പാലത്തായി പീഡനകേസിലെ ഒത്തുകളിക്കെതിരെ അമ്മമാരുടെ നിൽപുസമരം
text_fieldsകണ്ണൂർ: പാലത്തായി പീഡനകേസിൽ പോക്സോ ചുമത്താതെ പ്രതി പത്മരാജന് ജാമ്യം ലഭിക്കാൻ സാഹചര്യമൊരുക്കിയ പൊലീസ് നടപടിയിൽ വിമൻ ജസ്റ്റിസ് മൂവ്മെൻറ് പ്രതിഷേധിച്ചു. പോക്സോ പ്രതിയെ രക്ഷിക്കാൻ സർക്കാറും ബി.ജെ.പിയും ഒത്തുകളിച്ചെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. സംഭവത്തിൽ വിമൻ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന വ്യാപകമായി 10,000 വീടുകളിൽ അമ്മമാരുടെ നിൽപുസമരം സംഘടിപ്പിച്ചു.
വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ അറിയിച്ചു. സമരത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് നിർവഹിച്ചു. കണ്ണൂർ ജില്ല പ്രസിഡൻറ് ഷാഹിന ലത്തീഫ് ജില്ല തലത്തിൽ ഉദ്ഘാടനം നിർവഹിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
