Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇനിയും പുകയും...

ഇനിയും പുകയും പാലക്കാടന്‍ ചൂട്

text_fields
bookmark_border
ഇനിയും പുകയും പാലക്കാടന്‍ ചൂട്
cancel

ഫെബ്രുവരി തുടങ്ങിയിട്ടേയുള്ളൂ. മണ്ണില്‍ മഴനാമ്പുകള്‍ മൊട്ടിടുന്ന മണ്‍സൂണത്തൊന്‍ ഇനിയും നാലു മാസം കാത്തിരിക്കണം. മഞ്ഞകന്ന് വെയില്‍ പരന്നുതുടങ്ങിയപ്പോഴേക്കും നാടെങ്ങും കൊടുംവേനലിന്‍െറ തീനാളങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. കിണറുകളില്‍ നെല്ലിപ്പടി തെളിഞ്ഞുതുടങ്ങി. നഗരങ്ങള്‍ക്കും നാട്ടിന്‍പുറങ്ങള്‍ക്കും കുടിനീരത്തെിക്കുന്ന പുഴകളുടെ നെഞ്ച് വിണ്ടുകീറുന്നു.  തടാകങ്ങളും ചിറകളും കുളങ്ങളും നെഞ്ചുന്തി ചോദ്യചിഹ്നമുയര്‍ത്തുന്നു. ഡാമുകളുടെ അടിത്തട്ടു തെളിയുന്നു. കാടുകള്‍ ഉണങ്ങി വരളുകയാണ്. പക്ഷികളും മൃഗങ്ങളും വെള്ളം തേടി പരക്കംപാച്ചിലിലാണ്. കുടിവെള്ളവുമായി ഊഴമിട്ടത്തെുന്ന വാഹനങ്ങളെ കാത്ത് നീണ്ടുപോകുന്ന കുടങ്ങളുടെ കാഴ്ച പതിവുദൃശ്യമാകുന്നു... ഇതുവരെ കണ്ടിട്ടില്ലാത്തത്രയും ഭീഷണമായ വരള്‍ച്ചയിലേക്ക് കേരളം പ്രവേശിക്കുകയാണ്. ആറുമാസം മഴപ്പാച്ചിലിനാല്‍ അനുഗ്രഹിക്കപ്പെട്ട ഒരു ദേശം കുടിവെള്ളത്തിനായി നെട്ടോട്ടം തുടങ്ങിക്കഴിഞ്ഞു. കൊടും വരള്‍ച്ചയുടെ വര്‍ത്തമാനങ്ങള്‍ പ്രത്യേക പംക്തിയിലൂടെ ഇന്നുമുതല്‍ ‘മാധ്യമം’ പങ്കുവെക്കുന്നു...

പാലക്കാട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഡാമുകളുള്ള പാലക്കാട് ജില്ലയിലെ വരള്‍ച്ച തൃശൂര്‍, മലപ്പുറം ജില്ലകളെക്കൂടി വറുതിയിലാഴ്ത്തുമെന്ന് മുന്നറിയിപ്പ്. കുടിവെള്ളത്തിന് ഭാരതപ്പുഴയെ ആശ്രയിക്കുന്ന 175 പഞ്ചായത്തുകളാണ് ഈ മൂന്ന് ജില്ലകളിലുള്ളത്. പാലക്കാട് ജില്ലയിലെ മൂന്ന് ഡാമുകള്‍ കാലിയായി. വാളയാര്‍ ഡാം ഏറെക്കുറെ വറ്റി. മീങ്കരയിലും ചുള്ളിയാറിലും സ്ഥിതി വ്യത്യസ്തമല്ല. ആറ് പഞ്ചായത്തുകളിലേക്കും പാലക്കാട് നഗരസഭയിലേക്കും കുടിവെള്ളമത്തെിക്കുന്ന മലമ്പുഴ അണക്കെട്ടിലും ജലവിതാനം താഴ്ന്നുകൊണ്ടിരിക്കുന്നു.

വറ്റിവരണ്ട മലമ്പുഴ ജലാശയം
 

ഡാമില്‍ നിലവിലുള്ള വെള്ളത്തിന്‍െറ പകുതി പാലക്കാട് നഗരത്തിലും പരിസരത്തും കുടിവെള്ള വിതരണത്തിന് ആവശ്യമാണ്. ബാക്കി വെള്ളം ഭാരതപ്പുഴയിലേക്ക് തുറന്നുവിടും. ഭാരതപ്പുഴയിലെ കുടിവെള്ള പദ്ധതികളില്‍ പമ്പിങ് നിലനിര്‍ത്താന്‍ ഇതാവശ്യമാണ്. ഡിസംബറില്‍ ഭാരതപ്പുഴയിലേക്ക് മലമ്പുഴ ഡാം തുറക്കേണ്ടിവന്നത് വരള്‍ച്ചയുടെ തീവ്രതയാണ് കാണിക്കുന്നത്. ഏപ്രില്‍, മേയ് മാസങ്ങളില്‍ തുറന്ന് വിടാനുള്ള വെള്ളം ഡാമിലില്ല. തുലാവര്‍ഷം ചതിച്ചതോടെ പാലക്കാട്ട് പല കര്‍ഷകരും രണ്ടാംവിള ഒഴിവാക്കി. രണ്ടാം വിളയ്ക്ക് 27 ദിവസം മാത്രമാണ് മലമ്പുഴയില്‍നിന്ന് വെള്ളം തുറന്നുവിട്ടത്. മംഗലം ഡാമില്‍നിന്ന് കൃഷിക്കായി വെള്ളം തുറന്ന് വിടുന്നത് ജനുവരി 30 അവസാനിപ്പിച്ചു.

കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും കുപ്പിവെള്ള കമ്പനികളുടെ ജലമൂറ്റല്‍ തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്‍കിയിട്ടും പുതുശ്ശേരിയിലെ പെപ്സി കമ്പനി ഭൂഗര്‍ഭ ജലമൂറ്റല്‍ തുടരുകയാണ്. വിജയ് മല്യയുടെ യു.ബി ഉള്‍പ്പെടെ കഞ്ചിക്കോട്ടെ മദ്യകമ്പനികള്‍ക്കും സൗജന്യനിരക്കില്‍ ലക്ഷകണക്കിന് ലിറ്റര്‍ വെള്ളമാണ് ജലഅതോറിറ്റി നല്‍കുന്നത്. വ്യവസായ മേഖലയിലെ ചില കമ്പനികളും അനധികൃതമായി കുഴല്‍കിണര്‍ സ്ഥാപിച്ച് ജലമൂറ്റുന്നുണ്ട്. മഴനിഴല്‍ പ്രദേശമായ അട്ടപ്പാടിയില്‍ വരള്‍ച്ച അതിരൂക്ഷമാണ്. ഭവാനിപ്പുഴ ഏറെക്കുറെ വറ്റിവരണ്ടു. കുടിവെള്ളമില്ലാതെ അട്ടപ്പാടി വിട്ടുപോകുന്നവരുടെ എണ്ണം വര്‍ധിച്ചു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ ലംഘിച്ച് തമിഴ്നാട് കേരളത്തിന് അവകാശപ്പെട്ട വെള്ളം തിരിച്ചുവിടുന്നതും ജില്ലയില്‍ വരള്‍ച്ചക്ക് ആക്കംകൂട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkad
News Summary - palakkadan heat
Next Story