ഇബ്രാഹിംകുഞ്ഞിനെ ഇനിയും ചോദ്യം ചെയ്യണമെന്ന് വിജിലൻസ്
text_fieldsകൊച്ചി: പാലാരിവട്ടം മേൽപാലം നിർമാണവുമായി ബന്ധപ്പെട്ട അഴിമതിേക്കസിൽ മുന് മന്ത ്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ ഇനിയും ചോദ്യംചെയ്യേണ്ടതുണ്ടെന്ന് വിജിലന്സ്. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും വിജിലൻസ് ഹൈകോടതിയെ അറിയിച്ചു.
അഴിമതിയിലൂടെ മുന്മന്ത്രിക്കും ടി.ഒ. സൂരജിനും ലഭിച്ച 10 കോടി മുസ്ലിംലീഗ് ദിനപത്രത്തിെൻറ അക്കൗണ്ട് വഴി വെളുപ്പിെച്ചന്നാരോപിച്ച് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്കിയ ഹരജിയിലാണ് വിജിലൻസിെൻറ വിശദീകരണം.മുൻ മന്ത്രിയെ മൂന്ന് മണിക്കൂര് ചോദ്യംചെയ്തതായി വിജിലൻസ് അറിയിച്ചു. കുറേ കാര്യങ്ങൾകൂടി ചോദിച്ചറിയാനും വ്യക്തത വരുത്താനുമുണ്ട്. അതിനാൽ, ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വ്യക്തമാക്കി. പാലാരിവട്ടം കേസില് വി.കെ. ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്ക്കാന് ഉദ്ദേശിക്കുന്നുണ്ടോ എന്ന് ആരാഞ്ഞ് വിജിലന്സിന് കത്ത് നൽകിയതായി എന്ഫോഴ്സ് വകുപ്പ് കോടതിയെ അറിയിച്ചു.
തുടർന്ന് കേസ് മാര്ച്ച് രണ്ടിന് വീണ്ടും പരിഗണിക്കാനായി ജസ്റ്റിസ് സുനില് തോമസ് മാറ്റി. പത്രത്തിെൻറ അക്കൗണ്ട് വഴി 10 കോടി മാറ്റിയെടുത്ത സംഭവം പാലാരിവട്ടം മേൽപാലം അഴിമതിയുമായി ബന്ധപ്പെടുത്തി അന്വേഷിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
