പാലക്കയം കൈക്കൂലി : സുരേഷ്‍കുമാർ മുമ്പ് ജോലിചെയ്തിരുന്ന ഓഫിസുകളിലും അന്വേഷണത്തിന് ഉത്തരവ്
text_fieldsതിരുവനന്തപുരം : പാലക്കയം കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സുരേഷ്‍കുമാർ മുമ്പ് ജോലിചെയ്തിരുന്ന ഓഫിസുകളിലും അന്വേഷണത്തിന് ഉത്തരവ്. പരിശോധന നടത്തുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്. റവന്യൂ ജോയിന്റ് സെക്രട്ടറി ജെ.ബിജു, സെക്ഷൻ ഓഫീസർ ലിബു ബാബു, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ എസ്.നിഷാദ് എന്നവരാണ് അന്വേഷണ സംഘത്തിലെ അംഗങ്ങൾ.
പരിശോധനാ സംഘത്തിന്റെ സുഗമമായ പ്രവർത്തനത്തിന് യാത്ര ചെയ്യുന്നതിന് കാര്യക്ഷമതയും, മികച്ച പ്രവർത്തന ക്ഷമതയുമുള്ള ഒരു വാഹനം അനുവദിക്കുന്നതിനും പാലക്കാട് കലക്ടറേറ്റിലെ ഇൻസ്പെക്ഷൻ വിങിലെ സീനിയർ സൂപ്രണ്ട് ജൂനിയർ സൂപ്രണ്ട് ക്ലാർക്ക് എന്നിവരുടെ സേവനം ലഭ്യമാക്കുന്നതിനും കലക്ടർ നടപടി സ്വീകരിക്കണെന്നും ഉത്തരവിൽ പറയുന്നു.
കൈക്കൂലി കേസിൽ അറസ്റ്റിലായ പാലക്കയം വില്ലേജ് ഓഫിസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ്‍കുമാറിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയായ സുരേഷ് കുമാറിൽ നിന്നാണ് ഒരുകോടിയിലേറെ രൂപയുടെ അനധികൃത സമ്പാദ്യമാണ് വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്തത്. നഗരമധ്യത്തിൽ മണ്ണാര്‍ക്കാട് വില്ലേജ് ഓഫിസിനടുത്തുള്ള ജി.ആര്‍. ഷോപ്പിങ് കോംപ്ലക്‌സിലെ മുകള്‍നിലയില്‍ 2500 രൂപ മാസവാടകയിൽ ഇയാൾ താമസിക്കുന്ന ഒറ്റമുറിയിൽനിന്നാണ് വൻതുക കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

