Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൊഴികളിൽ വൈരുധ്യം;...

മൊഴികളിൽ വൈരുധ്യം; ഇബ്രാഹിം കുഞ്ഞിനെ​ വീണ്ടും ചോദ്യം ചെയ്യും

text_fields
bookmark_border
Ebrahimkunju
cancel

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും. ഇബ്രാഹിം കുഞ്ഞിൻെ റ മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ്​ അന്വേഷണ സംഘം പറയുന്നത്​. ചോദ്യം ചെയ്യലിന്​ ശനിയാഴ്​ച ഹാജരാകാൻ വിജിലൻസ്​ നേ ാട്ടീസ്​ നൽകി.

ഈ മാസം 15ന്​ തിരുവനന്തപുരത്ത്​ വിജിലൻസ്​ ഡിവൈ.എസ്​.പി ഓഫിസിൽ വിളിച്ചുവരുത്തി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്​തിരുന്നുവെങ്കിലും ഒന്നിനും കൃത്യമായി മറുപടി നൽകിയില്ലെന്ന്​​ അവർ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ്​ വീണ്ടും ചോദ്യംചെയ്​തത്​. എന്നാൽ കഴിഞ്ഞ ദിവസം​ കൊടുത്ത മൊഴിയിൽ വൈരുധ്യമുണ്ടെന്ന്​ ക​ണ്ടെത്തിയതിനെ തുടർന്നാണ്​ വീണ്ടും ചോദ്യം ​െചയ്യുന്നതിന്​ ഹാജരാകാൻ ​നോട്ടീസ്​ നൽകിയിരിക്കുന്നത്​. അതിന്​ ശേഷമായിരിക്കും ഇബ്രാഹിം കുഞ്ഞിനെ പ്രതിചേർക്കുന്നത്​ സംബന്ധിച്ചോ അറസ്​റ്റോ മറ്റ്​ നടപടികൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെ​ട്ടോ തീരുമാനത്തിലെത്തുക.

അഴിമതിയുമായി ബന്ധപ്പെട്ട്​ മൂന്നാം തവണയാണ്​ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നത്​. നേരത്തെ സാക്ഷിയായി മൊഴിയെടുക്കുകയായിരുന്നു ചെയ്​തിരുന്നത്​. എന്നാൽ പാലം പണിയുമായി ബന്ധപ്പെട്ട കരാറുകാരന്​ മുൻകൂറായി പണം നൽകിയതിൽ ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ടെന്ന്​ കേസിലെ നാലാം പ്രതിയായ ടി.ഒ സൂരജ്​ മൊഴി നൽകിയതിനെ തുടർന്നാണ്​ ഇബ്രാഹിംകുഞ്ഞിലേക്ക്​ അന്വേഷണസംഘം തിരിയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palarivattam bridgePalarivattam bridge scamEbrahimkunju
News Summary - palarivattom bridge scam Ebrahimkunju-kerala news
Next Story