ഫലസ്തീന്‍ ജനത ഇപ്പോഴും അധിനിവേശവും വെല്ലുവിളിയും നേരിടുന്നു -അബ്ദുല്ല മുഹമ്മദ് അബൂ ഷാവേസ്
text_fieldsപട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ വാര്‍ഷിക സമ്മേളനം ഫലസ്തീന്‍ അംബാസഡര്‍ അബ്ദുല്ല മുഹമ്മദ് അബു ഷാവേസ് ഉദ്ഘാടനം ചെയ്യുന്നു
പട്ടിക്കാട്: ഫലസ്തീന്‍ ജനത ഇപ്പോഴും അധിനിവേശവും അനീതിയും കടുത്ത വെല്ലുവിളികളും നേരിടുകയാണെന്ന് ഇന്ത്യയിലെ ഫലസ്തീൻ അംബാസഡർ അബ്ദുല്ല മുഹമ്മദ് അബു ഷാവേസ് പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ 63ാം വാര്‍ഷിക, 61ാം സനദ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നീതിക്കും മാനുഷിക അന്തസ്സിനും വേണ്ടി നിലകൊള്ളുന്ന സുഹൃത്തുക്കളില്‍നിന്നുള്ള ധാര്‍മിക പിന്തുണയാണ് ഫലസ്തീന്റെ ശക്‍തി. ഫലസ്തീന്‍ ലക്ഷ്യം കേവലം രാഷ്ട്രീയമല്ല; അത് ധാര്‍മികവും മാനുഷികവുമായ ലക്ഷ്യമാണ്.
സംവാദം, സഹിഷ്ണുത, പരസ്പര ബഹുമാനം എന്നിവ വളര്‍ത്തിയെടുക്കുന്നതില്‍ കേരളത്തിലെ വിദ്യാഭ്യാസ, മത സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. അറിവും ധാര്‍മികതയും ശക്തിപ്പെടുത്തുന്ന സ്ഥാപനമാണ് ജാമിഅ നൂരിയ്യ. സ്ഥാപനം സമൂഹത്തിന് അര്‍ഥവത്തായ സംഭാവനകള്‍ നല്‍കിയ തലമുറകളെ സൃഷ്ടിച്ചെന്നും അബ്ദുല്ല മുഹമ്മദ് അബു ഷാവേസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

