Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫോട്ടോഫിനിഷിൽ...

ഫോട്ടോഫിനിഷിൽ വീണ്ടും പാലക്കാട്

text_fields
bookmark_border
ഫോട്ടോഫിനിഷിൽ വീണ്ടും പാലക്കാട്
cancel
camera_alt????????????????? ????????? ?????? ?????????????????? ?????????? ???????????? ??????????? ???????? ??. ????????????????? ???????????????? ??????????????????? ?

കാ​ഞ്ഞ​ങ്ങാ​ട്: വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ 60ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലാ​കി​രീ​ടം ഇ​ത്ത​വ​ണ​യും പാ​ല​ക്കാ​ടി​ന്. ക​ഴി​ഞ്ഞ വ​ർ​ഷം ജേ​താ​ക്ക​ളാ​യ പാ​ല​ക്കാ​ടി​െൻറ അ​ഞ്ചാം കി​രീ​ട​മാ​ണി​ത്. നാ​ലു​ദി​ന​ങ്ങ​ൾ കാ​ഞ്ഞ​ങ്ങാ​ടി​നെ കു​ളി​ര​ണി​യി​ച്ച മേ​ള​യി​ൽ ഉ​ശി​ര​ൻ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ 951 പോ​യ​ൻ​റ് നേ​ടി​യാ​ണ്​ പാ​ല​ക്കാ​ട്​ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യ​ത്. 949 പോ​യ​ൻ​റു​മാ​യി ക​ണ്ണൂ​രും കോ​ഴി​ക്കോ​ടു​മാ​ണ് ര​ണ്ടാ​മ​ത്. തൃ​ശൂ​ർ (940) മൂ​ന്നാ​മ​തും ആ​തി​ഥേ​യ​രാ​യ കാ​സ​ർ​കോ​ട് (875) പ​ത്താ​മ​തു​മാ​ണ്.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 511 പോ​യ​ൻ​റു​മാ​യി ക​ണ്ണൂ​ർ ഒ​ന്നാ​മ​തെ​ത്തി. പാ​ല​ക്കാ​ട് (505) ര​ണ്ടാം സ്ഥാ​ന​ത്തും കോ​ഴി​ക്കോ​ട് (503) മൂ​ന്നാം സ്ഥാ​ന​ത്തു​മെ​ത്തി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 446 പോ​യ​ൻ​റു​മാ​യി പാ​ല​ക്കാ​ടും കോ​ഴി​ക്കോ​ടും ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. തൃ​ശൂ​ർ​ (445) ര​ണ്ടാ​മ​തും ക​ണ്ണൂ​ർ (438) മൂ​ന്നാ​മ​തു​മെ​ത്തി. അ​റ​ബി​ക് ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട് ജി​ല്ല​ക​ൾ (95 പോ​യ​ൻ​റ്​ വീ​തം) ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. കൊ​ല്ലം, വ​യ​നാ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ ജി​ല്ല​ക​ൾ (93 പോ​യ​ൻ​റ് വീ​തം) ര​ണ്ടാ​മ​തെ​ത്തി. ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളാ​ണ് (87 പോ​യ​ൻ​റ്) മൂ​ന്നാ​മ​ത്.

സം​സ്കൃ​തം ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ എ​റ​ണാ​കു​ളം, തൃ​ശൂ​ർ (85) ജി​ല്ല​ക​ൾ ഒ​ന്നാ​മ​തെ​ത്തി. കാ​സ​ർ​കോ​ട് (83) ര​ണ്ടാ​മ​തും ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് (81) ജി​ല്ല​ക​ൾ മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്. അ​ടു​ത്ത സം​സ്ഥാ​ന സ്​​കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്​ കൊ​ല്ലം ജി​ല്ല ആ​തി​ഥ്യ​മ​രു​ളു​മെ​ന്ന്​ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്​ പ്ര​ഖ്യാ​പി​ച്ചു. എ​ച്ച്.​എ​സ്, എ​ച്ച്.​എ​സ്.​എ​സ്​ വി​ഭാ​ഗ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യ​ൻ​റ്​ നേ​ടി​യ സ്​​കൂ​ളു​ക​ൾ​ക്ക്​ മാ​ധ്യ​മം ‘വെ​ളി​ച്ചം’ ട്രോ​ഫി ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala School Kalolsavam 2019Kasaragod News
News Summary - palakkad won the trophy kerala school kalolsavam-kerala news
Next Story