Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'പാലത്തായി പീഡനം:...

'പാലത്തായി പീഡനം: ഭരണാധിപന്മാരുടെ മനോനിലയാണ് പരിശോധിക്കേണ്ടത്'

text_fields
bookmark_border
പാലത്തായി പീഡനം: ഭരണാധിപന്മാരുടെ മനോനിലയാണ് പരിശോധിക്കേണ്ടത്
cancel

പാ​നൂ​ർ: പീ​ഡ​ന​ക്കേ​സി​ൽ ഇ​ര​യാ​യ പി​ഞ്ചു​പൈ​ത​ലി​െൻറ വ്യ​ക്ത​മാ​യ മൊ​ഴി​യും തെ​ളി​വും ഉ​ണ്ടാ​യി​ട്ടും കു​ട്ടി​യു​ടെ മാ​നോ​നി​ല പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ, മ​നു​ഷ്യ​ത്വം മ​ര​വി​ച്ച ഭ​ര​ണാ​ധി​പ​ന്മാ​രു​ടെ മ​നോ​നി​ല​യാ​ണ് പ​രി​ശോ​ധി​ക്കേ​ണ്ട​തെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി.

പാ​ല​ത്താ​യി പീ​ഡ​ന​ക്കേ​സ് അ​ട്ടി​മ​റി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് -സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രെ മു​സ്​​ലിം ലീ​ഗ് കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ലം ക​മ്മി​റ്റി പാ​നൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് അ​ട്ടി​മ​റി​ക്കാ​ൻ ഉ​ണ്ടാ​ക്കി​യ സി.​പി.​എം-​ബി.​ജെ.​പി അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ട് പാ​ല​ത്താ​യി കേ​സി​ലും ഉ​ണ്ടാ​ക്കി​യ​തി​െൻറ ഉ​ദാ​ഹ​ര​ണ​മാ​ണ് പ്ര​തി​ക്ക് അ​നു​കൂ​ല​മാ​യി ഗ​വ. പ്രോ​സി​ക്യൂ​ട്ട​ർ കോ​ട​തി​യി​ൽ നി​ല​പാ​ടെ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ണ്ഡ​ലം ലീ​ഗ് പ്ര​സി​ഡ​ൻ​റ്​ പൊ​ട്ട​ങ്ക​ണ്ടി അ​ബ്​​ദു​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്​​ലിം ലീ​ഗ് സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി എം.​എ​ൽ.​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​കെ. സു​ബൈ​ർ, വി. ​സു​രേ​ന്ദ്ര​ൻ മാ​സ്​​റ്റ​ർ, കെ.​പി. സാ​ജു, വി. ​നാ​സ​ർ മാ​സ്​​റ്റ​ർ, മ​ഹ​മൂ​ദ് ക​ട​വ​ത്തൂ​ർ, പി.​കെ. ഷാ​ഹു​ൽ ഹ​മീ​ദ്, സ​ഹ​ജ​ൻ, കെ.​പി. ഹാ​ഷിം, ഇ.​എ. നാ​സ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
TAGS:palathayi muraleedharan mp muslim league 
Next Story