പാലാരിവട്ടം പാലം പൊളിച്ചു പണിയുന്നതില്‍ അന്തിമവാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: പാലാരിവട്ടം പാലം ഉടന്‍ പൊളിച്ചുപണിയാന്‍ അനുവദിക്കണമെന്ന കേരളത്തിെൻറ ആവശ്യത്തില്‍ രണ്ടാഴ്ചക്കു ശേഷം അന്തിമവാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി. അതുവരെ തല്‍സ്ഥിതി തുടരണമെന്നും ജസ്റ്റിസ് രോഹിങ്ടണ്‍ നരിമാന് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചു. കേസില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനും കോടതി അനുമതി നല്കി.
കേരള സര്‍ക്കാറിെൻറ ഹരജിയില്‍ അന്തിമവാദം കേള്‍ക്കാതെ തീര്‍പ്പു കല്‍പ്പിക്കാനാവില്ലെന്നും അങ്ങനെ ചെയ്താല്‍ ഹരജിയില്‍ അന്തിമ തീര്‍പ്പ് കല്പിക്കുന്നതിന് തുല്യമാണെന്നും അഭിപ്രായപ്പെട്ടാണ് ജസ്റ്റിസ് നരിമാന്, ആവശ്യം അന്തിമ വാദത്തിനായി മാറ്റിയത്.
പാലം അടച്ചതുമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം കേരള സര്‍ക്കാറിനുവേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെ.കെ. വേണുഗോപാല്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. നിലവിലുള്ള പാലം പൊളിച്ച് പുനര്‍നിര്‍മിക്കാനുള്ള ഇ. ശ്രീധരെൻറ ശിപാര്‍ശയും ചൂണ്ടിക്കാട്ടി.