പാലക്കാട്: മേഖലയിൽ നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പട്ടാമ്പി താലൂക്കിലും നെല്ലായ ഗ്രാമപഞ്ചായത്തിലും ലോക്ഡൗൺ പ്രഖ്യാപിച്ചതായി മന്ത്രി എ.കെ. ബാലൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ ലോക്ഡൗൺ പ്രാബല്യത്തിൽ വന്നു.
പട്ടാമ്പി മേഖലയിലെ അനുബന്ധ പഞ്ചായത്തുകളില്‍ ലക്ഷണങ്ങള്‍ കാണുന്നതിനനുസരിച്ച് വരും ദിവസങ്ങളില്‍ നടത്തുന്ന റാപ്പിഡ് പരിശോധനയുടെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ലോക്ഡൗണ്‍ സമയത്തെ അവസ്ഥ പരിശോധിച്ച് ഭാവികാര്യങ്ങൾ തീരുമാനിക്കും.
പട്ടാമ്പിയില്‍ രൂപപ്പെട്ട രോഗബാധയുടെ ക്ലസ്റ്റര്‍ വ്യാപനം തടയാന്‍ െപാലീസ്, ഫയര്‍ഫോഴ്സ്, ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തും. മേഖലയില്‍ അത്യാവശ്യക്കാര്‍ മാത്രം പുറത്തിറങ്ങണം. പൊതുഗതാഗതം ഉണ്ടാകില്ല.
പ്രശ്നബാധിത പ്രദേശത്തിലൂടെ വാഹനമോടിക്കുന്നവര്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല. മുന്‍ ദിവസങ്ങളില്‍ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ റാപ്പിഡ് പരിശോധന വ്യാപകമാക്കുമെന്ന് മന്ത്രി അറിയിച്ചു.