You are here

പാലാരിവട്ടം മേൽപാലം: കരാർ കൃത്രിമം

  • ആർ.ഡി.എസ് കമ്പനിക്ക്​ അനുകൂലമായി ടെൻഡറിൽ കൃത്രിമം കാട്ടിയെന്ന്​ ഹൈകോടതി

22:31 PM
01/10/2019
palarivattam-bridge

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ൽ​പാ​ലം നി​ർ​മാ​ണ ക​രാ​ർ ആ​ർ.​ഡി.​എ​സ് ക​മ്പ​നി​ക്ക്​ ല​ഭ്യ​മാ​ക്കാ​ൻ ടെ​ൻ​ഡ​റി​ലും ടെ​ൻ​ഡ​ർ ര​ജി​സ്​​​റ്റ​റി​ലും കൃ​ത്രി​മം കാ​ട്ടി​യെ​ന്ന്​ സം​ശ​യി​ക്കു​ന്ന​താ​യി ഹൈ​കോ​ട​തി. വി​ജി​ല​ൻ​സ്​ ന​ൽ​കി​യ വി​ശ​ദാം​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ്​ ജ​സ്​​റ്റി​സ്​ സു​നി​ൽ തോ​മ​സി​​െൻറ നി​രീ​ക്ഷ​ണം. ടെ​ൻ​ഡ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളി​ലു​ണ്ടാ​യി​ട്ടു​ള്ള പ്ര​ക​ട​മാ​യ വ്യ​ത്യാ​സം നി​സ്സാ​ര​മാ​യി കാ​ണാ​നാ​വി​ല്ലെ​ന്നും കോ​ട​തി വാ​ക്കാ​ൽ പ​റ​ഞ്ഞു. 47.68 കോ​ടി​യു​ടെ ടെ​ൻ​ഡ​റാ​ണ്​ ആ​ർ.​ഡി.​എ​സ്​ ന​ൽ​കി​യ​തെ​ങ്കി​ലും റി​ബേ​റ്റ്​ റേ​റ്റെ​ന്ന പേ​രി​ൽ കോ​ടി​ക​ൾ ഇ​ള​വ്​ ചെ​യ്​​ത്​ 41.27 കോ​ടി​യാ​ക്കി തി​രു​ത്തി ഇ​വ​ർ​ക്ക്​ ത​ന്നെ ടെ​ൻ​ഡ​ർ ഉ​റ​പ്പി​ക്കാ​ൻ സ​ഹാ​യി​ച്ചു​വെ​ന്നാ​ണ്​ വി​ജി​ല​ൻ​സ്​ ഹൈ​കോ​ട​തി​യെ അ​റി​യി​ച്ച​ത്.​ 

കേ​സി​ലെ നാ​ലാം പ്ര​തി​യും മു​ൻ പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രി​യു​മാ​യി​രു​ന്ന ടി.​ഒ. സൂ​ര​ജ്​ അ​ട​ക്കം നാ​ല്​ പ്ര​തി​ക​ളു​ടെ ജാ​മ്യ ഹ​ര​ജി പ​രി​ഗ​ണി​ക്കു​േ​മ്പാ​ഴാ​ണ്​ വി​ജി​ല​ൻ​സ്​ ഇ​ക്കാ​ര്യം കോ​ട​തി​യെ അ​റി​യി​ച്ച​ത്. പാ​ലം നി​ർ​മാ​ണ​ത്തി​ന്​ 30.91 ​േകാ​ടി​യും അ​നു​ബ​ന്ധ ജോ​ലി​ക​ൾ​ക്കാ​യി 16.78 കോ​ടി​യും ഉ​ൾ​പ്പെ​ടെ ആ​കെ 47.68 കോ​ടി​യാ​ണ്​ ആ​ർ.​ഡി.​എ​സ്​ ക്വാ​ട്ട്​ ചെ​യ്​​തി​രു​ന്ന​തെ​ന്നാ​ണ്​ ടെ​ൻ​ഡ​റി​ൽ കാ​ണു​ന്ന​ത്. അ​തേ​സ​മ​യം, ചെ​റി​യാ​ൻ വ​ർ​ക്കി ക​ൺ​സ്​​ട്ര​ക്​​ഷ​ൻ​സ്​ 42 കോ​ടി​യാ​ണ്​ ക്വാ​ട്ട്​ ചെ​യ്​​തത്. യ​ഥാ​ർ​ഥ​ത്തി​ൽ കു​റ​ഞ്ഞ തു​ക ക്വാ​ട്ട്​ ചെ​യ്​​ത ചെ​റി​യാ​ൻ വ​ർ​ക്കി ക​ൺ​സ്​​ട്ര​ക്​​ഷ​നാ​ണ്​ നി​ർ​മാ​ണ അ​നു​മ​തി ന​ൽ​കേ​ണ്ട​ത്. എ​ന്നാ​ൽ, റി​ബേ​റ്റ്​ എ​ന്ന പേ​രി​ൽ 13.43 ശ​ത​മാ​നം തു​ക കൂ​ടി കു​റ​ച്ച്​ ആ​ർ.​ഡി.​എ​സി​​െൻറ തു​ക 41.27ൽ ​എ​ത്തി​ക്കു​ക​യും അ​വ​ർ​ക്ക്​ ടെ​ൻ​ഡ​ർ അ​നു​വ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. റി​ബേ​റ്റ്​ തു​ക​യും ഇ​ള​വ്​ ക​ഴി​ഞ്ഞു​ള്ള തു​ക​യും രേ​ഖ​പ്പെ​ടു​ത്തി​യ​ത്​ താ​ഴെ ​ഭാ​ഗ​ത്ത്​ കൂ​ട്ടി​ച്ചേ​ർ​ത്ത നി​ല​യി​ലാ​ണ്. ടെ​ന്‍ഡ​ര്‍ തു​റ​ക്കു​മ്പോ​ള്‍ തു​ക രേ​ഖ​പ്പെ​ടു​ത്തു​ന്ന ര​ജി​സ്​​റ്റ​റി​ലും ഇ​തി​ന് അ​നു​സൃ​ത​മാ​യി തി​രു​ത്ത​ല്‍ വ​രു​ത്തി​യി​ട്ടു​ണ്ട്. പ​ക്ഷെ, ടെ​ന്‍ഡ​റി​ലെ തി​രു​ത്തി​യ തു​ക​യും ര​ജി​സ്​​റ്റ​റി​ലെ തി​രു​ത്തി​യ തു​ക​യും ത​മ്മി​ല്‍ വ്യ​ത്യാ​സ​മു​ണ്ട്. 

മാ​ത്ര​മ​ല്ല, ടെ​ന്‍ഡ​ര്‍ ര​ജി​സ്​​റ്റ​റി​ല്‍ മ​റ്റു ക​മ്പ​നി​ക​ളു​ടെ തു​ക രേ​ഖ​പ്പെ​ടു​ത്തി​യ കൈ​യ​ക്ഷ​ര​ത്തി​ല​ല്ല ആ​ർ.​ഡി.​എ​സി​​െൻറ വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ത്​ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ എ​ഴു​തി​ച്ചേ​ർ​ത്ത​താ​ണെ​ന്ന്​ വ്യ​ക്​​ത​മാ​ണെ​ന്ന്​ വി​ജി​ല​ൻ​സ്​ കോ​ട​തി​യെ ധ​രി​പ്പി​ച്ചു. ആ​ർ.​ഡി.​എ​സി​​െൻറ ടെ​ൻ​ഡ​റി​ലും ര​ജി​സ്​​റ്റ​റി​ലും കൂ​ട്ടി​ച്ചേ​ർ​ക്ക​ലും തി​രു​ത്ത​ലു​ക​ളു​മു​ണ്ട്​. ആ​ർ.​ഡി.​എ​സി​ന്​ ടെ​ൻ​ഡ​ർ ഉ​റ​പ്പി​ച്ചു ന​ൽ​കാ​ൻ രേ​ഖ​ക​ളി​ൽ കൃ​ത്രി​മം കാ​ട്ടി​യ​താ​യി ഇ​തി​ൽ​നി​ന്ന്​ വ്യ​ക്​​ത​മാ​ണെ​ന്ന്​ വി​ജി​ല​ൻ​സ്​ ചൂ​ണ്ടി​ക്കാ​ട്ടി.

കേ​ര​ള റോ​ഡ്സ് ആ​ന്‍ഡ് ബ്രി​ഡ്ജ​സ് ഡെ​വ​ല​പ്മ​െൻറ്​ കോ​ര്‍പ​റേ​ഷ​നി​ലെ​യും (ആ​ർ.​ബി.​ഡി.​സി.​കെ) കി​റ്റ്കോ​യി​ലെ​യും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രാ​വാം ഇ​തി​ന് പി​ന്നി​ല്‍. ആ​ർ.​ഡി.​എ​സി​ന് വേ​ണ്ടി മേ​ല്‍പാ​ല​ത്തി​​െൻറ രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ ബം​ഗ​ളൂ​രു​വി​ലെ നാ​ഗേ​ഷ് ക​ണ്‍സ​ള്‍ട്ട​ന്‍സി​​െൻറ മു​ന്‍കാ​ല പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ വി​വ​രം ടെ​ന്‍ഡ​റി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രു​ന്നി​ല്ലെ​ങ്കി​ലും വ്യ​വ​സ്​​ഥ പ്ര​കാ​രം അ​ത്​ ത​ള്ളി​യി​ല്ല. ഇ​ത് കി​റ്റ്കോ​യും അം​ഗീ​ക​രി​ച്ചു. ടെ​ന്‍ഡ​ര്‍ ന​ല്‍കു​മ്പോ​ള്‍ മൊ​ത്തം തു​ക പ​റ​യ​ണ​മെ​ന്ന വ്യ​വ​സ്​​ഥ ലം​ഘി​ച്ച്​ ആ​ർ.​ഡി.​എ​സ് ക​മ്പ​നി​ക്കു​വേ​ണ്ടി ശ​ത​മാ​ന​ക്ക​ണ​ക്കി​ലാ​ണ്​ തി​രു​ത്ത​ൽ പോ​ലു​മു​ള്ള​ത്. 

മൊ​ബി​ൈ​ല​സേ​ഷ​ന്‍ അ​ഡ്വാ​ന്‍സ് ആ​ർ.​ബി.​ഡി.​സി.​കെ​ക്കു ന​ല്‍കു​ന്ന​തി​ന് പ​ക​രം ക​രാ​റു​കാ​ര​ന് നേ​രി​ട്ട് ന​ല്‍കാ​ന്‍ നി​ര്‍ദേ​ശി​ച്ച​ത് ടി.​ഒ സൂ​ര​ജാ​ണ്. ഇ​ത് ആ​ർ.​ബി.​ഡി.​സി.​കെ​ക്കും ന​ഷ്​​ട​മു​ണ്ടാ​ക്കി. മൊ​ബി​ൈ​ല​സേ​ഷ​ന്‍ അ​ഡ്വാ​ന്‍സ് 30 ശ​ത​മാ​നം വെ​ച്ച് തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ക​രാ​റി​ലെ വ്യ​വ​സ്ഥ. കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍ഡ് ജ​ന​റ​ല്‍ മാ​നേ​ജ​റും സി.​ഇ.​ഒ​യും എ​തി​ര്‍ത്തി​ട്ടും ഇ​ത് 10 ശ​ത​മാ​ന​മാ​ക്കി​യ​ത്​ സൂ​ര​ജാ​ണെ​ന്ന്​ വി​ജി​ല​ൻ​സ്​ ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ർ​ന്നാ​ണ്​ കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​മു​ണ്ടാ​യ​ത്. മൊ​ബി​ലൈ​സേ​ഷ​ന്‍ അ​ഡ്വാ​ന്‍സ് ക​മ്പ​നി​ക്ക്​ നേ​രി​ട്ടു ന​ല്‍കാ​നാ​യ​ത്​ എ​ങ്ങ​നെ​യാ​ണെ​ന്നും കോ​ട​തി ആ​രാ​ഞ്ഞു. തു​ട​ർ​ന്ന്​ ഹ​ര​ജി വീ​ണ്ടും വ്യാ​ഴാ​ഴ്​​ച പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

Loading...
COMMENTS