Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫലസ്തീൻ ഐക്യദാർഢ്യം:...

ഫലസ്തീൻ ഐക്യദാർഢ്യം: വിയ്യൂർ അതിസുരക്ഷ ജയിലിൽ മാവോവാദി നേതാവിന്‍റെ നിരാഹാരം

text_fields
bookmark_border
Palestine Solidarity
cancel

തൃശൂർ: ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിയ്യൂർ അതിസുരക്ഷ ജയിലിൽ തടവുകാരന്‍റെ നിരാഹാര സമരം. മാവോവാദി നേതാവ് കണ്ണൂര്‍ പൂക്കാട് സ്വദേശി സി.കെ. രാജീവനാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.

യു.എ.പി.എ ചുമത്തിയാണ്​ രാജീവനെ തടവിൽ പാർപ്പിച്ചിരിക്കുന്നത്. 2020ലാണ് മാവോവാദി ബന്ധം ആരോപിച്ച്​ രാജീവനെ മീനങ്ങാടി പാതിരിപ്പാലത്തെ വീട്ടിൽനിന്ന് പൊലീസ്​ പിടികൂടിയത്.

കർഷകർക്കെതിരായ ജപ്​തിക്കെതിരെ 2002 നവംബര്‍ എട്ടിന് പനമരം സഹകരണ ബാങ്കില്‍ അതിക്രമിച്ച് കയറുകയും ഫയലുകള്‍ക്ക് തീയിടുകയും ചെയ്തതിന് കമ്പളക്കാട് പൊലീസ് രജിസ്​റ്റര്‍ ചെയ്ത കേസിലാണ്​ അറസ്റ്റ്.

മനുഷ്യാവകാശ ദിനത്തിലും സ്വാതന്ത്ര്യ ദിനത്തിലും യു.എ.പി.എക്കെതിരെ രാജീവൻ ജയിലിൽ നിരാഹാര സമരം നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine conflictPalestine SolidarityViyyur Prison
News Summary - Palestine Solidarity: Prisoner's hunger strike at Viyyur Prison
Next Story