കേരളശ്ശേരി: ചോരുന്ന വീട്ടിൽ രോഗങ്ങളോട് മല്ലടിക്കുകയാണ് കേരളശ്ശേരി കമ്മാന്തറ വീട്ടിൽ സുബ്രഹ്മണ്യെൻറ മകൻ സുമേഷ് (35), വയോധികരായ മാതാപിതാക്കളും മക്കളുമടങ്ങിയ കുടുംബത്തെ പോറ്റാൻ കൂലിപ്പണിയെടുത്ത് ജീവിതം നയിക്കുമ്പോഴാണ് ഇരുവൃക്കയും തകരാറിലായത്.
സ്വന്തമായി വീട് നിർമിക്കണമെന്ന സ്വപ്നം താലോലിക്കുന്നതിന്നിെട രോഗം തളർത്തിയ മനസ്സുമായി സുമേഷ് ജീവിതം തള്ളിനീക്കുകയാണ്. മരുന്നിനും ചികിത്സക്കും പണമില്ലാത്ത വിഷമം കൂടെക്കൂടെ ഇയാളുടെ കുടുംബെത്ത അലട്ടിക്കൊണ്ടിരിക്കുന്നു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ആർ. ശോഭന, കെ.ജി. സന്തോഷ് കൺവീനറുമായി ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു. സഹായ കമ്മിറ്റി കൺവീനറുടെയും സുമേഷിെൻറ ഭാര്യ സജിതയുടെയും പേരിൽ കേരളശ്ശേരി എസ്.ബി.ഐയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 39234299164, IFS Code: SBlN0007624.
ഫോൺ: 9048131774.