Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാറിന്​ ഒരു...

കാറിന്​ ഒരു ഭാഗത്തേക്ക് 80 രൂപ; പാലിയേക്കര ടോൾ നിരക്ക് വര്‍ധന നിയമവിരുദ്ധമെന്ന്​, പ്രതിഷേധമുയരുന്നു

text_fields
bookmark_border
കാറിന്​ ഒരു ഭാഗത്തേക്ക് 80 രൂപ; പാലിയേക്കര ടോൾ നിരക്ക് വര്‍ധന നിയമവിരുദ്ധമെന്ന്​, പ്രതിഷേധമുയരുന്നു
cancel

ആമ്പല്ലൂര്‍ (തൃശൂർ): പാലിയേക്കര ടോള്‍ പ്ലാസയില്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ടോൾ നിരക്ക് വര്‍ധിപ്പിക്കാനുള്ള കരാര്‍ കമ്പനിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധമുയരുന്നു. നാഷനല്‍ ഹൈവേസ് (ഡിറ്റര്‍മിനേഷന്‍ ഓഫ് റേറ്റ്‌സ് ആന്‍ഡ് കളക്​ഷന്‍ ) റൂള്‍സ് 2008 പ്രകാരം നിലവിലെ തുകയുടെ മൂന്ന്​ശതമാനം മാത്രമേ വര്‍ധനവ് അനുവദിക്കാന്‍ പാടുള്ളൂവെന്നും എന്നാൽ ഇത്​ ലംഘിച്ചാണ്​ പുതിയ വർധനവെന്നും ഡി.സി.സി വൈസ് പ്രസിഡന്‍റും തൃശുർ ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ അഡ്വ. ജോസഫ് ടാജറ്റ്​ ആരോപിച്ചു. 6.6 മുതല്‍ 10 ശതമാനം വരെയാണ്​ വിവിധ വിഭാഗങ്ങളിലെ വാഹനങ്ങള്‍ക്ക് വര്‍ധിപ്പിച്ചത്​. ഇത്​ അന്യായവും നിയമവിരുദ്ധവുമാണെന്നും ​അദ്ദേഹം ചൂണ്ടിക്കാട്ടി.

കാര്‍, ജീപ്പ് തുടങ്ങിയ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് മാത്രം 80 രൂപയാണ്​ പുതുക്കിയ നിരക്ക്​. നേരത്തെ ഇത് 75 രൂപയായിരുന്നു. ഇരുവശത്തേക്കുമുള്ള നിരക്ക് പത്ത് രൂപ വര്‍ധിപ്പിച്ച് 120 രൂപയാക്കി. ചരക്ക് വാഹനങ്ങള്‍ക്ക് 140 രൂപയും ബസുകള്‍ക്കും ട്രക്കുകള്‍ക്കും 275 രൂപയുമാണ് നിരക്ക്. സെപ്തംബര്‍ ഒന്ന് മുതലാണ്​ പുതിയ നിരക്ക് നിലവില്‍ വരിക. ഇതിനെതിരെ വിവിധ സംഘടനകളും വ്യക്​തികളും രംഗത്തെത്തിയിട്ടുണ്ട്​. ടോൾ ഒഴിവാക്കി ​പോകാനുള്ള സമാന്തര പാതകളെ കുറിച്​ സാമൂഹികമാധ്യമങ്ങളിൽ പ്രചരണം ശക്​തമാണ്​.

നിരക്ക്​​ കൂട്ടാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും​ നിരക്ക് വര്‍ധനവ് അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, എന്‍.എച്ച്.എ.ഐ പ്രൊജെക്ട് ഡയറക്ടര്‍ എന്നിവര്‍ക്ക് ജോസഫ് ടാജറ്റ്​ കത്ത് നല്‍കി. 2018 സെപ്റ്റംബറില്‍ നിരക്ക് വര്‍ധിപ്പിച്ചപ്പോൾ ത​ന്നെ നാഷനല്‍ ഹൈവേസ് (ഡിറ്റര്‍മിനേഷന്‍ ഓഫ് റേറ്റ്‌സ് ആന്‍ഡ് കളക്​ഷന്‍ ) റൂള്‍സ് 2008 ലംഘിച്ചുവെന്ന്​ ചൂണ്ടിക്കാട്ടി ഹൈകോടതിയില്‍ താന്‍ ഹരജി നല്‍കിയിരുന്നുവെന്നും അത്​ ഇപ്പോഴും പരിഗണനയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആ ഹരജിയില്‍ കണ്‍സെഷന്‍ എഗ്രിമെന്‍റ്​ എല്‍ ഷെഡ്യൂളില്‍ പറഞ്ഞിട്ടുള്ള അറ്റകുറ്റപ്പണികളും അനുബന്ധ സൗകര്യങ്ങളും പൂര്‍ത്തിയാക്കാതെ നിരക്ക് വര്‍ധിപ്പിച്ചതും ചോദ്യം ചെയ്തിട്ടുണ്ട്. കൂടാതെ കണ്‍സെഷന്‍ എഗ്രിമെന്‍റ്​ പ്രകാരം ചെയ്തു തീര്‍ക്കേണ്ട പഞ്ച് ലിസ്റ്റില്‍ പറയുന്ന പുതുക്കാട് മേൽപ്പാലം, ചാലക്കുടി അടിപ്പാത എന്നിവയുടെ പണി പൂര്‍ത്തീകരിച്ചിട്ടുമില്ല. ഹരജിയില്‍ അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിക്കാന്‍ കരാര്‍ കമ്പനിയോട് ഹൈകോടതി നിര്‍ദ്ദേശിച്ചിട്ടും പണി പൂര്‍ത്തീകരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paliyekkara toll plazaPaliyekkaraToll
News Summary - Paliyekkara toll hike is illegal says Protesters
Next Story