പാലാരിവട്ടം പാലം ക്രമക്കേട്: നിർമാണക്കമ്പനി എം.ഡി സുമിത് ഗോയലിനെ ചോദ്യം ചെയ്തു
text_fieldsകൊച്ചി: പാലാരിവട്ടം മേല്‍പാല നിർമാണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നിർമാണക്കരാര്‍ ഏറ്റെടുത്തിരുന്ന ആര്.ഡി.എസ് കമ്പനി മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയലിനെ വിജിലന്‍സ് ചോദ്യം ചെയ്തു. വിജിലന്‍സ് ഡിവൈ.എസ്.പി അശോക് കു മാറിെൻറ നേതൃത്വത്തിലാണ് മൂന്നുമണിക്കൂറോളം ചോദ്യം ചെയ്തത്.
പ്രാഥമിക അന്വേഷണത്തിെൻറ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഫയല്‍ ചെയ്ത എഫ്.ഐ.ആറിൽ 17 പേരെയാണ് ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിചേര്ത ്തിരിക്കുന്നത്. ഇതില്‍ ഒന്നാം പ്രതിയാണ് സുമിത് ഗോയല്‍. അമിത ലാഭമുണ്ടാക്കുന്നതിന് കരാര്‍ കമ്പനിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് വിജിലന്‍സിെൻറ കണ്ടെത്തല്‍. ഇതിനനുസരിച്ച് പാലത്തിെൻറ രൂപകല്പനയില്വരെ മാറ്റം വരുത്തിയെന്നാണ് ആക്ഷേപം.
നേരേത്ത, ആര്.ഡി.എസിെൻറ കൊച്ചി ഓഫിസിലും ഗോയലിെൻറ കാക്കനാട്ടെ വസതിയിലും റെയ്ഡ് നടത്തി പാലം നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. കമ്പനിയുെടയും ഗോയലിെൻറയും ബാങ്ക് അക്കൗണ്ട് രേഖകളും ശേഖരിച്ചു. ഈ അക്കൗണ്ടുകളിലൂടെയുള്ള ഇടപാടുകളും പരിശോധിച്ചുവരുകയാണ്. പാലത്തിെൻറ ടെന്‍ഡര്‍ നടപടിക്രമങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.
പ്രാഥമിക അന്വേഷണത്തില്‍ വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റോഡ്സ് ആൻഡ് ബ്രിഡ്ജ്സ് െഡവലപ്മെൻറ് കോര്പറേഷന്, കണ്‍സല്‍ട്ടൻറായ കിറ്റ്കോ, പാലം രൂപകൽപന ചെയ്ത നാഗേഷ് കണ്‍സല്‍ട്ടന്‍സി എന്നിവരെയും പെതുമരാമത്ത് വകുപ്പ് എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
