80 ശതമാനം തിരിച്ചുകിട്ടി; പാലിയേക്കരയിൽ 10 വർഷം കൂടി ടോൾ പിരിക്കും
text_fieldsതൃശൂർ: തൃശൂർ-അങ്കമാലി ദേശീയപാതയിലെ പാലിയേക്കര ടോൾ പ്ലാസ നടത്തിപ്പുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിെന കാത്തിരിക്കുന്നത് ചാകര. പാത നിർമാണത്തിന് ചെലവാക്കിയ തുകയിൽ നെല്ലാരു പങ്ക് പിരിച്ചു. ഇനിയും 10 കൊല്ലത്തോളം പിരിക്കാൻ ബാക്കി. പിരിവ് തുടങ്ങിയതിനു ശേഷം ദിനേന വാഹനങ്ങൾ പെരുകുന്നതും ടോൾ നിരക്ക് ഇടക്കിടെ ഉയർത്തുന്നതും പരിഗണിച്ചാൽ ചെലവായതിെൻറ മൂന്നോ നാലോ മടങ്ങ് പണവുമായിേട്ട ടോൾ കമ്പനി പോകൂ.
2012 ഫെബ്രുവരി ഒമ്പതിനാണ് പാലിയേക്കരയിൽ ടോൾ പിരിവ് തുടങ്ങിയത്. അന്നുതൊട്ട് ഇക്കഴിഞ്ഞ ഏപ്രിൽ 30 വരെ 569.51 കോടി രൂപ ടോൾ പിരിച്ചു. 2028 ജൂൺ 21 വരെ ടോൾ പിരിക്കാൻ കമ്പനിക്ക് അവകാശമുണ്ട്. കൗതുകം ഇനിയാണ്- പാത പണിയാൻ ചെലവായത് 721.17 കോടി രൂപ. അതായത്, ചെലവാക്കിയതിെൻറ 78.97 ശതമാനവും ഇതിനകം ടോളായി പിരിച്ചെടുത്തു. 151.66 കോടി രൂപ കിട്ടിയാൽ ചെലവൊത്തു. പിരിക്കാൻ പിന്നെയും കിടക്കുന്നു നീണ്ട കാലം.
ഇൗ ബി.ഒ.ടി പാതക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങൾക്ക് കാരണമുണ്ടെന്ന് തെളിയിക്കുന്നതാണ് ഇൗ കണക്കുകൾ. തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്തിന് ദേശീയപാത അതോറിറ്റിയുടെ പാലക്കാട് പ്രോജക്ട് ഡയറക്ടറുടെ ഒാഫിസ് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് കണക്കുകളുള്ളത്. തൃശൂർ-അങ്കമാലി നാലുവരി പാത നിർമാണം, ദേശീയപാത 47ലെ അങ്കമാലി-ഇടപ്പള്ളി ഭാഗത്ത് നവീകരണം, അറ്റകുറ്റപ്പണി എന്നിവയാണ് കമ്പനിയെ ഏൽപ്പിച്ചത്. 30 മാസംെകാണ്ട് പൂർത്തിയാക്കണമെന്നായിരുന്നു കരാെറങ്കിലും സമയം നീട്ടി നൽകേണ്ടി വന്നു. ടോൾ പ്ലാസയിൽ മൂന്ന് മിനിറ്റിലധികം കാത്തുനിൽക്കേ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
