Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലാരിവട്ടം പാലം:...

പാലാരിവട്ടം പാലം: പ്രതികൾ ദുർവിനി​യോഗം ചെയ്​തത്​ നികുതിപ്പണം

text_fields
bookmark_border
palarivattam-bridge
cancel

കൊച്ചി: പാലാരിവട്ടം പാലം നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട്​ പിടിയിലായ പ്രതികൾ ദുർവിനി​യോഗം ചെയ്​തത ്​ ജനങ്ങളുടെ നികുതിപ്പണമെന്ന്​ വിജിലൻസ്​. പ്രതികളെ കസ്​റ്റഡിയിൽ വിട്ടുകിട്ടാൻ ആവശ്യപ്പെട്ട്​ മൂവാറ്റുപുഴ വ ിജിലൻസ്​ കോടതിയിൽ വിജിലൻസ്​ എറണാകുളം യൂനിറ്റ്​ ഡിവൈ.എസ്​.പി ആർ. അശോക്​കുമാർ ഫയൽ ചെയ്​ത റിമാൻഡ്​ റിപ്പോർട്ട ിലാണ്​ കുറ്റകൃത്യം സംബന്ധിച്ച്​ പരാമർശിക്കുന്നത്​.

നിർമാണത്തിന്​ കരാറെടുത്ത ആർ.ഡി.എസ്​ പ്രോജക്​ട്​സ്​ കമ്പനി മാനേജിങ്​ ഡയറക്​ടർ സുമിത്​ ഗോയലാണ്​ ഒന്നാം പ്രതി. സർക്കാർ സ്​ഥാപനങ്ങളായ റോഡ്​സ്​ ആൻഡ്​​ ബ്രിഡ്​ജസ്​ ഡെവലപ്​മ​െൻറ്​ കോർപറേഷൻ അസി. ജനറൽ മാനേജർ എം.ടി. തങ്കച്ചൻ രണ്ടാം പ്രതിയും കിറ്റ്​കോ (കേരള ഇൻഡസ്​ട്രിയൽ ആൻഡ്​ ടെക്​നിക്കൽ കൺസൾട്ടൻസി)മുൻ മാനേജിങ്​ ഡയറക്​ടർ ബെന്നി പോൾ മൂന്നാം പ്രതിയും​ മുൻ പൊതുമരാമത്ത്​ വകുപ്പ്​ സെക്രട്ടറി ടി.ഒ. സൂരജ്​​ നാലാം പ്രതിയുമാണ്​.

പ്രഥമദൃഷ്​ട്യ അന്വേഷണത്തിൽ കരാറുകാരനും മൂന്ന്​ സർക്കാർ ഉദ്യോഗസ്​ഥരും അഴിമതി നടത്തിയതായി തെളിഞ്ഞിട്ടുണ്ട്​. എന്നാൽ, ഇതിനെക്കുറിച്ച്​ പ്രതികൾ ഒന്നും പറയുന്നില്ലെന്നും അന്വേഷണത്തോട്​ സഹകരിക്കുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

കേരള റോഡ്​ ഫണ്ട്​ ബോർഡിൽ ജനങ്ങൾ പെട്രോളിന്​ ലിറ്ററിന്​ ഒരു രൂപ അധിക നികുതി നൽകുന്നതിൽ 50 പൈസ ബോർഡി​​െൻറ ഫണ്ടിലെത്തും. സാധാരണക്കാരൻ നൽകുന്ന പണമാണ്​ പ്രതികൾ ദുർവിനിയോഗം ചെയ്​തത്​. സൂരജിനെ​ റിമാൻഡ്​ ചെയ്യാൻ ആവശ്യപ്പെട്ടുള്ള റിപ്പോർട്ടിൽ മറ്റ്​ 34 കേസുകളിലും ഇയാൾ പ്രതിയാണെന്ന്​ എടുത്തുപറയുന്നുണ്ട്​.

സർക്കാറിൽനിന്നും റോഡ്​സ്​ ആൻഡ്​​ ബ്രിഡ്​ജസ്​ കോർപറേഷൻ, കേരള റോഡ്​ ഫണ്ട്​ ബോർഡ്​, കിറ്റ്​കോ എന്നീ സ്​ഥാപനങ്ങളിൽനിന്നുമായി 147 ഫയലുകൾ കണ്ടെത്തി കോടതിയിൽ ഹാജരാക്കി. നാല്​ പ്രതികളുടെ പ്രധാന പങ്കും ഗൂഢാലോചനയും റിമാൻഡ്​​ റിപ്പോർട്ടിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPalarivattom bridge
News Summary - palarivattom bridge scam- kerala news
Next Story