ജലീലിനൊപ്പം വേദി പങ്കിട്ട പഞ്ചായത്ത് പ്രസിഡൻറിനെ ലീഗ് സസ്പെൻഡ് ചെയ്തു
text_fieldsമലപ്പുറം: പാർട്ടി നിർദേശം ലംഘിച്ച് മന്ത്രി ഡോ. കെ.ടി. ജലീലിനൊപ്പം പൊതുചടങ്ങിൽ പങ്കെടുത്ത പള്ളിക്കൽ ഗ്രാമപഞ്ച ായത്ത് പ്രസിഡൻറ് പി. മിഥുനയെ മുസ്ലിം ലീഗിൽനിന്ന് സസ്പെൻഡ് ചെയ്തു. പ്രസിഡൻറിനെ സസ്പെൻഡ് ചെയ്യണമെന്ന ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ശിപാർശയെത്തുടർന്ന് ജില്ല കമ്മിറ്റിയാണ് നടപടിയെടുത്തത്. ലീഗിെൻറ വിലക്ക് ലംഘിച്ച് ഉണ്യാൽപറമ്പ്-കോണത്തുമാട് കുടിവെള്ള പദ്ധതി ഉദ്ഘാടനച്ചടങ്ങിൽ കഴിഞ്ഞദിവസം മിഥുന മന്ത്രിക്കൊപ്പം പങ്കെടുത്തിരുന്നു.
പാർട്ടി വഴി ലഭിച്ച അധികാരസ്ഥാനങ്ങൾ ഒഴിയണമെന്നും പഞ്ചായത്ത് കമ്മിറ്റി ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.സി സംവരണമാണ് പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പദവി. 2015ൽ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ പഞ്ചായത്ത് പ്രസിഡെൻറന്ന ഖ്യാതിയോടെയാണ് 22കാരി മിഥുന അധികാരത്തിലേറിയത്. ബി.എഡ് വിദ്യാർഥിനിയായിരുന്നു അന്ന്. ഒന്നാം വാർഡായ കോഴിപ്പുറത്തു നിന്ന് 284 വോട്ടിനായിരുന്നു ജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.