Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തന്‍റെ ഭാര്യ ആത്മഹത്യ ചെയ്താൽ ഉത്തരവാദി എസ്.ഡി.പി.ഐ എന്ന് പാലത്തായി പോക്സോ കേസ് പ്രതി

text_fields
bookmark_border
തന്‍റെ ഭാര്യ ആത്മഹത്യ ചെയ്താൽ ഉത്തരവാദി എസ്.ഡി.പി.ഐ എന്ന് പാലത്തായി പോക്സോ കേസ് പ്രതി
cancel
camera_alt

കെ. ​പത്മരാജൻ

തലശ്ശേരി: പാ​നൂ​ർ പാ​ല​ത്താ​യി​യി​ൽ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ കുറ്റക്കാരനല്ലെന്ന് അ​ധ്യാ​പ​ക​നും ബി.​ജെ.​പി നേ​താ​വു​മാ​യ കെ. ​പത്മരാജൻ. ശിക്ഷാവിധി ദിനമായ ഇന്ന് ത​ല​ശ്ശേ​രി പോ​ക്‌​സോ പ്ര​ത്യേ​ക കോ​ട​തിയിൽ ഹാജരാക്കിയപ്പോൾ ജ​ഡ്‌​ജി എം.​ടി. ജ​ല​ജാ​റാ​ണിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പത്മരാജ​ൻ.

തന്‍റെ ഭാര്യ ആത്മഹത്യ ചെയ്താൽ അതിന് ഉത്തരവാദി എസ്.ഡി.പി.ഐക്കാണെന്നും തന്നെ പോലുള്ള നിരപരാധി ശിക്ഷിക്കപ്പെടാതിരിക്കാൻ പ്രാർഥിക്കുന്നുവെന്നും പത്മരാജ​ൻ കോടതിയിൽ വ്യക്തമാക്കി.

പത്മരാജന് പറഞ്ഞത് രേഖപ്പെടുത്തണമെന്ന് പ്രതിഭാഗം വക്കീൽ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, ഇതെല്ലാം വാദം കേൾക്കുന്ന ഘട്ടത്തിൽ പറഞ്ഞതാണെന്നും രേഖപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ജഡ്ജി വ്യക്തമാക്കി.

എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് കോടതി പത്മരാജനോട് ചോദിച്ചു. പ്രശ്നങ്ങളിലെന്നും പ്രായമായ മാതാപിതാക്കളും കുടുംബവും ഉണ്ടെന്നും പത്മരാജ​ൻ മറുപടി നൽകി. അതേസമയം, പ്രതി പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.

അതേസമയം, പാ​നൂ​ർ പാ​ല​ത്താ​യി​യി​ൽ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ശിക്ഷാവിധി ഉച്ചക്ക് മൂന്നു മണിക്ക് ത​ല​ശ്ശേ​രി പോ​ക്‌​സോ പ്ര​ത്യേ​ക കോ​ട​തി വിധിക്കും. ബ​ലാ​ത്സം​ഗം, പോ​ക്സോ വ​കു​പ്പു​ക​ളിലാണ് ശിക്ഷ വിധിക്കുക. പ്ര​തിയെ കു​റ്റ​ക്കാ​ര​നാ​ണെന്ന് ത​ല​ശ്ശേ​രി പോ​ക്‌​സോ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്‌​ജി എം.​ടി. ജ​ല​ജാ​റാ​ണി ഇന്നലെ ക​ണ്ടെ​ത്തി​യതിനെ തുടർന്ന് പ​ത്മ​രാ​ജന്‍റെ ജാമ്യം റദ്ദാക്കി തലശ്ശേരി സബ് ജയിലിലേക്ക് മാറ്റിയിരുന്നു.

2020 ജ​നു​വ​രി​യി​ൽ അധ്യാപകനും ബി.​ജെ.​പി തൃ​പ്ര​ങ്ങോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റുമാ​യി​രു​ന്ന ക​ട​വ​ത്തൂ​ർ മു​ണ്ട​ത്തോ​ട് കു​റു​ങ്ങാ​ട്ട്‌ ഹ‍ൗ​സി​ൽ കെ. ​പത്മരാജൻ (49) മൂ​ന്നു​ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ്‌ കേ​സ്‌. വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ ആ ​സ​മ​യ​ത്ത് സ്കൂ​ളി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന വാ​ദ​മാ​ണ് അ​ധ്യാ​പ​ക​ൻ ഉ​യ​ർ​ത്തി​യ​ത്. ഇ​ത് തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​നാ​യി​ല്ല. കു​ട്ടി പ​റ​ഞ്ഞ തീ​യ​തി തെ​റ്റാ​ണെ​ന്ന വാ​ദ​വു​മു​ണ്ടാ​യി. കു​ട്ടി​ക​ൾ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ൾ തീ​യ​തി​ക്ക് പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന ഹൈ​കോ​ട​തി ഉ​ത്ത​ര​വ് പ്രതിയുടെ വാദത്തെ മറികടക്കാൻ പ്രോ​സി​ക്യൂ​ട്ട​ർ പി.​എം. ഭാ​സു​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

2024 ഫെ​ബ്രു​വ​രി 23ന് ​കേ​സി​ന്റെ വി​ചാ​ര​ണ പോ​ക്സോ കോ​ട​തി ജ​ഡ്ജി ടി​റ്റി ജോ​ർ​ജ് മു​മ്പാ​കെ തു​ട​ങ്ങി. ജ​ഡ്ജി ടി​റ്റി ജോ​ർ​ജ് മാ​റി​യ​പ്പോ​ൾ ജ​ഡ്ജി ബി. ​ശ്രീ​ജ മു​മ്പാ​കെ വി​ചാ​ര​ണ തു​ട​ങ്ങി. വി​ദ്യാ​ർ​ഥി ഉ​ൾ​പ്പെ​ടെ 40 സാ​ക്ഷി​ക​ളെ പ്രോ​സി​ക്യൂ​ഷ​ൻ വി​സ്‌​ത​രി​ച്ചു. 77 രേ​ഖ​ക​ളും 14 തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി. പ്ര​തി​ഭാ​ഗം മൂ​ന്ന് സാ​ക്ഷി​ക​ളെ വി​സ്‌​ത​രി​ച്ചു. വാ​ദം പൂ​ർ​ത്തി​യാ​യി വി​ധി പ​റ​യാ​നി​രി​ക്കെ ജ​ഡ്ജി മാ​റി. പി​ന്നീ​ട് ജ​ഡ്ജി ജ​ല​ജാ​റാ​ണി മു​മ്പാ​കെ വീ​ണ്ടും വാ​ദം ന​ട​ത്തി വി​ധി​പ​റ​യാ​ൻ മാ​റ്റി.

കു​ട്ടി​യു​ടെ മാ​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ സംഘ്പരിവാർ അധ്യാപക സംഘടനയുടെ കണ്ണൂർ ജില്ല നേതാവുമായിരുന്ന പത്മരാജനെതിരെ പാ​നൂ​ർ പൊ​ലീ​സ്‌ 2020 മാ​ർ​ച്ച്‌ 17ന് ​കേ​സെ​ടു​ത്തു. പൊ​യി​ലൂ​ർ വി​ള​ക്കോ​ട്ടൂ​രി​ൽ​നി​ന്ന് ഏ​പ്രി​ൽ 15ന്‌ ​പ്ര​തി​യെ അ​റ​സ്‌​റ്റ് ​ചെ​യ്‌​തു. പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വി​ന്റെ ആ​വ​ശ്യ​പ്ര​കാ​രം 2020 ഏ​പ്രി​ൽ 24 ന്‌ ​സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്‌ കൈ​മാ​റി. 2020 ജൂ​ലൈ 14ന് ​ക്രൈം​ബ്രാ​ഞ്ച്‌ ഡി​റ്റ​ക്ടീ​വ്‌ ഇ​ൻ​സ്‌​പെ​ക്ട​ർ മ​ധു​സൂ​ദ​ന​ൻ നാ​യ​ർ ഇ​ട​ക്കാ​ല കു​റ്റ​പ​ത്രം ന​ൽ​കി.

മൂ​ന്ന് മാ​സ​ത്തി​നു​ ശേ​ഷം പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ച്ചു. അതിനിടെ, അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച് ക്രൈം​ബ്രാ​ഞ്ച് ഐ.​ജി​യു​ടെ ഫോ​ൺ സം​ഭാ​ഷ​ണം വി​വാ​ദ​മാ​യി. അ​ന്ന​ത്തെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റുടെ ഹ​ര​ജിയെ തുടർന്ന് നാ​ർ​ക്കോ​ട്ടി​ക് സെ​ൽ എ.​എ​സ്.​പി രേ​ഷ്മ ര​മേ​ശി​നെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Palathayi Rape Case accuse K. Padmarajan react in Thalassery POCSO Court
Next Story