Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലാരിവട്ടം പാലം...

പാലാരിവട്ടം പാലം ഭാരപരിശോധന തുടങ്ങി: മാർച്ച് അഞ്ചിന് തുറന്ന് കൊടുത്തേക്കും

text_fields
bookmark_border
palarivattom bridge
cancel
camera_alt

പാലാരിവട്ടം പാലത്തിൽ ഭാരപരിശോധനക്കായി ടോറസ് ലോറികൾ നിർത്തിയിരിക്കുന്നു (ഫയൽ ചിത്രം)

കൊച്ചി: പുനർനിർമിച്ച പാലാരിവട്ടം പാലം തുറന്നുകൊടുക്കുന്നതിന് മുന്നോടിയായുള്ള ഭാരപരിശോധന ആരംഭിച്ചു. ഇന്ന്​ രാവിലെ തുടങ്ങിയ പരിശോധന മാർച്ച്‌ നാലുവരെ തുടരും. പരിശോധന വിജയിച്ചാൽ അഞ്ചിന്​ തന്നെ പാലം ഗതാഗതത്തിനായി തുറന്ന്​ കൊടുത്തേക്കും. തെര​ഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളുണ്ടാകില്ല.

മുപ്പത്തിയഞ്ച് മീറ്ററിന്‍റെയും ഇരുപത്തിരണ്ടു മീറ്ററിന്‍റെയും ഓരോ സ്പാനുകളിലാണ് ഭാര പരിശോധന നടത്തുന്നത്. നാലിന്​ ലഭിക്കുന്ന റിപ്പോർട്ട്​ അനുകൂലമായാൽ തൊട്ടടുത്ത ദിവസം തന്നെ പാലം തുറന്ന്​ നൽകാനാണ്​ തീരുമാനം. ഭാരപരിശോധനക്കൊപ്പം തന്നെ ടാറിങ് ഉൾപ്പടെയുള്ള അവസാന മിനുക്ക്​ പണികളും നടക്കുന്നുണ്ട്​. യു.ഡി.എഫ്​ സർക്കാർ 39 കോടി രൂപ ചെലവഴിച്ച്​ നിർമിച്ച പാലത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ്​ പൊളിച്ച്​ പണിയാൻ തീരുമാനിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:over bridgepalarivattomre open
News Summary - Palarivattom bridge is likely to be opened on March 5
Next Story