Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2018 1:59 AM IST Updated On
date_range 28 Dec 2018 9:59 AM ISTഗർഭിണിയെ ചുമന്ന് ആശുപത്രിയിലെത്തിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ നോട്ടീസ്
text_fieldsbookmark_border
പാലക്കാട്: വാഹനമെത്തുന്ന റോഡില്ലാത്തതിനാൽ ആദിവാസിയായ ഗർഭിണിയെ മുള മഞ്ചലിൽ ഏഴുകിലോ മീറ്റർ ചുമന്ന് ആശുപത്രിയിലെത്തിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയ കേസെടുത്ത് അധികൃതർക്ക് നോട്ടീസയച്ചു.
ജില്ല കലക്ടർ, ജില്ല മെഡിക്കൽ ഓഫിസർ, ഐ.ടി.ഡി.പി േപ്രാജക്ട് ഓഫിസർ, കോട്ടത്തറ ൈട്രബൽ ആശുപത്രി സൂപ്രണ്ട്, പട്ടികവർഗ വകുപ്പ് സെക്രട്ടറി എന്നിവർ വിശദമായ അന്വേഷണം നടത്തി മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിട്ടു.
കോട്ടത്തറ ആശുപത്രിയിലെ ആംബുലൻസിെൻറ അവസ്ഥയും പുതൂർ-ഇടവാണി റോഡിെൻറ നിർമാണ പുരോഗതിയും റിപ്പോർട്ടിൽ വിശദമാക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
