പാലത്തായി: വിമൺ ജസ്റ്റിസ് മൂവ്മെൻറ് നിൽപ് സമരം നടത്തി
text_fieldsതിരുവനന്തപുരം: പാലത്തായിയിലെ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് പത്മരാജനെ രക്ഷിക്കാൻ സർക്കാറും ബി.ജെ.പിയും ഒത്തുകളിച്ചതായി ആരോപിച്ച് വിമൺ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന വ്യാപകമായി 10,000 വീടുകളിൽ അമ്മമാരുടെ നിൽപ് സമരം സംഘടിപ്പിച്ചു.
കുറ്റപത്രത്തിൽനിന്ന് പോക്സോ വകുപ്പ് ക്രൈംബ്രാഞ്ച് ഒഴിവാക്കിയത്, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷെൻറ ഉപദേശത്തെ മറികടന്ന് കൊണ്ടാണെന്ന വാർത്ത ഒത്തുകളി വ്യക്തമാക്കുന്നതാണെന്ന് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് പറഞ്ഞു.
മിനി വേണുഗോപാൽ, സുബൈദ കക്കോടി, ഉഷാ കുമാരി, ചന്ദ്രിക കൊയ്ലാണ്ടി, മുംതാസ് ബീഗം, അസൂറ, സുഫീറ എരമംഗലം, സൽവ, കെ.കെ. റഹീന തുടങ്ങിയവർ നിൽപ് സമരത്തിന് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
