Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പള്ളിയോടത്തിൽ കയറി ഫോട്ടോ ഷൂട്ട്; മോഡലിനെതിരെ കേസെടുത്തു

text_fields
bookmark_border
വിശ്വാസത്തിന്മേലുള്ള കടന്നു കയറ്റമാണെന്ന് പള്ളിയോട സംഘത്തിന്‍റെ പരാതി
Nimisha Lijo
cancel

തിരുവല്ല: ഓതറ പുതുക്കുളങ്ങര പള്ളിയോടത്തിൽ കയറി ഫോട്ടോ ഷൂട്ട് നടത്തിയ മോഡലിനെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. മോഡലും നവമാധ്യമ താരവുമായ ചാലക്കുടി സ്വദേശിനി നിമിഷ ലിജോക്കെതിരെയാണ് കേസ്. പള്ളിയോട സംഘം പ്രതിനിധിയും പുതുക്കുളങ്ങര എൻ.എസ്.എസ് കരയോഗം ഭാരവാഹിയുമായ സുരേഷ് കുമാർ നൽകിയ പരാതിയിലാണ് കേസ്.

നിമിഷയെ കൂടാതെ പള്ളിയോടത്തിൽ കയറാൻ സഹായിച്ച പുലിയൂർ സ്വദേശി ഉണ്ണിക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സ്ത്രീകൾ പള്ളിയോടങ്ങളിൽ കയറാൻ പാടില്ലെന്ന വിശ്വാസത്തെ അവഗണിച്ച നിമിഷ പള്ളിയോടത്തിൽ ചെരിപ്പിട്ട് കയറിയത് വിശ്വാസത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും വിശ്വാസത്തെ വ്രണപ്പെടുത്തിയ നിമിഷയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്.

നിമിഷയോട് അടുത്ത ദിവസം തിരുവല്ല പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടതായി ഡിവൈ.എസ്.പി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - palliyodam photo shoot case against model
Next Story