പാലാരിവട്ടം പാലം ഒക്ടോബർ 10 വരെ പൊളിക്കരുതെന്ന് ഹൈകോടതി
text_fieldsകൊച്ചി: പാലാരിവട്ടം മേൽപാലം ഒക്ടോബർ 10 വരെ പൊളിക്കുന്നത് ഹൈകോടതി വിലക്കി. അതേസമയം, ഇതുമായി ബന്ധപ്പെട്ട ് അന്തിമ തീരുമാനമെടുക്കാനും നടപടിക്രമങ്ങൾ പൂർത്തിയാക്കാനും തടസ്സമില്ലെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് സി.ക െ. അബ്ദുൽ റഹീം, ജസ്റ്റിസ് ആർ. നാരായണ പിഷാരടി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മേൽപാലം പൊളിക്കു ന്നതിനെതിരെ പെരുമ്പാവൂർ സ്വദേശി പി. വർഗീസ് ചെറിയാൻ, വെങ്ങോല സ്വദേശി ജാഫർ ഖാൻ എന്നിവർ നൽകിയ പൊതുതാൽപര്യഹരജികൾ പരിഗണിച്ചാണ് ഇടക്കാല ഉത്തരവ്. ഹരജികൾ വീണ്ടും ഒക്ടോബർ 10ന് പരിഗണിക്കും.
ലോഡ് ടെസ്റ്റ് ഉൾപ്പെടെ ബലപ രിശോധന നടത്തി മേൽപാലം പൊതുഗതാഗതത്തിന് തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാർ കോടതിയെ സമീപിച്ച ത്. എന്നാൽ, ഇക്കാര്യത്തിൽ എന്തുചെയ്യണമെന്ന് തീരുമാനിക്കേണ്ടത് സർക്കാറാണെന്നും തീരുമാനം നിയമപരമാണോയെന്ന് വിലയിരുത്താൻ മാത്രെമ കോടതിക്ക് കഴിയൂവെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. 2014ൽ തുടങ്ങിയ മേൽപാല നിർമാണം 2016ൽ പൂർത്തിയാവുകയും മൂന്നുവർഷത്തെ പെർഫോമൻസ് ഗാരൻറി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇത് സർക്കാർ ചെലവിൽ പുതുക്കിപ്പണിയേണ്ടതില്ലെന്നാണ് ഹരജിക്കാരുടെ വാദം. പൊളിച്ചുമാറ്റണമെന്ന നിർദേശത്തോടെ സമർപ്പിെച്ചന്ന് പറയുന്ന ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോർട്ട് ഇതുവരെ സർക്കാർ പ്രസിദ്ധീകരിച്ചിട്ടില്ല. അത് കോടതി വിളിച്ചുവരുത്തണം.
എന്നാൽ, മേൽപാലം ഇപ്പോൾ കടുത്ത അപകടാവസ്ഥയിലാണെന്നും വിദഗ്ധോപദേശത്തിെൻറ അടിസ്ഥാനത്തിലാണ് പൊളിക്കാനും പുതുക്കിപ്പണിയാനും തീരുമാനിച്ചതെന്നും സർക്കാറിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോണി വ്യക്തമാക്കി.
നിർമാണത്തിലെ അഴിമതി നിമിത്തം വൻ നഷ്ടമാണുണ്ടായത്. അപകടാവസ്ഥയിലുള്ള മേൽപാലം ലോഡ് ടെസ്റ്റ് നടത്തി ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതിെൻറ ഉത്തരവാദിത്തം ഹരജിക്കാർ വഹിക്കുമോയെന്നും സ്റ്റേറ്റ് അറ്റോണി ചോദിച്ചു. അതേസമയം, പൊളിക്കണമെന്നും പൊളിക്കേണ്ടതില്ലെന്നും നിലപാടുകളുള്ള വിദഗ്ധ റിപ്പോർട്ടുകൾ നിലവിലില്ലേയെന്ന് കോടതി വാക്കാൽ ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം നൽകാനും നിർദേശിച്ചു.
പാലാരിവട്ടം പാലം പൊളിക്കേണ്ട അവസ്ഥയിൽ; നാലുപേരെ കുടുക്കാനുള്ള കേസല്ലെന്നും ഹൈകോടതി
കൊച്ചി: പാലാരിവട്ടം മേൽപാലം പൊളിക്കേണ്ട അവസ്ഥയിലെത്തിയത് അതിന് കേടുപാടുള്ളതുകൊണ്ടാണെന്ന് ഹൈകോടതി. വെറും നാലുപേരെ കേസിൽ കുടുക്കാൻ മാത്രം ഇത്തരമൊരു കേസ് വിജിലൻസ് ഉണ്ടാക്കിയെടുത്തതാണെന്ന് വാദിക്കാനാവുമോയെന്നും ജസ്റ്റിസ് സുനിൽ തോമസ് ചോദിച്ചു. കേസന്വേഷണം തടസ്സപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
മേൽപാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് ഉൾപ്പെടെ നാല് പ്രതികൾ നൽകിയ ജാമ്യഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് സുനിൽ തോമസിെൻറ നിരീക്ഷണം. തുടർന്ന് കേസ് ഡയറി ഹാജരാക്കാൻ നിർദേശിച്ച് ഹരജികൾ വെള്ളിയാഴ്ച മുതൽ തുടർച്ചയായി പരിഗണിക്കാനായി മാറ്റി. ഓരോരുത്തരുെടയും പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകളുണ്ടെങ്കിൽ മുദ്രവെച്ച കവറിൽ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്. ഒന്നാം പ്രതി ആർ.ഡി.എസ് പ്രോജക്ട്സ് എം.ഡി സുമിത് ഗോയൽ, രണ്ടാം പ്രതി റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷൻ അഡീ. ജനറൽ മാനേജർ എം.ടി. തങ്കച്ചൻ, മൂന്നാംപ്രതി കിറ്റ്കോ മുൻ ജോയൻറ് ജനറൽ മാനേജർ ബെന്നി പോൾ, നാലാം പ്രതി ടി.ഒ. സൂരജ് എന്നിവരാണ് ജാമ്യഹരജി നൽകിയത്.
അന്വേഷണം പുരോഗമിക്കുകയാണെന്നും 17 പേർ പ്രതികളാണെന്ന് സംശയിക്കുന്നുവെന്നും വിജിലൻസ് അറിയിച്ചു. കരാർ കമ്പനിക്ക് മുൻകൂർ തുക നൽകാനുള്ള സർക്കാർ തീരുമാനം നടപ്പാക്കുക മാത്രമാണ് ചെയ്തതെന്ന് സൂരജിെൻറ അഭിഭാഷകൻ വാദിച്ചു. മേൽപാലം അഴിമതിക്കേസിനെത്തുടർന്ന് 600 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും മറ്റ് പല നിർമാണക്കരാറുകളും നഷ്ടമായെന്നും സുമിത് ഗോയൽ വാദിച്ചു. അഴിമതിയില്ലെന്നും കോൺക്രീറ്റ് ഇളകിയ സംഭവം മാത്രമേ ഉള്ളൂവെന്നുമായിരുന്നു മറ്റ് പ്രതികളുടെ വാദം. എങ്കിൽപിന്നെ എങ്ങനെയാണ് പാലം അപകടാവസ്ഥയിലായതെന്ന് കോടതി ചോദിച്ചു. അത് ഇപ്പോൾ പൊളിക്കേണ്ട ഗതികേടിലാണല്ലോ എന്നും അഭിപ്രായപ്പെട്ടു.
പ്രതികളെ ജാമ്യത്തിൽ വിടുന്നതിനെ എതിർത്ത് കോടതിയിൽ വിജിലൻസ് വിശദീകരണ പത്രിക നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
