Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘‘ക്ലാസുണ്ടെന്ന്...

‘‘ക്ലാസുണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ച്​ പീഡനം; പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭീഷണി’’

text_fields
bookmark_border
girl-rape-case
cancel

കണ്ണൂർ: പാനൂരിനടുത്ത പാലത്തായിയിൽ സ്​കൂളിൽവെച്ച്​ നാലാംക്ലാസുകാരി പീഡനത്തിനിരയായി​ ഒരുമാസത്തോളമായിട്ടു ം കേസ്​ എവിടെയുമെത്തിയില്ല​. ഇരയായ കുട്ടിയെ നിരവധി തവണ മണിക്കൂറുകളോളം ചോദ്യംചെയ്​ത പൊലീസ്​, കോവിഡി​​െൻറ മറവിൽ പ്രതിയെ രക്ഷിക്കാൻ ശ്രമം നടത്തുന്നതായാണ്​ ആരോപണം.

വിദ്യാർഥിനിയെ പീഡിപ്പിച്ച ബി.​ജെ.പി തൃപ്പങ്ങോട് ടൂർ പഞ്ചായത്ത് പ്രസിഡൻറുകൂടിയായ ഇതേ സ്​കൂളിലെ അധ്യാപകൻ പദ്മരാജൻ ഇപ്പോഴും കാണാമറയത്താണ്​. വൈദ്യപരിശോധന റിപ ്പോർട്ടിൽ പീഡനം നടന്നതായി തെളിഞ്ഞിട്ടും കുട്ടിയെയും കുടുംബത്തെയും നിരന്തരം ചോദ്യം ചെയ്യുകയാണ്​ പൊലീസ് ച െയ്​തത്​. കുട്ടിയുടെ മാനസികനിലപോലും വിദഗ്​ധരെ​കൊണ്ട്​ പരിശോധിപ്പിച്ചു. സമ്മർദം ചെലുത്തി കേസിൽനിന്ന്​ പി ന്തിരിപ്പിക്കാനുള്ള നീക്കത്തി​​െൻറ ഭാഗമാണിതെന്ന്​ നാട്ടുകാർ ആരോപിക്കുന്നു.

പീഡനക്കേസ്​ പ്രതിയും ബി.​ജെ.പി തൃപ്പങ്ങോട് ടൂർ പഞ്ചായത്ത് പ്രസിഡൻറുമായ പദ്മരാജൻ

കുട്ടിയുടെ ബന്ധുക്കളുമായി സംസാരിച്ച്​ വിമൻ ജസ്റ്റിസ് മൂവ്മ​െൻറ്​ സംസ്​ഥാന പ്രസിഡൻറ്​ ജബീന ഇർഷാദ്​ എഴുതിയ ഫേസ്​ബുക്​ കുറിപ്പ്​ പൊലീസി​​െൻറ പിടിപ്പുകേടിനെ രൂക്ഷമായി വിമർശിക്കുന്നുണ്ട്​. അന്വേഷണത്തി​​െൻറ നാൾവഴികളടക്കം വിശദമാക്കുന്ന ഫേസ്​ബുക്​ പോസ്​റ്റിൽനിന്ന്​:

‘‘എൽ.എസ്​.എസ്​ പരിശീലന ക്ലാസുണ്ടെന്ന് പറഞ്ഞ്​​ അവധി ദിവസം കുട്ടിയെ സ്കൂളിലേക്ക് വിളിപ്പിച്ചാണ് പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. സംഭവം പുറത്ത് പറഞ്ഞാൽ നിന്നെയും ഉമ്മയെയും കൊന്ന് കളയുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. പിതാവില്ലാത്ത കുട്ടി വല്ലാതെ ഭയന്നു പോയി. ദിവസങ്ങൾ കഴിഞ്ഞാണ് സംഭവങ്ങൾ ബന്ധുക്കളോട് പറയാൻ പോലും കഴിഞ്ഞത്. ലോകം മുഴുവനും മഹാമാരിയുടെ പകർച്ചയിൽ പകച്ചു നിൽക്കുമ്പോൾ ആ നീചനെ രക്ഷപ്പെടുത്താൻ കിണഞ്ഞു പരിശ്രമിക്കുന്ന പൊലീസുദ്യോഗസ്ഥരും അധികാരികളും ...

വിദ്യാർഥിനിയുടെ ബന്ധുക്കളുമായി സംസാരിച്ചപ്പോൾ വേദനിപ്പിക്കുന്ന യാഥാർഥ്യങ്ങളാണ് അറിഞ്ഞത്. സാധാരണ പോക്സോ പ്രകാരം കേസെടുത്താൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യും. ഇവിടെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് കുട്ടിയെ മാനസികമായി തളർത്താനുള്ള ശ്രമമാണ് നടന്നത്​. പൊലീസി​​െൻറ നടപടികൾ പരിശോധിച്ചാൽ ഇത്​ മനസ്സിലാവും.

മാർച്ച്‌ 17ന് ചൈൽഡ് ലൈൻ ടീം വീട്ടിൽ വന്ന് കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും മൊഴി എടുത്തു. അന്നേ ദിവസം തന്നെ പാനൂർ പൊലീസ് വീട്ടിൽ വന്ന് മൊഴി എടുത്തു. രാത്രിയോടെ എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്തു. പിറ്റേന്ന് മാർച്ച്‌ 18ന് കുട്ടിയെ തലശ്ശേരിയിൽ വൈദ്യ പരിശോധന നടത്തി. വൈകീട്ട്​ മട്ടന്നൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി മൊഴി കൊടുത്തു.

മാർച്ച്‌ 19ന് രാവിലെ പാനൂർ സി.ഐ വീട്ടിൽ വരികയും കുട്ടിയെ ചോദ്യം ചെയ്യുകയും ചെയ്തു. വീണ്ടും മാർച്ച്‌ 21 ന് തലശ്ശേരി ഡി.വൈ.എസ്.പി കുട്ടിയേയും രക്ഷിതാക്കളെയും ഓഫിസിലേക്ക് വിളിപ്പിച്ചു. രാവിലെ 11 മുതൽ വൈകുന്നേരം 4:30 വരെ ചോദ്യം ചെയ്തു. അന്നേ ദിവസം ഏഷ്യാനെറ്റ്‌ ന്യൂസിലെ എഫ്​.ഐ.ആർ എന്ന പ്രോഗ്രാമിൽ തലശ്ശേരി ഡി.വൈ.എസ്.പി കെ.വി. വേണുഗോപാൽ കുറ്റകൃത്യം നടന്നു എന്നത് തെളിയിക്കപ്പെട്ടതായി പറഞ്ഞു. കേസി​​െൻറ ഓരോ ഘട്ടവും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും സ്കൂളിനകത്ത്​ അതേ സ്കൂളിലെ അധ്യാപകൻ ക്രൂരമായി ലൈംഗിക പീഡനം നടത്തിയെന്നത് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രതിക്ക് ഒരു പഴുതും ഇല്ലാത്ത വിധം ശിക്ഷ വാങ്ങികൊടുക്കേണ്ട ഉത്തരവാദിത്തം പൊലീസിന് ഉണ്ടെന്നും ഡി.വൈ.എസ്.പി വ്യക്തമാക്കി. മാർച്ച് 22ന് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ കുട്ടിയെ സ്കൂളിൽ കൊണ്ടുപോയി വീണ്ടും ചോദ്യം ചെയ്തു.

അതിനുശേഷം കുട്ടിക്ക് മാനസികപ്രശ്നങ്ങളുണ്ടോ എന്ന് പരിശോധിക്കണമെന്ന് സി.ഐ ആവശ്യപ്പെട്ടു. കുട്ടിയുടെ രക്ഷിതാക്കൾ വിസമ്മതിച്ചെങ്കിലും ആവർത്തിച്ച് നിർബന്ധിച്ചപ്പോൾ സമ്മതിച്ചു. മാർച്ച് 27ന് പൊലീസി​​െൻറ കൂടെ കോഴിക്കോട് മെഡിക്കൽ കോളജിനടുത്തുള്ള ഇംഹാൻസിൽ കൊണ്ടുപോയി ഡോക്ടറെ കണ്ടു. ഒരു ലേഡി ഡോക്ടറും ഒരു മെയിൽ ഡോക്ടറും കുട്ടിയെ ഒറ്റക്ക് വിളിച്ച് സംസാരിച്ചിട്ടുണ്ട്. "നിന്നെ പീഡിപ്പിച്ചത് മദ്രസാധ്യാപകനല്ലേ, അയാളുടെ പേര് പറയൂ" എന്ന്​ ഡോക്ടർ ചോദിച്ചതായും താൻ അത് നിഷേധിച്ചതായും പിന്നീട് കുട്ടി രക്ഷിതാക്കളോട് പറഞ്ഞു.

എഫ്​.ഐ.ആർ രജിസ്റ്റർ ചെയ്ത് പോക്സോ പ്രകാരം കേസെടുക്കുകയും വൈദ്യ പരിശോധന റിപ്പോർട്ടിൽ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് തെളിയുകയും ചെയ്​തതാണ്​. മജിസ്ട്രേറ്റിനു മുന്നിൽ വ്യക്തമായ മൊഴി രേഖപ്പെടുത്തിയിട്ടും പ്രതിയുടെ അറസ്റ്റ് വൈകിപ്പിച്ച് 9 വയസ്സുള്ള കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയും മാനസിക നില പരിശോധിക്കുകയും ചെയ്തത് കേസ് അട്ടിമറിച്ച് പ്രതിയെ രക്ഷപ്പെടുത്താൻ വേണ്ടിയാണെന്ന സംശയം ബലപ്പെടുത്തുന്നു’’

പ്രതി ബി.ജെ.പി നേതാവായത് കൊണ്ടുള്ള രാഷ്ട്രീയ സ്വാധീനവും കേസ്​ തേച്ചുമായ്​ക്കുന്നതിന്​ പിന്നിലുണ്ടെന്ന്​ ജബീന ആരോപിക്കുന്നു. രക്ഷിതാക്കൾ തങ്ങളുടെ മക്കളെ സ്കൂളിലേക്കയക്കുന്നത് അധ്യാപകർ സംരക്ഷിക്കുമെന്ന വിശ്വാസത്തിലാണ്. ആ അധ്യാപകൻ വിദ്യാർഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കുകയും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടുകയുമാണെങ്കിൽ ഇത് മുഴുവൻ സമൂഹത്തിനും നീതി നിഷേധിക്കുന്നതിന് തുല്യമാണ്. സമാന മനസ്കരായ കുറ്റവാളികൾക്കും അത് നൽകുന്ന സന്ദേശം ഭീകരമായിരിക്കും. ഈ കുട്ടിക്കും കുടുംബത്തിനും നീതി ലഭ്യമാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിമൻ ജസ്റ്റിസ് മൂവ്മ​െൻറ്​ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായും ജബീന അറിയിച്ചു. ഡി.ജി.പി, വനിതാ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ, ജില്ല പോലീസ് മേധാവി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurrape casePanoorBJPBJPpalathayipalathayi rape case
News Summary - palathayi rape: Police trying to save the BJP leader
Next Story