Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലാരിവട്ടം പാലം...

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിന്​ ഗൂഢലക്ഷ്യമുണ്ടായിരുന്നു -വിജിലൻസ്​

text_fields
bookmark_border
പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിന്​ ഗൂഢലക്ഷ്യമുണ്ടായിരുന്നു -വിജിലൻസ്​
cancel

കൊച്ചി: പാലാരിവട്ടം പാലം നിർമാണ അഴിമതിയിൽ മുൻ പൊതുമരാമത്ത്​ മന്ത്രി വി. കെ. ഇബ്രാഹിംകുഞ്ഞിനെ ബന്ധിപ്പിക്കു ന്ന വിധം വിജിലൻസ്​ പുതിയ സത്യവാങ്​മൂലം നൽകും. കരാറുകാരന് മൊബലൈസേഷന്‍ അഡ്വാന്‍സ് അനുവദിച്ചതില്‍ മുന്‍ മന്ത്രിക്ക്​ ഗൂഢ ലക്ഷ്യമുണ്ടായിരുന്നതായി സംശയമു​ണ്ടെന്ന്​ വിലയിരുത്തിയുള്ള സത്യവാങ്​മൂലം തിങ്കളാഴ്​ച വിജിലൻസ്​ സമർപ്പിച്ചേക്കും. കേസിൽ നാലാം പ്രതിയായ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജിനെ ജയിലില്‍ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അധിക സത്യവാങ്മൂലം തയാറാക്കുന്നത്​.

മൊബലൈസേഷന്‍ അഡ്വാന്‍സിന് കുറഞ്ഞ പലിശ ഈടാക്കിയതിനാല്‍ പൊതുഖജനാവിന് 56 ലക്ഷം രൂപ നഷ്​ടമുണ്ടായതായി അക്കൗണ്ടൻറ്​ ജനറലി​​െൻറ 2014ലെ റിപ്പോര്‍ട്ടിൽ പറയുന്നതായി വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു. അഴിമതിയിൽ മുൻ മന്ത്രിയുടെ പങ്ക് സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ ചോദ്യം ചെയ്യലിലും സൂരജ് ആവര്‍ത്തിച്ചു. അതിനാല്‍ ഇബ്രാഹിംകുഞ്ഞി​​െൻറ പങ്കിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്.

കേസില്‍ ജാമ്യം തേടി ഒന്നാം പ്രതി ആർ.ഡി.എസ് പ്രോജക്ട്സ് എം.ഡി സുമിത് ഗോയൽ, നാലാം പ്രതി ടി.ഒ. സൂരജ് എന്നിവരടക്കം നാല്​ പ്രതികൾ നൽകിയ ജാമ്യ ഹരജിയിലാണ്​ പുതിയ സത്യവാങ്മൂലം നല്‍കുക. ​നേരത്തേ സത്യവാങ്​മൂലം നൽകിയെങ്കിലും മുൻമന്ത്രിക്കെതിരെ കാര്യമായ പരാമർശങ്ങൾ നടത്തിയിരുന്നില്ല. തുടർന്നാണ്​ ടി.ഒ. സൂരജി​​െൻറ വെളിപ്പെടുത്തലി​​െൻറ കൂടി അടിസ്​ഥാനത്തിൽ പുതിയ സത്യവാങ്​മൂലം നൽകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPalarivattom bridgeibrahim kunju
News Summary - Palarivattam bridge case-Kerala news
Next Story