Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫലസ്തീൻ റാലി: നിലപാടിൽ...

ഫലസ്തീൻ റാലി: നിലപാടിൽ മാറ്റമില്ലാതെ ഷൗക്കത്ത്; എട്ടിന് വീണ്ടും യോഗം

text_fields
bookmark_border
Aryadan Shoukath
cancel

തിരുവനന്തപുരം: പാർട്ടി വിലക്ക്​ ലംഘിച്ച്​ മലപ്പുറത്ത്​ ഫലസ്‌തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചതിൽ ആര്യാടൻ ഷൗക്കത്ത്​ കെ.പി.സി.സി അച്ചടക്കസമിതിക്ക്​ മുമ്പാകെ ഹാജരായി വിശദീകരണം നൽകി. കെ.പി.സി.സി ആസ്ഥാനത്ത്​ നടന്ന കൂടിക്കാഴ്ച രണ്ടര മണിക്കൂർ നീണ്ടു.

ഷൗക്കത്തിന്​ പറയാനുള്ളതെല്ലാം കേട്ടുവെന്നും അച്ചടക്ക സമിതി നവംബർ എട്ടിന്​ വീണ്ടും ചേർന്ന ശേഷം തീരുമാനമെടുക്കുമെന്നും​ സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. മലപ്പുറം ഡി.സി.സി പ്രസിഡന്‍റ്​ ഉൾപ്പെടെ നേതാക്കളെക്കൂടി കേൾക്കാനുണ്ട്​. എല്ലാ വിഭാഗവും കേട്ട ശേഷമാകും തീരുമാനമെന്നും തിരുവഞ്ചൂർ പറഞ്ഞു. തനിക്ക്​ പറയാനുള്ളതെല്ലാം പറഞ്ഞുവെന്നും ഫലസ്തീൻ നിലപാടിൽ മാറ്റമില്ലെന്നും ശുഭപ്രതീക്ഷയാണെന്നും ആര്യാടൻ ഷൗക്കത്ത്​ പറഞ്ഞു.

തന്‍റെ ഭാഗം വിശദീകരിച്ച്​ വിശദമായ കത്തും ഷൗക്കത്ത്​ അച്ചടക്ക സമിതിക്ക്​ നൽകിയിട്ടുണ്ട്​. ഷൗക്കത്തിനെതിരെ കൂടുതൽ നടപടികൾ ഉണ്ടായേക്കില്ല. അതേസമയം, മലപ്പുറത്ത്​ പ്രതിപക്ഷനേതാവ്​ വി.ഡി. സതീശന്‍റെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച നടക്കുന്ന കോൺ​ഗ്രസ്​ കൺവെൻഷനിൽ ഷൗക്കത്തിന്​ പ​ങ്കെടുക്കാനാകില്ല. പാർട്ടി പരിപാടികളിൽനിന്ന്​ ഒ​രാഴ്ചത്തേക്കാണ്​ ഷൗക്കത്തിനെ ​കെ.പി.സി.സി വിലക്കിയത്​. നവംബർ 13 വരെയാണ്​ വിലക്കിന്‍റെ കാലാവധി. എട്ടാം തീയതി വീണ്ടും അച്ചടക്കസമിതി ചേരാൻ നിശ്ചയിച്ച സാഹചര്യത്തിൽ തീരുമാനം ഒരാഴ്ച കൂടി നീളും. അച്ചടക്കസമിതി തീരുമാനം വരാത്തതിനാൽ കൺ​വെൻഷനിൽ പ​ങ്കെടുക്കില്ലെന്ന്​ ഷൗക്കത്തും വ്യക്തമാക്കി.

വിലക്ക്​ ലംഘിച്ച്​ നേതൃത്വത്തെ വെല്ലുവിളിച്ച ഷൗക്കത്തിനെതിരെ കടുത്ത നടപടിക്ക്​ ഒരുങ്ങിയ കെ.പി.സി.സി നേതൃത്വം ഇപ്പോൾ മയപ്പെട്ടിട്ടുണ്ട്​. ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി നടത്തിയതിന്​ കോൺഗ്രസ്​ നേതാവിനെതിരെ നടപടിയെടുക്കുന്നത്​ സി.പി.എം ആയുധമാക്കിയാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്​. അതേസമയം, ഷൗക്കത്തിന്‍റെ പ്രതികരണത്തിൽ ഖേദപ്രകടനത്തിന്‍റെ സൂചനകളൊന്നും പ്രകടമല്ല.

മാത്രമല്ല, തിരുത്തേണ്ടത്​ പാർട്ടിയാണെന്ന്​ വരികൾക്കിടയിൽ പറയുകയും ചെയ്തു. ഇടതുപക്ഷത്തേക്കുള്ള സി.പി.എം ക്ഷണത്തിന്​ ഇല്ല എന്ന്​ കൃത്യമായി മറുപടി നൽകിയതുമില്ല. ​കെ.പി.സി.സി ജനറൽ സെക്രട്ടറിയായ ഒരാൾ എന്ത്​ മറുപടി നൽകുമെന്ന്​ എല്ലാവർക്കും അറിയാമല്ലോ എന്നാണ്​​ ഇതിനെക്കുറിച്ചുള്ള ആവർത്തിച്ചുള്ള ചോദ്യത്തിന്​ ഷൗക്കത്ത്​ നൽകിയ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palestine rallyAryadan Shaukat
News Summary - Palestine rally: Meeting again at eight
Next Story