Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലം നിർമാണം വേഗം...

പാലം നിർമാണം വേഗം പൂർത്തിയാക്കിയത്​ മന്ത്രിയുടെ നിർദേശപ്രകാരമെന്ന്​ സുമിത് ഗോയൽ

text_fields
bookmark_border
Palarivattom-Bridge
cancel

കൊ​ച്ചി: മു​ൻ പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹീം​കു​ഞ്ഞി​​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം പാ​ലാ​രി​ വ​ട്ടം മേ​ൽ​പാ​ലം നി​ർ​മാ​ണം വേ​ഗം പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നെ​ന്ന്​​ ക​രാ​ർ ക​മ്പ​നി​യാ​യ ആ​ർ.​ഡി.​എ​സ് ​പ്രോ​ജ​ക്ട്സ് ലി​മി​റ്റ​ഡ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റും ഒ​ന്നാം പ്ര​തി​യു​മാ​യ സു​മി​ത് ഗോ​യ​ൽ ഹൈ​കോ​ട​തി​യി​ൽ.

വേ​ണ്ട​ത്ര ടാ​റി​ങ്​ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന ആ​രോ​പ​ണം അം​ഗീ​ക​രി​ച്ചാ​ലും മേ​ൽ​പാ​ല​ത്തി​ന്​ ബ​ല​ക്ഷ​യ​മി​ല്ല. നി​ർ​മാ​ണ​ത്തി​ൽ ച​തി​യോ വ​ഞ്ച​ന​യോ ഉ​ണ്ടാ​യി​ട്ടി​ല്ല. നി​ർ​മാ​ണ​ത്തി​ന്​ മൊ​ബി​ലൈ​സേ​ഷ​ൻ അ​ഡ്വാ​ൻ​സ് ന​ൽ​കി​യ​ത് സ​ർ​ക്കാ​റി​​െൻറ വി​വേ​ച​നാ​ധി​കാ​രം ഉ​പ​യോ​ഗി​ച്ചാ​ണെ​ന്നും പാ​ലം അ​ഴി​മ​തി​ സം​ബ​ന്ധി​ച്ച വി​ജി​ല​ൻ​സ്​ കേ​സ്​ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ​േഗാ​യ​ൽ ന​ൽ​കി​യ ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യാ​ണ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത്​ അ​റ​സ്​​റ്റ്​ ന​ട​പ്പാ​ക്കി​യ​തെ​ന്ന​ത​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഹ​ര​ജി ന​ൽ​കി​യ​ത്.

പൊ​തു​സേ​വ​ക​ർ ആ​രോ​പ​ണ​വി​ധേ​യ​രാ​യ കേ​സു​ക​ളി​ൽ സ​ർ​ക്കാ​റി​​െൻറ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പാ​ടി​ല്ലെ​ന്നാ​ണ്​ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ലെ പു​തി​യ ഭേ​ദ​ഗ​തി​യി​ലു​ള്ള​തെ​ന്നും പാ​ലാ​രി​വ​ട്ടം മേ​ൽ​പാ​ലം കേ​സി​ൽ ഇ​ത്​ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​യു​ണ്ടെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്ന ഘ​ട്ട​ത്തി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ വി​ജി​ല​ൻ​സ് അ​ഡീ. ചീ​ഫ് സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​ട്ടു. ഇ​തി​നു​ശേ​ഷം സ​ർ​ക്കാ​റി​​െൻറ മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത്. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ൽ നി​ല​വി​ലി​ല്ലാ​ത്ത വ​കു​പ്പു പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. മേ​ൽ​പാ​ലം നി​ർ​മാ​ണ​ക​രാ​ർ ഇ​പ്പോ​ഴും നി​ല​വി​ലു​ണ്ട്. പാ​ല​ത്തി​ന്​ ബ​ല​ക്ഷ​യം ​ഉ​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ലോ​ഡ് ടെ​സ്​​റ്റ്​ ന​ട​ത്തി​യി​ട്ടി​ല്ല. ഇ​തേ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്തി​യ ചെ​ന്നൈ ഐ.​ഐ.​ടി​യു​ടെ റി​പ്പോ​ർ​ട്ട് പ​ര​സ്യ​മാ​ക്കി​യി​ട്ടു​മി​ല്ലെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം, സു​മി​ത് ഗോ​യ​ൽ, മു​ൻ പൊ​തു​മ​രാ​മ​ത്ത് സെ​ക്ര​ട്ട​റി ടി.​ഒ. സൂ​ര​ജ് തു​ട​ങ്ങി നാ​ല്​ പ്ര​തി​ക​ളു​ടെ ജാ​മ്യ ഹ​ര​ജി​യി​ൽ ഒ​ക്​​ടോ​ബ​ർ ഒ​മ്പ​തി​ന്​ വി​ധി​യു​ണ്ടാ​യേ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsvk ibrahim kunjuPalarivattom bridgeSumith Goel
News Summary - Palarivattam bridge scam-Kerala news
Next Story