തിരുവനന്തപുരം: പാലത്തായിയിലെ പിഞ്ചുബാലികയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് പത്മരാജനെ രക്ഷിക്കാൻ കുറ്റപത്രത്തിൽനിന്ന് പോക്സോ ഒഴിവാക്കി ജാമ്യം ലഭ്യമാക്കിയ സർക്കാർ നടപടിക്കെതിരെ വിമൻ ജസ്റ്റിസ് മൂവ്മെൻറ് പതിനായിരം വീടുകളിൽ ശനിയാഴ്ച അമ്മമാരുടെ നിൽപുസമരം സംഘടിപ്പിക്കും.
ശനിയാഴ്ച രാവിലെ പത്തിന് സംസ്ഥാന പ്രസിഡൻറ് ജബീന ഇർഷാദ് സമരം ഉദ്ഘാടനം ചെയ്യും. പീഡിപ്പിക്കപ്പെട്ട പിഞ്ചുകുഞ്ഞിന് നീതി നിഷേധിക്കുന്ന പിണറായി സർക്കാറിനെതിരെ വരുംനാളുകളിൽ സമരം ശക്തമാക്കുമെന്ന് ജബീന ഇർഷാദ് മുന്നറിയിപ്പ് നൽകി.