Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലത്തായി കേസ്: ‘മുൻ...

പാലത്തായി കേസ്: ‘മുൻ ഡിവൈ.എസ്.പിയുടേത് സ്വന്തം ബാച്ചുകാരനെ വെള്ളപൂശാനുള്ള ശ്രമം; കേസ് ഫയൽ വായിച്ചിട്ട് മതി നിഗമനം -റിട്ട.ഡിവൈ.എസ്.പിക്ക് അക്കമിട്ട് മറുപടി നൽകി അന്വേഷണ ഉദ്യോഗസ്ഥൻ

text_fields
bookmark_border
palathayi-rape-case
cancel
camera_alt

പാലത്തായി കേസ് അന്വേഷണ ഉദ്യോഗസ്ഥൻ റിട്ട. എ.സി.പി ടി.കെ രത്ന കുമാർ, പ്രതി കെ പത്മരാജൻ

കണ്ണൂർ: പാലത്തായി പീഡന കേസിലെ പ്രതിയും ബി.ജെ.പി നേതാവുമായ അധ്യാപകൻ കെ. പത്മരാജന് ജീവപരന്ത്യം ശിക്ഷ വിധിച്ച് ദിവസങ്ങൾ കഴിഞ്ഞും അന്വേഷണം സംബന്ധിച്ച് വിവാദങ്ങൾ സജീവമാകുന്നു. വിധിക്കെതിരെ റിട്ട. ഡി.വൈ.എസ്.പി സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിന്, അക്കമിട്ട് മറുപടിയുമായി അന്വേഷണ ഉദോഗസ്ഥൻ രംഗത്തെത്തി.

എതിരാളികളെ എളുപ്പത്തിൽ കുടുക്കാവുന്ന ഇരുതലമൂർച്ചയുള്ള ആയുധമാണ് പോക്സോ നിയമമെന്ന വാദവുമായാണ് റിട്ട. ഡി.വൈ.എസ്.പി അബ്ദുൽ റഹീം ​രംഗത്തെത്തിയത്. ഇതിന്, അന്വേഷണത്തിന്റെ നാൾവഴികളും, കോടതിയിലെ വാദങ്ങളും നിരത്തിയാണ് സർവീസിൽ നിന്നും വിരമിച്ച അന്വേഷണ ​ഉദ്യോഗസ്ഥൻ മുന്‍ എ.സി.പി ടി.കെ രത്‌നകുമാര്‍ മറുപടി നൽകിയത്.

‘2012 നിലവിൽ വന്ന പോക്സോ ആക്റ്റ് (Protection of Children from Sexual Offences Act) ഇരുതല മൂർച്ചയുള്ള ഒരു ആയുധമാണ്. പലപ്പോഴും തങ്ങൾക്ക് എതിർപ്പുള്ളവരെ ഒതുക്കാൻ വേണ്ടി ഈ നിയമം ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പോക്സോ ആക്ട് ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പാലത്തായി കേസ്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതാണ് ഇന്ത്യൻ നിയമവ്യവസ്ഥയുടെ അടിസ്ഥാന പ്രമാണം. ഒരുപക്ഷേ, പാലത്തായി കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി, ഒരു സമുദായത്തിന് മൊത്തം വെറുക്കപ്പെട്ടവൻ ആയിരിക്കാം. എന്നിരുന്നാലും നിരപരാധി ആണെങ്കിൽ അയാൾ ഒരിക്കലും ശിക്ഷിക്കപ്പെടരുത് എന്നാണ് ആ മതവിഭാഗത്തിൻറെ തന്നെ വിശുദ്ധ വേദഗ്രന്ഥം ഉൽബോധിപ്പിക്കുന്നത്. ’ -മുൻ ഡി.വൈ.എസ്.പി അബ്ദുറഹീം ഫേസ്ബുക്കിൽ പങ്കുവെച്ചത് ഇങ്ങനെ.

അന്വേഷണത്തെയും വിധിയെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്ന മുൻ ഡി.വൈ.എസ്.പി.യുടെ നവംബർ 16ന് പങ്കുവെച്ച കുറിപ്പിന് അക്കമിട്ട് മറുപടി നൽകിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ രംഗത്തെത്തിയത്.

സ്വന്തം ബാച്ചുകാരനെ വെള്ളപൂശാനാണ് റിട്ട. ​ഡി.വൈ.എസ്.പി ശ്രമിക്കുന്നത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ടി.കെ രത്നകുമാർ ദീർഘ കുറിപ്പ് തുടങ്ങിയത്. കേട്ടറിവിന്റെ അടിസ്ഥാനത്തിലാവരുത് വിമർശനമെന്നും, പാനൂർ സ്റ്റേഷനിലുള്ള കേസി​ന്റെ ഫയൽ ഒന്നിരുത്തി വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘അതിജീവിതയുടെ മൊഴി 10 ലേറെ തവണ രേഖപ്പെടുത്തി.എല്ലാ മൊഴിയിലും പ്രതി ബാത് റൂമിൽ വെച്ച് പീഡിപ്പിച്ച കാര്യം പറയുന്നുണ്ട്.

പരാതി വന്നതിനു പിന്നാലെ, പ്രതി സഹപ്രവർത്ത​കരോട് പോലും പറയാതെയും അപേക്ഷ നൽകാതെയും അവധിയിൽ പോകുകയായിരുന്നു. അതിജീവിതയുടെ മാതാവിനെ പ്രതി ഫോണിൽ വിളിച്ച ദിവസം മറ്റ് രക്ഷിതാക്കളുമായി സംസാരിച്ചിരുന്നില്ലെന്നു തെളിവുകൾ സാക്ഷ്യം പറയുന്നു.

കുട്ടിയുടെ മൊഴിയും പരിശോധിച്ച ഡോക്ടറുടെ മൊഴിയും മെഡിക്കൽ എവിഡൻസും വിശ്വാസത്തിലെടുത്താണ് കോടതി പ്രതിയെ ശിക്ഷിച്ചത്. വിധിപകർപ്പ് നോക്കൂ ദയവായി ... പ്രതിക്ക് മേൽ കോടതിയിൽ പോകാൻ അവകാശമുണ്ട്. മേൽ കോടതിയും പരിശോധിക്കട്ടെ. വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യട്ടെ . അത് ബഹുമനപ്പെട്ട കോടതിക് വിട്ടേക്ക്’ -ടി.കെ രത്ന കുമാർ മറുപടിയിൽ കുറിച്ചു.

പാലത്തായി കേസ് ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും എസ്‌.ഐ.ടിയും അന്വേഷിച്ചിട്ടും പോക്‌സോ കുറ്റം നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നു എന്നുമാണ് റഹീം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നത്.

പെണ്‍കുട്ടിയുടെ മാതാവിന്റെ ആവശ്യപ്രകാരം 2020 ഏപ്രില്‍ 24നാണ് സംസ്ഥാന പൊലീസ് മേധാവി പാലത്തായി കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 82 വകുപ്പുകള്‍ ചുമത്തി ക്രൈംബ്രാഞ്ച് ഡിറ്റ്ക്ടീവ് ഇന്‍സ്പെക്ടര്‍ മധുസൂദനന്‍ നായര്‍ കേസില്‍ ഇടക്കാല കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചതോടെ കുട്ടിയുടെ മാതാവ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.

അന്വേഷണം തെറ്റായ ദിശയിലാണെന്ന് പ്രോസിക്യൂഷനടക്കം ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കോസ്റ്റല്‍ എ.ഡി.ജി.പി ഇ ജെ ജയരാജന്‍, എ.സി.പി രത്‌നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം അന്വേഷണം ഏറ്റെടുത്തു. 2021 മെയ് മാസം പോക്സോ വകുപ്പുകള്‍ ചുമത്തി അന്തിമ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.2024 ഫെബ്രുവരിയിൽ തുടങ്ങിയ വിചാരണക്കൊടുവിലാണ് തലശ്ശേരി പോക്സോ കോടതി പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

സർവീസിൽ നിന്നും വിരമിച്ച രത്നകുമാർ ശ്രീകണ്ഠപുരം നഗരസഭയിൽ കോട്ടൂർ വാർഡിൽ സി.പി.എം സ്ഥാനാർഥിയായി മത്സര രംഗത്തുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്കിടയിലാണ് പാലത്തായി കേസിൽ വിധി വരുന്നത്.

ടി.കെ രത്നകുമാറിന്റെ ഫേസ് ബുക് പോസ്റ്റ്

ബഹുമാന്യനായ റിട്ടയേർഡ് DYSP ... സ്വന്തം ബാച്ചുകാരനെ വെള്ളപൂശാനുള്ള അങ്ങയുടെ ശ്രമത്തെ അഭിനന്ദിക്കാതെ തരമില്ല . വെറും കേട്ടറിവിൻ്റെ അടിസ്ഥാന ത്തിലാവരുത് എന്ന് മാത്രം . ഈ കേസ്സിൻ്റെ ഫയൽ പാനൂർ സ്റ്റേഷനിൽ ഉണ്ടാവും പോയി ചെന്ന് ഒന്നിരുത്തി വായിക്ക് ഇതിൻ്റെ FIR മുതൽ കുറ്റപത്രം വരെ എന്നിട്ടാവാം ഒരു നിഗമനത്തിൽ എത്തുന്നത് . താങ്കൾക്ക് മനസ്സിലാവാൻ മാത്രം വസ്തുതകൾ ചുരുക്കിയ രൂപത്തിൽ കുറിക്കുന്നു .

1)അതിജീവിതയുടെ മൊഴി 10 ലേറെ തവണ രേഖപ്പെടുത്തി.എല്ലാ മൊഴിയിലും പ്രതി ബാത് റൂമില്ഴ വെച്ച് പീഡിപ്പിച്ച കാര്യം പറയുന്നുണ്ട്. FI മൊഴിയില്ഴ ബാത് റൂമില്ഴ വെച്ച് എന്നും, കൊളുത്തുള്ള മുറി എന്നും തുടര്ഴന്നുള്ള എല്ലാ മൊഴികളിലും പെണ്ഴകുട്ടികളുടെ ബാത്റൂമിന്ഴെറ എതിര്ഴവശത്തുള്ള അദ്ധ്യാപകര്ഴ ഉപയോഗിക്കുന്ന കൊളുത്തുള്ളതും ക്ലോസറ്റുള്ളതുമായ ബാത്റൂമില്ഴ വെച്ചാണ് സംഭവം എന്ന് പറയുന്നു. (FI മൊഴി ഉള്ഴപ്പെടെ ഒരു മൊഴിയിലും പെണ്ഴകുട്ടികളുടെ ബാത്റൂമിൽ വെച്ചാണ് സംഭവം എന്ന് കുട്ടി പറയാതിരുന്നിട്ടും,നിര്ഴഭാഗ്യവശാൽ ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്ഴ പെണ്ഴകുട്ടികൾ ഉപയോഗിക്കുന്ന ബാത്റൂം ആണ് ശാസ്ത്രീയ പരിശോധന നടത്തിച്ചതും സംഭവസ്ഥലമഹസ്സർ തയ്യാറാക്കിയതും.)

2) 164 Cr.PC പ്രകാരം കോടതി രേഖപ്പെടുത്തിയ മൊഴിയിലും പ്രതി പീഡിപ്പിച്ച കാര്യം അതിജീവിത ആവര്ഴത്തിച്ചു പറയുന്നുണ്ട്.

3) സഹവിദ്യാര്ഴത്ഥിയുടെ മൊഴിയിലും, ടി കുട്ടി കോടതിയിൽ 164 Cr.PC പ്രകാരം നല്കിയ മൊഴിയിലും അതിജീവിതയുടെ കൂടെ ബാത് റൂമില്ൽ പോയതായും പ്രതിയെ അവിടെ കണ്ടതായും തന്നോട് ക്ലാസ്സിലേക്ക് പോയ്ക്കോളാൻ പ്രതി പറഞ്ഞുവെന്നും ശേഷം അതിജീവിതയും പ്രതിയും മാത്രമേ ബാത് റൂമിനടുത്ത് ഉണ്ടായിരുന്നുള്ളൂ എന്നും മൊഴി നല്ഴകുന്നു.

4) അതിജീവിതയ്ക്ക് പെനിട്രേറ്റീവ് സെക്ഷ്വൽ അസ്സാൾട് നടന്നതായി മെഡിക്കൽ റിപ്പോര്ഴട്ട്.

5) അതിജീവിതയ്ക്ക് ക്ലാസ്സ് ദിവസം ബ്ലീഡിംഗ് ആയതായും പാഡ് മാറ്റാൻ നല്കി എന്നും ടീച്ചറുടെയും സഹപാഠികളുടെയും മൊഴികളും അതോടൊപ്പം മറ്റ് അധ്യാപകരും മൊഴി നല്ഴകുന്നു.

6) അതിജീവിതയ്ക്ക് അതിനു മുമ്പുള്ള മാസങ്ങളിലും ,ശേഷമുള്ള മാസങ്ങളിലും മെന്ഴസസ് ആയിട്ടില്ലെന്ന് സാക്ഷിമൊഴികളും തെളിവുകളും.

7) ബ്ലീഡിംഗിനെ തുടര്ഴന്ന് വസുമതി ഡോക്ടറെ ക്കണ്ട് ചികിത്സ നേടി. ഗൈനക്കോളജിസ്റ്റിനെ കാണാൻ ശുപാർശ ചെയ്തു.

പീഡന സമയത്ത് കുട്ടിക്ക് പ്രായം 10 ½ വയസ്സ്.

9) പ്രതിയുടെ പൊട്ടന്ഴസി ടെസ്റ്റ് പോസിറ്റീവ്.

10) കുട്ടിക്ക് സൈക്കിക്ക് പ്രോബ്ളം ഒന്നും ഇല്ലാ എന്ന സര്ഴട്ടിഫിക്കറ്റ്. LSS സ്കോളര്ഴഷിപ്പ് പരീക്ഷക്ക് സെലക്ട് ചെയ്ത 18 കുട്ടികളിൽ ഉൾപ്പെട്ട കുട്ടി.

11) അധ്യാപകർ ഉപയോഗിക്കുന്ന ബാത്ത്ത് റൂമിൻ്റെ വാതിൽ തുറന്നാന്നാൽ പെൺകുട്ടികൾ ഉപയോഗിക്കുന്ന ബാത്റൂമിൻ്റെ വാതിലും തമ്മില്ൽ പരസ്പരം മുട്ടുന്ന തരത്തിൽ അത്രയും അടുത്തും പരസ്പരം മുഖാമുഖവുമാണ്.

11)പ്രതിയുടെ യുടെ ഭാഗം വാദഗതികൾ

2019 ഡിസംബർ മാസം പൗരത്വ ബില്ലിന് അനുകൂലമായി ഫേസ് ബുക്ക് പോസ്റ്റിട്ടു. അതിൽ മുസ്ലീം സമുദായം ഒന്നടങ്കം എതിര്ഴത്തു. കേസ്സിൻ്റെ അടിസ്ഥാനം ഈ സംഭവം.അതിനെ തുടര്ഴർന്നുള്ള ൂഢാലോചനയാണ്.

I വാദി ഭാഗം വാദഗതികള്ഴ-

1) ടി മാസം തന്നെ PTA മീറ്റിംഗ് ചേര്ഴന്നു. Facebook പോസ്റ്റ് പിന്ഴവലിച്ചു. അതിനെ തുടർന്ന് ആരും ടി സി വാങ്ങി പോയിട്ടില്ല.മേൽ വിഷയം അവിടെ അവസാനിച്ചു.

2) അതിജീവിത സംഭവം ആദ്യം വെളിപ്പെടുത്തുന്നത് 3 മാസത്തിന് ശേഷം ബന്ധുവിൻ്റെ വീട്ടിൽ വച്ച് ബന്ധുവായ കുട്ടിയുമൊത്ത് കളിക്കുന്ന സമയം. 16.03.2020 തീയ്യതി രാത്രി 07.30 മണിക്ക്. ഇത് കേട്ട ബന്ധുവായ കുട്ടിയുടെ ഉമ്മ അതിജീവിതയോട് വിശദമായി ചോദിക്കുന്നു. കുട്ടി ബാത് റൂമില്ൽ വെച്ചുണ്ടായ പ്രതിയുടെ പീഢനവിവരം പറയുന്നു. ബന്ധുവായ കുട്ടിയുടെ ഉമ്മ അവരുടെ കുട്ടിയുടെ ക്ലാസ് ടീച്ചറെ ഫോണ്ൺ വിളിച്ച് ഈ സംഭവം അപ്പോൾ തന്നെ അറിയിച്ചിരുന്നു. തൻ്റെ മക്കളുടെ ടി.സി ആവശ്യപ്പെടുകയും ചെയ്യുന്നു. ഫോണ്ഴ വിളിച്ചതിന് CDR രേഖകൾ തെളിവ്. കേസ് ഗൂഢാലോചനയുടെ ഭാഗമായി അല്ലാ എന്ന് തീര്ഴത്തും യാദൃശ്ചികമായാണ് സംഭവം വെളിച്ചത്ത് വന്നത് എന്നും ഇതിൽ നിന്ന് വ്യക്തമാകുന്നുണ്ട്.

3) അതിജീവിതയെ വൈദ്യപരിശോധന നടത്തുന്നത് 18.03.2020 തീയ്യതിയിലാണ്. Sexual assault നടന്നുവെന്ന് പരിശോധനയിലൂടെ മാത്രമാണ് മനസ്സിലാകുന്നത്. ഗൂഢാലോചനക്കാര്ഴക്ക് ഈ വിവരം മുന്കൂട്ടി ലഭിക്കില്ല.

4) ഒരു ഗൂഢാലോചനയുടെ ഭാഗമായി ഒരു പ്രവാസി അയാളുടെ ഉപ്പയില്ലാത്ത മരുമകളെ ബലിയാടാക്കാനുള്ള ഒരു സാഹചര്യവും ഒരു അന്വേഷണത്തിലും കാണുന്നില്ല. ടിയാള്ഴക്ക് ഏതെങ്കിലും രാഷ്ട്രീയ മതസംഘടനകളുമായും ബന്ധം കണ്ടെത്താന്ഴ കഴിഞ്ഞിട്ടില്ല കൂടാതെ .എന്തെങ്കിലും രാഷ്ട്രീയ ലാഭത്തിനോ മതപരമായ ലാഭത്തിനോ വേണ്ടി ആരെങ്കിലും തങ്ങളുടെ പെൺമക്കളെ മറ്റൊരു മതത്തില്ൽ പ്പെട്ടയാൾ ബലാത്സംഗം ചെയ്തു എന്ന് ഒരു കളവായ ആരോപണം ഉന്നയിക്കും എന്നത് തീര്ഴർത്തും അവി ിശ്വസനീയമായ സംഗതിയാണ്.

II പ്രതിയുടെ ഭാഗം വാദങ്ങള്ഴ-

1) ക്ലാസ്സ് മുറിയില്ഴ നിന്നും 2.5 മീറ്റര്ഴ അകലം മാത്രമുള്ള ബാത്റൂമില്ഴ ക്ലാസ്സ് സമയത്ത് ഇങ്ങനെ ഒരു പീഡനം നടക്കാൻ സാദ്ധ്യതയില്ല. പ്രത്യേകിച്ച് കൈയും വായും കെട്ടി.

വാദി ഭാഗം വാദഗതികൾ

1) ക്ലാസ്സ് മുറി സ്റ്റേജിൻ്റെ മുകളിലാണ്. 2.5 മീറ്റർ അകലം മാത്രമല്ല 2 മീറ്ററോളം താഴ്ചയിലുമാണ് ബാത്റൂമുകളൾ . ക്ലാസ്സില്ഴ നില്ഴക്കുന്ന കുട്ടികള്ഴക്ക് പോലും ജനല്ൽ വഴി ബാത്റൂമുകളുടെ മേല്ഴക്കൂര മാത്രമേ കാണുകയുള്ളൂ. ഡെമോ ക്ലാസ്സ് ചിത്രീകരിച്ച് സംശയരഹിതമായി തെളിയിച്ചു. അതിജീവിത നിലവിളിക്കുകയോ ബഹളം ഉണ്ടാക്കുകയോ ചെയ്തില്ലാ. കുട്ടിക്ക് സമ്മതമായിരുന്നുവെന്ന് പിന്നീടുള്ള മൊഴി തെളിവുകൾ . ആദ്യം സംഭവം അറിഞ്ഞ ബന്ധുവായ കുട്ടിയുടെ ഉമ്മ (ഇളയുമ്മ) നിനക്ക് ഒച്ച വെച്ചൂടേ എന്ന് ചോദിച്ചതില്ഴ തൻ്റെ സമ്മതത്തോടെയാണ് അപ്രകാരം ചെയ്തതെന്ന് ബന്ധുവായ കുട്ടിയുടെ ഉമ്മ ധരിക്കുമെന്ന് കരുതി വായിൽ തുണി കയറ്റിയെന്നും കൈകൾ കെട്ടിയെന്നും കുട്ടി തന്നെ പറയുന്നുണ്ട്. ബന്ധുവായ കുട്ടിയുടെ ഉമ്മ നിനക്ക് ഒച്ച വെച്ചൂടേ എന്ന് ചോദിച്ചത് കൊണ്ടാണ് അങ്ങനെ മൊഴി നല്ഴകിയത്.

2) അദ്ധ്യാപകർ ഉപയോഗിക്കുന്ന ബാത്റൂമും പെണ്ഴകുട്ടികൾ ഉപയോഗിക്കുന്ന ബാത്റൂമും മുഖാമുഖവും ഒരു മീറ്റർ അകലം മാത്രവും ഉള്ളതാണ്. അവിടെ പ്രതിയെയും അതിജീവിതയെയും ഒരുമിച്ച് കണ്ടാലും സംശയിക്കാൻ സാധ്യതയില്ല .

3) FIR- ൽ അതിജീവിത ബാത്റൂം എന്നു മാത്രമാണ് പറഞ്ഞതെങ്കിൽ കേസ്സന്വേഷണം തുടങ്ങുന്ന ആദ്യദിവസത്തെ മൊഴിയിൽ തന്നെ പെണ്ഴകുട്ടികളുടെ ബാത്റൂമിൻ്റെ എതിര്ഴവശത്തുള്ള ബാത്റൂമിൽ വെച്ചാണെന്നും, അതിന് കൊളുത്ത് ഉണ്ട് എന്നും ക്ലോസറ്റ് ഉണ്ട് എന്നും തുടര്ഴന്നുള്ള മൊഴികളിൽ ടി കാര്യം ആവര്ഴത്തിക്കുകയും ചെയ്യുന്നു.എല്ലാ മൊഴികളിലും അദ്ധ്യപകർ ഉപയോഗിക്കുന്ന ബാത്ത് റൂ എന്ന് മൊഴി ഉള്ളതിനാലാണ് ആമുറി കുറ്റപത്രം സമർപ്പിച്ച ലാസ്റ്റ് ടീം പരിശോധിച്ചതും മഹസ്സർ തയ്യാറാക്കിയതും . ഈ മൊഴികൾ എല്ലാം രേഖ പ്പെടുത്തിയതാവട്ടെ ആദ്യ അന്വേഷണ സംഘമാണ് താനും

4) എതിര്ഴവശത്തുള്ള ബാത്റൂം ക്ലാസ്സ് മുറിയില്ഴ വെച്ച് ഒരു വിധത്തിലും കാണാന്ഴ കഴിയില്ല.

5) സ്കൂൾ ബില്ഴഡിംഗിന്ഴെൻ്റെ പി ിറകിലുള്ള ബാത്റൂമിൽ ആരൊക്കെ പോകുന്നുവെന്ന് സ്റ്റാഫ് റൂമിൽ നിന്നോ ഹെഡ് മാസ്റ്ററുടെ മുറിയിൽ നിന്നോ കാണാൻ കഴിയില്ല. അത്രയും അകലെ സ്റ്റേജുള്ള ബില്ഴഡിംഗിന്ഴെറ പിറകിലാണ് ബാത്റൂം.

III പ്രതിയുടെ ഭാഗം വാദങ്ങൾ

1) കുട്ടി പറയുന്ന ദിവസം പ്രതി സ്ഥലത്തില്ലാ.

III വാദി ഭാഗം വാദഗതികള്ഴ-

1) ചൈല്ഴഡ് ലൈന്ൻ ആദ്യം ചോദിക്കുന്ന സമയം കുട്ടി ദിവസമോ മാസമോ പോലും പറഞ്ഞിട്ടില്ലാ.

2) FIR CCTNS ൽ ചേര്ഴക്കുമ്പോൾ തീയ്യതി വേണമെന്ന് നിര്ഴബന്ധം പറഞ്ഞിട്ടാണ് കുട്ടി തീയ്യതികൾ പറഞ്ഞത് എന്ന് FI മൊഴി രേഖപ്പെടുത്തിയ സാക്ഷി പറയുന്നു.

3) കുട്ടി പറഞ്ഞ മൂന്ന് തീയ്യതികളിൽ ഒരു ദിവസം അദ്ധ്യാപകൻ സ്കൂളിൽ ഉള്ളതായി CDR രേഖകൾ തെളിവ്.

4) പ്രതി പത്ത് ദിവസത്തെ അവധി എടുത്തിട്ടുണ്ട്.നാളെ മുതൽ ദീര്ഴഘകാല അവധിയിലാണെന്ന് സഹപ്രവര്ഴത്തകരോടോ ഹെഡ് മാസ്റ്ററോടോ പറഞ്ഞിട്ടില്ല. അവധി അപേക്ഷയും നല്ഴകിയിട്ടില്ല. പെട്ടെന്ന് സഹോദരിക്ക് അസുഖം മൂര്ഴച്ഛിച്ച് പോയതാണെന്നും കാണുന്നില്ല..

5) പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാതെ മറ്റൊരു സഹോദരൻ ഇരിക്കേ ആശുപത്രിയില്ഴ പത്ത് ദിവസം പ്രതി നിന്നത് തന്നെ സംഭവം കുട്ടി വെളുപ്പെടുത്താന്ഴ ഇടയുണ്ടെന്ന ചിന്തയിലാണെന്ന് സംശയിക്കാം.

IV പ്രതി ഭാഗം വാദങ്ങള്ഴ-

കുട്ടി ഇടക്കിടെ സ്കൂളിൽ പോകാതിരുന്നിട്ടുണ്ട് എന്ന് മൊഴി പറയുന്നു. എന്നാൽ അറ്റന്ഴറന്ഴസ് രജിസ്റ്റര്ഴ പ്രകാരം കുട്ടി എല്ലാ ദിവസവും Present കാണുന്നു.

IV വാദി ഭാഗം വാദങ്ങള്ഴ-

. ഈ കുട്ടി മാത്രമല്ല സ്കൂളിലെ എല്ലാ കുട്ടികളും 99 ശതമാനം ദിവസം Present ആയിട്ടാണ് രജിസ്റ്ററിൽ കാണുന്നത്. കുട്ടികൾ വന്നില്ലെങ്കിലും സൗജന്യ അരി തുടങ്ങിയ സഹായങ്ങൾ ലഭിക്കുന്നതിനായി എല്ലാവരെയും Present രേഖപ്പെടുത്താറുണ്ടെന്ന് ഹെഡ് മാസ്റ്ററുടെ മൊഴി.

​അറ്റന്ഴറന്ഴസ് രജിസ്റ്റർ നോക്കി മാത്രം കുട്ടി സ്കൂളിൽ ഹാജരുണ്ട് എന്ന് ഉറപ്പിച്ച് പറയാന്ഴ കഴിയില്ലെന്നും മൊഴി.

V പ്രതി ഭാഗം വാദങ്ങള്ഴ-

​അതിജീവിതയുമായി പ്രതിക്ക് പ്രത്യേകമായി ഒരു ബന്ധവുമില്ല.

V വാദി ഭാഗം വാദങ്ങള്ഴ-

1) 07.02.2020 തീയ്യതി വെള്ളിയാഴ്ച സ്കൂള്ഴ പ്രവര്ഴത്തി ദിവസം 12.04 മണിക്ക് അതിജീവിതയുടെ ഉമ്മയുടെ ഫോണിലേക്ക് 110 സെക്കന്ഴറ് പ്രതി വിളിച്ചു സംസാരിച്ചു. (CDR രേഖകള്ഴ തെളിവ്)

2) അന്നേ ദിവസം ടി സ്കൂളിൽ ടി കാലത്ത് പഠിച്ച മറ്റൊരു കുട്ടിയുടെയും രക്ഷിതാവിനെ പ്രതി ഫോണ്വൺ വിളി ച്ചിട്ടില്ല .(CDR ശേഖരിച്ചത് കുറ്റപത്രം നൽകിയ ടീമല്ല . എന്നാൽ ഇങ്ങനെ ഒരു call കണ്ടതായി പോലും താങ്കൾക്ക് വിവരം തന്ന ഉദ്യോഗസ്ഥൻ ഫയലിൽ രേഖപ്പെടുത്തിയിട്ടില്ല )

പ്രതിക്ക് അതിജീവിതയുമായി പ്രത്യേക തരത്തിലുള്ള രഹസ്യബന്ധം ഉണ്ടെന്ന് സ്പഷ്ടം.

VI. പ്രതി ഭാഗം വാദങ്ങൾ

പെണ്ഴകുട്ടിയുടെ നോട്ടു ബുക്കിൽ ആദ്യം പപ്പന്ഴമാഷെ ഇഷ്ടമാണ് എന്നും, ഇഷ്ടമല്ലാ എന്നും എഴുതിയിട്ടുണ്ട്.

VI. വാദി ഭാഗം വാദങ്ങള്ഴ

​കുട്ടി എഴുതിയ രണ്ട് എഴുത്തുകളും വ്യത്യസ്ത കാലഘട്ടങ്ങളിലാണ് എന്ന് പ്രഥമദൃഷ്ട്യാ തന്നെ മനസ്സിലാകും. ഇപ്പോൾ ഇഷ്ടമല്ലാ എന്ന് പിന്നീട് എഴുതിയതാണ് .

അതിജീവിതയും പ്രതിയുമായി പ്രത്യേകമായ ബന്ധം ഉണ്ട് എന്ന് ഇതില്ഴ നിന്നും തെളിയുന്നു.

VII. പ്രതി ഭാഗം വാദങ്ങള്ഴ

പെണ്ഴകുട്ടിയുടെ മാനസിക നില ശരിയല്ല.

കുട്ടി കഥകളൾ ഉണ്ടാക്കുന്നു. മൊഴികളില്ൽ വൈരുദ്ധ്യം

VII. വാദി ഭാഗം വാദങ്ങള്ഴ

1) കുട്ടിയുടെ മൊഴികളില്ഴ വൈരുദ്ധ്യം കാണാമെങ്കിലും എല്ലാ മൊഴികളിലും പ്രതി ബാത് റൂമില്ഴ വെച്ച് പീഡിപ്പിച്ച കാര്യം പറയുന്നുണ്ട്.

2) നിരന്തരമായ ചോദ്യം ചെയ്യലിലും കുട്ടിയുടെ ഉത്തരങ്ങളില്ഴ പോലീസ് അവിശ്വാസം പ്രകടിപ്പിച്ചതിലും , പ്രതിയില്ഴ നിന്നുള്ള ലൈംഗീക പീഢനവും കുട്ടിയുടെ മാനസിക നില താളം തെറ്റാന്ഴ ഇടയുണ്ട്.

3) LSS ൻ്റെ സ്കോളര്ഴഷിപ്പ് പരീക്ഷയ്ക്കു് വേണ്ടി സെലക്ട് ചെയ്ത കുട്ടിയായതിനാൽ ടി സമയം കുട്ടിക്ക് മാനസിക പ്രശ്നങ്ങള്ഴ ഒന്നും ഉണ്ടായിട്ടില്ലാ എന്ന് അനുമാനിക്കാവുന്നതാണ്.

Subsequent contact of the accused:-

FIR രജിസ്റ്റര്ഴ ചെയ്യുന്നത് രാത്രി 09.00 മണിക്കാണെങ്കിലും പ്രതിക്ക് വൈകുന്നേരം 03.30 മണിക്ക് തന്നെ ഹെഡ് മാസ്റ്ററുടെ മുറിയില്ഴ വെച്ച് സഹപ്രവര്ഴത്തകരുടെ മുന്നില്ഴ വെച്ച് ഹെഡ് മാസ്റ്റര്ഴ മുഖേന വിവരം അറിയുന്നു. സഹപ്രവര്ഴത്തകരോട് പോലും താൻ നിരപരാധി ആണെന്ന് ബോദ്ധ്യപ്പെടുത്താന്ഴ ശ്രമിക്കാതെ കുട്ടിയുടെ പേരു പോലും തിരക്കാതെ ഒളിവില്ൽ പോകുന്നു. പിന്നീട് ഹെഡ് മാസ്റ്ററെ നേരില്ഴ കാണുന്നത് പോലും മാസങ്ങള്ഴ കഴിഞ്ഞ് ജാമ്യം ലഭിച്ച ശേഷം മാത്രം.

കുറ്റപത്രം നൽകിയ അന്വേഷണ സംഘത്തിലെ വനിതാ പോലീസ് ഉദ്യോഗസ്ഥർ കുട്ടിയുമായി ബന്ധപ്പെട്ട് മാസങ്ങളോളം കുട്ടിയെ നിരന്തരം നിരീക്ഷിച്ച് കുട്ടിക്ക് ഒരു വിശ്വാസം ഉണ്ടാക്കിയെടുത്ത് സത്യം പറയാനുള്ള ഒരു മാനസികാവസ്ഥയില്ഴ എത്തിച്ചതിന് ശേഷമാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത് . അത് അവിശ്വസിക്കേണ്ട ഒരു കാര്യവുമില്ല.

മേല്ഴ സംഗതികൾ എല്ലാം തന്നെ പ്രതിക്കെതിരെ POCSO ACT പ്രകാരം കുറ്റപത്രം കൊടുക്കാന്ഴ പര്യാപ്തമല്ലേ. മറ്റേത് വകുപ്പ് പ്രകാരമാണ് കുറ്റപത്രം നൽകാൻ കഴിയുക

. ബാത്ത്റൂമിലെ ടൈൽസുകൾക്കിടയിൽ രക്തക്കറയുണ്ട് എന്ന് സംശയം തോന്നിയതും അത് പൊട്ടിച്ചെടുത്തതും പരിശോധന നടത്തിയതും പരിശോധന ഫലം കോടതിയിൽ ഹാജരാക്കിയതും സയൻ്റിഫിക് ഓഫീസറാണ്. പരിശോധനക്ക് ആവശ്യമായത്ര അളവ് രക്തം കിട്ടിയില്ല എന്നാണ് അവർ രേഖപ്പെടുത്തിയത് . അതാണ് അവർ കോടതിയിൽ കൊടുത്തത് . ക്രിത്രിമതെളിവുണ്ടാക്കിയതാണെങ്കിൽ ആവശ്യത്തിന് അളവ് ആക്കാമല്ലോ . .

ഈ കേസ്സിൽ FIR റജിസ്ടർ ചെയ്തതും പ്രോകസോ വകുപ്പ് ചേർത്തതും അതേ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തതും 90 ദിവസം റിമാൻ്റ് ചെയ്തതും കുറ്റപത്രം നൽകിയ അന്വേഷണ ടീമല്ല . ആദ്യഘട്ടത്തിലെ അന്വേഷണ സംഘമാണ് . പ്രതിയുടെ അറസ്റ്റിന് കാലതാമസം വന്നത് സഹ വിദ്യാർത്ഥിയുടെ മൊഴിപകർപ്പ് കോടതിയിൽ നിന്നും ലഭിക്കാനുണ്ടായ കാലതാമസം ഒരു കാരണമായിട്ടുണ്ടാവും . ഒരു തെളിവും ഇല്ലാതാണോ ആദ്യ അന്വേഷണ ഉദ്യോഗസ്ഥർ പ്രവർത്തിച്ചത് . 90 ദിവസം ജയിലിൽ കിടത്തിയ ശേഷം എന്ത് വെളിപാടാണ് പോക്‌സോ വകുപ്പ് നിലനിൽക്കില്ല എന്ന് പറയാൻ ഉണ്ടായത് .

കുട്ടിയുടെ മൊഴിയും പരിശോധിച്ച ഡോക്ടറുടെ മൊഴിയും മെഡിക്കൽ എവിഡൻസും വിശ്വാസത്തിലെടുത്താണ് കോടതി പ്രതിയെ ശിക്ഷിച്ചത് .വിധിപകർപ്പ് നോക്കൂ ദയവായി ... പ്രതിക്ക് മേൽ കോടതിയിൽ പോകാൻ അവകാശമുണ്ട് . മേൽ കോടതിയും പരിശോധിക്കട്ടെ . . വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യട്ടെ . അത് ബഹുമനപ്പെട്ട കോടതിക് വിട്ടേക്ക് .

ന്യായീകരിക്കാം സഹായിക്കാം പക്ഷേ മറ്റുള്ളവരെ അപമാനിച്ചാവരുത് .. പ്രത്യേകിച്ച് ജൂഡീഷ്യറിയെ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebook postInvestigation OfficerPalathayi Rape CaseK Padmarajan
News Summary - Palathayi case: tk retnakumar reply to dysp rahim
Next Story