷ​നി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ വെ​ച്ചു​പി​ടി​പ്പി​ച്ചു. ത​ല​ക്കു​ള​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സി. ​പ്ര​കാ​ശ​ൻ മാ​സ്​​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് അം​ഗം ജ​സീ​ല ഫൈ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു. ​പ്ര​ദീ​പ് കു​മാ​ർ, വി. ​വി​ചി​ത്ര​ൻ, എം. ​അ​ശോ​ക​ൻ, രാ​ജീ​വ് അ​വ​ത​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPalora JunctionClean Green Palora
News Summary - Palora Junction Clean Green Palora -Kerala News
Next Story