Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാന്ത്വനപരിചരണം...

സാന്ത്വനപരിചരണം രോഗിയുടെ അടിസ്​ഥാന മനുഷ്യാവകാശം

text_fields
bookmark_border
സാന്ത്വനപരിചരണം രോഗിയുടെ  അടിസ്​ഥാന മനുഷ്യാവകാശം
cancel

ജീവിതാന്ത്യം മുന്നിൽകാണുന്ന രോഗങ്ങളാലും മറ്റും കിടപ്പിലായ രോഗികൾക്ക്​ നൽകുന്ന സാന്ത്വനപരിചരണത്തി​​​​െൻറ കാര്യത്തിൽ ലോകത്തിനുതന്നെ മാതൃകയാണ്​ കേരളം. സാന്ത്വനപരിചരണം ഇത്രത്തോളം വ്യാപകവും ജനകീയവുമായ മറ്റൊരിടവും ലോകത്ത്​ നമുക്ക്​ കാണാൻ കഴിയില്ല. സാന്ത്വന പരിചരണം അർഹരായ മുഴുവൻ ആളുകൾക്കും എത്തിക്കുന്നതിനാവശ്യമായ പരിശ്രമങ്ങൾ ഉൗർജിതമാക്കുന്നതിനായി ഒക്​ടോബർ മാസത്തിലെ രണ്ടാം ശനിയാഴ്​ച ലോക പാലിയേറ്റിവ്​ കെയർ ദിനമായി ആചരിച്ചുവരുകയാണ്​.

ദിനാചരണത്തി​​​​െൻറ ഇൗ വർഷത്തെ പ്രമേയം സാന്ത്വന പരിചരണം- കാരണം ഞാനും പ്രസക്​തനാണ്​ (Palliative care-Because I matter) എന്നതാണ്​. പാലി​േയറ്റിവ്​ പരിചരണത്തി​​​​െൻറ തുടക്കക്കാരിയായി അറിയപ്പെടുന്ന സിസിലി സോണ്ടേഴ്​സി​​​​െൻറ നൂറാം ജന്മദിനവർഷമായതിനാൽ ‘‘നിങ്ങൾ നിങ്ങളായതുകൊണ്ട്​ പ്രസക്​തനായതുപോലെ നിങ്ങളുടെ ജീവിതാന്ത്യംവരെയും നിങ്ങൾ പ്രസക്​തനാണ്​’’ (You matter because you are you and you matter until the end of your life) എന്ന വചനത്തിൽനിന്നാണ്​ ഇൗ പ്രമേയം രൂപംകൊണ്ടത്​.
സാന്ത്വന പരിചരണം എന്നത്​ ആഗോള ആരോഗ്യ പരിരക്ഷയുടെ അവിഭാജ്യ ഘടകം തന്നെയാണെന്നാണ്​ ലോകാരോഗ്യ സംഘടന വിവക്ഷിച്ചിട്ടുള്ളത്​. പരിചരണം ആവശ്യമായ മുഴുവൻ രോഗികൾക്കും അത്​ ലഭ്യമാക്കുക എന്നത്​ മനുഷ്യാവകാശത്തി​​​​െൻറയും നീതിയുടെയും തേട്ടമാണ്​. എന്നാൽ, ഇൗ അവകാശം അനുവദിച്ചുകിട്ടുന്നതിന്​ ഒ​േട്ടറെ കടമ്പകളുണ്ട്​. ഞാൻ പ്രസക്​തനാണെങ്കിൽ എന്തുകൊണ്ട്​ എനിക്കാവശ്യമായ പരിചരണം ലഭിക്കുന്നില്ല എന്നാണ്​ ഒാരോ രോഗിയു​ം നമ്മോട​്​ ചോദിക്കുന്നത്​. സാന്ത്വന പരിചരണമെന്നത്​ അടിസ്​ഥാന മനുഷ്യാവകാശമെന്ന നിലക്ക്​ സാമൂഹിക, രാഷ്​ട്രീയ, സാമ്പത്തിക ചുറ്റുപാടുകൾ പരിഗണിക്കാതെതന്നെ ഒാരോ രോഗിക്കും ലഭിക്കേണ്ടതുണ്ട്​. ആധുനിക ചികിത്സാരംഗം പലപ്പോഴും രോഗിയുടെ മനുഷ്യാവകാശത്തെയോ അഭിപ്രായങ്ങളെയോ പരിഗണിക്കുന്നതായി കാണുന്നില്ല. ബന്ധുക്കളുടെയും കൂട്ടിരിപ്പുകാരുടെയും തീരുമാനങ്ങളാണ്​ പരിഗണിക്കപ്പെടുന്നത്​.

കിടപ്പുരോഗികൾക്ക്​ ആവശ്യമായ പരിചരണം ലഭിക്കാത്തതിന്​ കുടുംബസാഹചര്യങ്ങളും സാമ്പത്തികനിലയും കാരണമാവാറുണ്ട്​. പാലിയേറ്റിവ്​ പരിചരണം ഏറക്കുറെ സൗജന്യമായ കേരളത്തിൽ​ ഇതിന്​ പ്രസക്തിയില്ലെങ്കിലും മറ്റു സംസ്​ഥാനങ്ങളിലും രാജ്യത്തിനു പുറത്തും ഇത്​ ഏറെ പ്രസക്തമാണ്​. ലോകരാജ്യങ്ങളിൽ ചുരുക്കം ഇടങ്ങളിൽ മാത്രമേ പാലിയേറ്റിവ്​ പരിചരണം നിലവിലുള്ള ചികിത്സാരീതികളോടൊപ്പം നടക്കുന്നുള്ളൂ.

രോഗപീഡയാൽ കഴിയുന്നവർക്ക്​ വേദനസംഹാരികൾകൊണ്ടും പരിചരണംകൊണ്ടും വേദന ലഘൂകരിച്ച്​ പുഞ്ചിരിയോടെ മരണത്തെ പുൽകാൻ സഹായിക്കുകയാണ്​ സാന്ത്വന പരിചരണത്തിലൂടെ ചെയ്യുന്നത്​. ജീവിതാന്ത്യത്തിൽ മാത്രമല്ല, ജീവിതയാത്രക്കിടയിലുണ്ടാകുന്ന പ്രത്യേക അവസ്​ഥകളിലും മരുന്നു ചികിത്സയോടൊപ്പം സാന്ത്വന പരിചരണവും നൽകുന്ന രീതിയിലേക്ക്​ ഇത്​ വളർന്നിരിക്കുന്നു.

നമ്മുടെ സംസ്​ഥാനത്ത്​ അർഹരായ മുഴുവൻ രോഗികൾക്കും പരിചരണം ലഭിക്കുന്നുവെന്ന്​ ഉറപ്പുവരുത്തേണ്ടത്​ സർക്കാറി​​​​െൻറ കടമയാണ്​. കേരളത്തിൽ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ കീഴിലുള്ള സാന്ത്വന പരിചരണ പ്രവർത്തനങ്ങളിലൂടെ മാത്രം ഇത്​ സാധ്യമാവുകയില്ല.

നിലവിൽ ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്ക്​ ആവശ്യമായ സഹായങ്ങൾ നൽകിയാൽ ഇൗ ലക്ഷ്യം എളുപ്പത്തിൽ പൂർത്തീകരിക്കാൻ സാധിക്കും. രാജ്യത്ത്​ ആദ്യമായി പാലിയേറ്റിവ്​ നയം പ്രഖ്യാപിച്ച സംസ്​ഥാനമാണെങ്കിലും സർക്കാർ നിർദേശപ്രകാരമുള്ള ജനകീയ സഹകരണത്തോടെയല്ല ഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളിലും ഇൗ പ്രവർത്തനങ്ങൾ നടക്കുന്നത്​. വേദന സംഹാരികളുടെ ലഭ്യതയാണ്​ സാന്ത്വന പരിചരണമേഖല നേരിടുന്ന മറ്റൊരു പ്രധാന പ്രശ്​നം. വേദനസംഹാരികളുടെ ദുരുപയോഗം തടഞ്ഞുകൊണ്ടുതന്നെ അവയു​െട ലഭ്യത ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാർ നടപടികളെടുക്കണം. ‘‘പാലിയേറ്റിവ്​ പരിചരണ രംഗത്തെ ചലനങ്ങൾ-ഗുണമേന്മ ഉറപ്പുവരുത്തി, പരിഹാരം കാണുന്നു’’ എന്ന പ്രമേയത്തെ മുൻനിർത്തി പാലിയേറ്റിവ്​ പ്രവർത്തകരുടെ 26ാമത്​ അന്താരാഷ്​ട്ര സമ്മേളനം 2019 ഫെബ്രുവരി 8, 9, 10 തീയതികളിൽ ആലുവയിൽ നടക്കുന്നുണ്ട്​. ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പ​െങ്കടുക്കുന്ന ഇൗ സമ്മേളനത്തിൽ പാലിയേറ്റിവ്​ രംഗത്തെ നൂതന പ്രവണതകളും പ്രശ്​നങ്ങളും ചർച്ചചെയ്യപ്പെടുമെന്നാണ്​​ പ്രതീക്ഷിക്കുന്നത്​.

(തണൽ പാലിയേറ്റിവ്​ ആൻഡ്​ പാരാപ്ലീജിക്​ കെയർ സൊസൈറ്റി കൺവീനറും 2019ലെ അന്താരാഷ്​ട്ര പാലിയേറ്റിവ്​ കെയർ സമ്മേളനത്തി​​​​െൻറ ജനറൽ കൺവീനറുമാണ്​ ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspalliative caremalayalam newsmalayalam news onlinekerala online newsKerala News
News Summary - Palliative Care - Kerala News
Next Story