പാലത്തായി പീഡനം; അന്വേഷണ സംഘം വിപുലീകരിച്ചു
text_fieldsപാനൂർ: പാലത്തായി പീഡനക്കേസിൽ ക്രൈംബ്രാഞ്ച് അേന്വഷണ സംഘം വിപുലീകരിച്ചു. രണ്ട് വനിത ഐ.പി.എസ് ഉദ്യോഗസ്ഥരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തി. കാസർകോട് എസ്.പി ഡി. ശിൽപ, കണ്ണൂർ നാർക്കോട്ടിക് എസ്.പി രീഷ്മ എന്നിവരെയാണ് പുതുതായി സംഘത്തിൽ ഉൾപ്പെടുത്തിയത്.
പാലത്തായിയിലെ നാലാംക്ലാസുകാരിയെ ബി.ജെ.പി നേതാവായ അധ്യാപകൻ പത്മരാജൻ പീഡിപ്പിച്ച കേസിൽ തുടരന്വേഷണത്തിന് തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് (രണ്ട്) കോടതി ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് സമർപ്പിച്ച പ്രാഥമിക കുറ്റപത്രം സ്വീകരിച്ചാണ് തുടരന്വേഷണത്തിന് പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജി കോടതി അംഗീകരിച്ചത്.
സത്യം പുറത്തുവരണമെന്നും കുട്ടിക്ക് നീതി കിട്ടണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി.പി. ശശീന്ദ്രൻ ബോധിപ്പിച്ചു. വനിത ഐ.പി.എസ് ഓഫിസറെ അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തി കുട്ടിയുടെ മൊഴിയെടുക്കുന്നതാണ് ഉചിതമെന്നും പ്രോസിക്യൂട്ടർ നിർദേശിച്ചിരുന്നു.
