Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്രായേൽ ഭീകരതക്കെതിരെ ഫലസ്തീൻ ഐക്യദാർഢ്യദിനം ഞായറാഴ്ച

text_fields
bookmark_border
രാത്രി എട്ട് മണിക്ക് ലൈറ്റണച്ച് മെഴുകുതിരി കത്തിച്ചോ ഫ്ലാഷടിച്ചോ ഫലസ്തീൻ ഐക്യദാർഢ്യ ബാനർ പ്രദർശിപ്പിക്കും
all eyes on rafah 987897
cancel

കോഴിക്കോട്: റഫയിൽ ഫലസ്തീൻ ജനസമൂഹത്തിനെതിരെ ഇസ്രയേൽ നടത്തുന്ന വംശഹത്യക്കെതിരെ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന 'ആൾ ഐസ്​ ഓൺ റഫ' കാമ്പയിൻ്റെ ഭാഗമായി ഫലസ്തീൻ സോളിഡാരിറ്റി ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ കേരളത്തിലും ഞായറാഴ്ച ഫലസ്തീൻ ഐക്യദാർഢ്യ ദിനം സംഘടിപ്പിക്കും.

ഞായറാഴ്ച രാത്രി എട്ട് മണിക്ക് ലൈറ്റണച്ച് മെഴുകുതിരി കത്തിച്ചോ ഫ്ലാഷടിച്ചോ ഫലസ്തീൻ ഐക്യദാർഢ്യ ബാനർ പ്രദർശിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. വീടുകളിലും ഓഫിസുകളിലും നിരത്തുകളിലും നവ സാമൂഹിക മാധ്യമങ്ങളിലുമെല്ലാം അരങ്ങേറുന്ന ഫലസ്തീൻ ഐക്യദാർഢ്യ കാമ്പയിനിൽ മത, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കാളികളാകുമെന്ന് സംഘാടകർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - palestine solidarity day
Next Story