പാലാരിവട്ടം പാലം അഴിമതികേസ്: അറസ്റ്റിനെ ഭയക്കുന്നില്ല -ഇബ്രാഹിംകുഞ്ഞ്
text_fieldsകൊച്ചി: പാലാരിവട്ടം പാലം അഴിമിതിക്കേസിൽ അറസ്റ്റ് ഭയക്കുന്നില്ലെന്ന് മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇ ബ്രാഹിംകുഞ്ഞ്. മുൻകൂർ ജാമ്യമെടുക്കില്ല. ഇനി കോടതിയിലാണ് കേസിെൻറ ന്യായാന്യായങ്ങൾ തീരുമാനിക്കപ്പെടേണ്ടത ്. ഇതുവരെ അന്വേഷണത്തോട് സഹകരിച്ചിട്ടുണ്ട്. ഇനിയും അന്വേഷണത്തോടും കോടതി നടപടികളോടും സഹകരിച്ചും പിന്തുണ നൽകിയും മുന്നോട്ടു പോകുമെന്നും ഇബ്രാഹിംകുഞ്ഞ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തന്നെ പ്രതി ചേർത്തത് രാഷ്ട്രീയ തീരുമാന പ്രകാരമാണ്. എറണാകുളത്തെ സി.പി.എം നേതാക്കൾ പ്രകടനങ്ങളും ധർണകളുമുൾപ്പെടെ നടത്തിയതിെൻറ അടിസ്ഥാനത്തിൽ വിജിലൻസിനെ ദുരുപയോഗപ്പെടുത്തി തന്നെ പ്രതി ചേർക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതെങ്കിലും പാർട്ടി ചൂണ്ടിക്കാണിച്ചുകൊടുക്കുന്നയാളെ പ്രതി ചേർക്കുന്നത് ദൗർഭാഗ്യകരമായ സ്ഥിതിവിശേഷമാണ്. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമെല്ലാം നീതിയുക്തമായ നിലപാടാണെടുത്തത്.
കളമശ്ശേരി സീറ്റ് ആണ് സി.പി.എമ്മിെൻറ നോട്ടം. ഒരിക്കലും തെരഞ്ഞെടുപ്പിൽ ജയിക്കാത്ത ആളുകളും സീറ്റ് കിട്ടാത്ത ആളുകളും നടത്തുന്ന ഗൂഢാലോചനയാണിത്. ഈ സ്ഥിതിവിശേഷം ആരോഗ്യകരമായ രാഷ്ട്രീയ സംവിധാനത്തിനും ജനാധിപത്യ ഭരണ ക്രമത്തിനും യോജിച്ചതല്ല.
തെൻറ വസതിയിൽ നടന്ന വിജിലൻസ് റെയ്ഡ് നടപടിക്രമങ്ങളുടെ ഭാഗമാണ്. ഒരാളെ പ്രതി ചേർത്താൽ വിജിലൻസിന് റെയ്ഡ് നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
