പാലാരിവട്ടം മേൽപാലം: മന്ത്രിതല നിർദേശങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്ന് ടി.ഒ. സൂരജ്
text_fieldsമൂവാറ്റുപുഴ: പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി. ഒ. സൂരജടക്കമുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വിജിലൻസ് കോടത ി ജഡ്ജി ബി. കലാം പാഷ ശനിയാഴ്ച വിധി പറയും. മന്ത്രിതലത്തിലുള്ള നിർദേശങ്ങൾ പാലിക്കുക മ ാത്രമാണ് സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയിൽ തെൻറ കക്ഷി ചെയ്തതെന്നാണ് സൂരജിെൻറ അഭിഭാഷകൻ വാദിച്ചത്.
19 തൂണുകളിലൊന്നിൽ സ്ഥാപിച്ച ബുഷ് തിരിഞ്ഞുപോയത് മാത്രമാണ് പാലത്തിനുണ്ടായ തകരാറിന് കാരണമെന്നും ഇത് പരിഹരിക്കാവുന്നതേയുള്ളൂവെന്നും പ്രതികളുടെ അഭിഭാഷകർ വാദിച്ചു.
അന്വേഷണസംഘം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ രാഷ്ട്രീയ നേതാക്കൾക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിൽ മൂന്നുദിവസം ചോദ്യം ചെയ്തപ്പോഴും ഇവരുടെ മനോഭാവത്തിൽ മാറ്റമുണ്ടായിട്ടില്ലെന്നും വിജിലൻസ് അറിയിച്ചു.
പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ തെളിവ് നശിപ്പിക്കാനുള്ള സാധ്യത ഏറെയാെണന്നും വിജിലൻസ് വാദിച്ചു.
സൂരജിനുപുറമെ പാലം നിർമിച്ച ആർ.ഡി.എസ് കമ്പനി എം.ഡി സുമിത് ഗോയൽ, കിറ്റ്കോ മുൻ എം.ഡി ബെന്നി പോൾ, ആർ.ബി.ഡി.സി.കെ ഉദ്യോഗസ്ഥൻ എം.ടി. തങ്കച്ചൻ എന്നിവരാണ് പ്രതികൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
