Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലത്തായി പീഡനക്കേസ്:​ ...

പാലത്തായി പീഡനക്കേസ്:​ പ്രതിയായ ബി.ജെ.പി നേതാവ്​ പിടിയിൽ

text_fields
bookmark_border
പാലത്തായി പീഡനക്കേസ്:​ പ്രതിയായ ബി.ജെ.പി നേതാവ്​ പിടിയിൽ
cancel

കണ്ണൂർ: പാലത്തായിയിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ബി.ജെ.പി പഞ്ചായത്തു പ്രസിഡൻറായ പത്മ രാജനെയാണ്​ ഒടുവിൽ പൊലീസ്​ പിടികൂടിയത്​. പാലത്തായിയിലെ സ്​കൂളിൽ നാലാം ക്ലാസ്​ വിദ്യാർഥിനിയായ ബാലികയെ ഇതേ സ്​ കൂളിലെ അധ്യാപകനായ പത്​മരാജൻ പീഡിപ്പിച്ചുവെന്നാണ്​ പരാതി. ബി.ജെ.പി അധ്യാപക സംഘടന നേതാവുകൂടിയാണ്​ ഇയാൾ. സംഭവം നട ന്ന്​ ഒരു മാസത്തിലേ​െറയായിട്ടും ഇയാളെ അറസ്​റ്റ്​ ചെയ്യാത്തതിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ്​ പാനൂർ​ പൊയിലൂരിലെ ബി.ജെ.പി കേന്ദ്രത്തിൽനിന്ന്​​ പിടികൂടിയത്​. പ്രതി സംസ്​ഥാനം വിട്ടുവെന്നും മറ്റുമുള്ള ​അഭ് യൂഹങ്ങൾക്കിടെയാണ്​ പാനൂരിൽനിന്നുത​െന്ന ഇയാൾ അറസ്​റ്റിലാകുന്നത്​.

ആഭ്യന്തരമന്ത്രിയുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ ജില്ലയിൽ പ്രതിയെ പൊലീസ്​ സംരക്ഷിക്കുന്നതായി തുടക്കത്തിലേ ആ​േരാപണം ശക്​തമായിരുന്നു. ശിശുക്ഷേമ വകുപ്പി​​​െൻറ ചുമതല കൂടി വഹിക്കുന്ന സംസ്​ഥാന ആ​േരാഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ മണ്ഡലത്തിലാണ്​ പ്രതിയെ അറസ്​റ്റ്​ ചെയ്യാതെ പൊലീസ്​ അമാന്തം കാട്ടിയത്​. അതേസമയം, ഇരയായ കുട്ടിയെയും കുടുംബത്തെയും നിരന്തരം സ്​റ്റേഷനിലും മറ്റും വിളിപ്പിച്ച്​ ​േചാദ്യം ചെയ്യുകയായിരുന്നു പൊലീസ്​. ഗൈനക്കോളജിസ്​റ്റ്​ വരെ പീഡനം സ്​ഥിരീകരിച്ചിട്ടും​ കുട്ടിയുടെ മാനസിക നിലയിൽ സംശയം തോന്നിയ പൊലീസ്​ പത്തുവയസ്സുകാരിയെ കോഴിക്കോട്​ കൊണ്ടുപോയി മനശ്ശാസ്​ത്ര വിദഗ്​ധരെ ​െകാണ്ട്​ മണിക്കൂറുകളോളം പരിശോധിപ്പിക്കുകയും ചെയ്​തു. എന്നിട്ടും പ്രതിക്കെതിരെ ഒരു ചൂണ്ടുവിരൽ പോലും അനക്കാൻ കൂട്ടാക്കിയില്ല.

എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്​തമായി. കോവിഡ്​ 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏറെ ജാഗ്രത കാട്ടുകയും മുന്നേറുകയും ചെയ്​ത കേരള സർക്കാർ, ഒരു കൊച്ചുകുട്ടിയെ അധ്യാപകൻ പീഡിപ്പിച്ച വിഷയത്തിൽ നടപടി സ്വീകരിക്കാൻ വിമുഖത കാട്ടുന്നതിനെ നിശിതമായി വിമർശിച്ച്​ ഇടതുസാംസ്​കാരിക പ്രവർത്തകരടക്കം രംഗത്തുവന്നു. കോവിഡ്​ ​ബാധയിൽനിന്ന്​ രോഗികൾ മുക്​തരായ വിവരം അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയ​​​െൻറ കഴിഞ്ഞ ദിവസത്തെ ഫേസ്​ബുക്​ പോസ്​റ്റിനുകീഴെ പാലത്തായി പീഡനത്തിലെ പ്രതിയെ പിടിക്കാതിരിക്കുന്നതിൽ പ്രതിഷേധമറിയിച്ച്​ നൂറുകണക്കിന്​ കമൻറുകളാണ്​ 24 മണിക്കൂറിനി​െട പോസ്​റ്റ്​ ചെയ്യപ്പെട്ടത്​. ജനരോഷം ശക്​തമായതോടെ കേസ്​ അന്വേഷിക്കാൻ ബുധനാഴ്​ച ഉച്ചയോടെ പ്രത്യേക അന്വേഷണ സംഘം രൂപവത്​കരിച്ചു. തലശേരി ഡി.വൈ.എസ്​.പി കെ.വി. വേണുഗോപാലി​​​െൻറ നേതൃത്വത്തിൽ 11 അംഗ സംഘത്തിനാണ്​ പോക്​സോ കേസ്​ അന്വേഷണ ചുമതല കൈമാറിയത്​. മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടുകയും ചെയ്​തു. ലോക്​ഡൗൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ സംസ്​ഥാനത്തിന്​ പുറത്ത്​ തെരച്ചിൽ നടത്തുന്നതിന്​ തടസമുണ്ടെന്ന്​ മുമ്പ്​​ പൊലീസ്​ പറഞ്ഞിരുന്നു. എന്നാൽ, പൊയിലൂരിലെ ബി.ജെ.പി കേന്ദ്രത്തിൽനിന്നുതന്നെ പ്രതിയെ പിടികൂടുകയായിരുന്നു​.

പിതാവ്​ മരണപ്പെട്ട കുട്ടിയെ ആ അധ്യാപകൻ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു​. പുറത്തുപറഞ്ഞാൽ നിന്നെയും ഉമ്മയേയും ​െകാന്നുകളയുമെന്നായിരുന്നു പത്മരാജ​​​െൻറ ഭീഷണി. ഇതോടെ കുട്ടി കടുത്ത മാനസിക സമ്മർദത്തിലായി. സ്​കൂളിൽ വന്നാൽ പപ്പൻ മാ​ഷി​​​െൻറ ക്ലാസിലിരിക്കാൻ പോലും അവൾക്ക്​ പേടിയായിരുന്നുവെന്നാണ്​​ സഹപാഠികൾ മാധ്യമപ്രവർത്തകരോട്​ ​െവളിപ്പെടുത്തിയത്​. ഇക്കഴിഞ്ഞ ജനുവരി-ഫെബ്രുവരി മാസ കാലയളവിൽ മൂന്ന് തവണ ഇയാൾ കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട് എന്ന് പറയുന്നു. കുട്ടി സ്കൂളിൽ പോകാൻ വിസമ്മതിച്ചപ്പോഴാണ് ബന്ധുക്കൾ വിവരമറിയുന്നത്. ഉടൻ തന്നെ ചൈൽഡ്​ ലൈനിലും പൊലീസിലും പരാതി നൽകി. നടന്ന സംഭവങ്ങളെ കുറിച്ച്​ മജിസ്​ട്രേറ്റിനു മുന്നിലും കുട്ടി മൊഴി നൽകിയിട്ടുണ്ട്​. അന്വേഷണ ചുമതലയുള്ള തല​ശ്ശേരി ഡി.വൈ.എസ്.പി ​െക.വി. വേണുഗോപാൽ പീഡനം നടന്നതായി സ്​ഥിരീകരിച്ചിട്ടു​ണ്ടെന്നും ചാനൽ പരിപാടിയിൽ വ്യക്തമാക്കിയിരുന്നു. ഈ അധ്യാപകനെതിരെ നേരത്തെയും ഇത്തരത്തിലുള്ള പരാതികൾ ഉയർന്നിട്ടുണ്ടെന്ന്​ പ്രദേശ വാസികൾ പറയുന്നു.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമണത്തിൽ പോക്​സോ നിയമപ്രകാരമാണ്​ കേസെടുക്കുക. ഇതുപ്രകാരം ഇരയുടെ മൊഴി മാത്രം മതി പ്രതിയെ അറസ്​റ്റുചെയ്യാനെങ്കിലും സാഹചര്യത്തെളിവും വൈദ്യപരിശോധനാ ഫലവും പ്രതിയുടെ മൊബൈൽ കാൾ ലിസ്​റ്റും ലഭിച്ചിട്ടും ​അറസ്​റ്റ്​​ ​ൈവകിയതോടെയാണ്​ സർക്കാർ പ്രതിക്കൂട്ടിലായത്​. കഴിഞ്ഞ മാസം 17 നാണ്​ കേസ്​ രജിസ്​റ്റർ ചെയ്​തത്​. പരാതി നൽകി​ ഒരു മാസമായിട്ടും പ്രതിയെ അറസ്​റ്റ്​ ചെയ്യാൻ കഴിഞ്ഞി​ട്ടില്ലെന്ന്​ ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിരുന്നു​. പ്രതിയെ പിടികൂടാൻ വൈകുന്നതിനെതിരെ സി.പി.എമ്മിനുള്ളിൽതന്നെ എതിർപ്പുയർന്നിരുന്നു.

Show Full Article
TAGS:Palathai case child abuse palathai kerala news malayalam news 
News Summary - palathai Case accused arrested -kerala news
Next Story