പാലക്കാട്ട് പേപ്പട്ടി വീടിനകത്ത് കയറി രോഗിയെ കടിച്ചു
text_fieldsപാലക്കാട്: പേപ്പട്ടി വീട്ടിൽ ഓടിക്കയറി കിടപ്പു രോഗിയെ കടിച്ചു പരിക്കേൽപിച്ചു. പാലക്കാട് ഓലശ്ശേരിയിലാണ് സംഭവം. രോഗബാധിതനായി കിടപ്പിലായ കുട്ടിയപ്പനാണ് (71) കടിയേറ്റത്.
ഇദ്ദേഹത്തെ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് മറ്റു നിരവധി പേർക്കും വളർത്തുമൃഗങ്ങൾക്കും ഇതേ പട്ടിയുടെ കടിയേറ്റിട്ടുണ്ട്. ഞായറാഴ്ച രാവിലെ 8.30ഓടെ വീടിന്റെ വാതിലിലൂടെ അകത്തുകയറിയ പട്ടി കുട്ടിയപ്പനെ ആക്രമിക്കുകയായിരുന്നു. ഈ സമയം വീട്ടിൽ വേറെയാരുമുണ്ടായിരുന്നില്ല.
പേപ്പട്ടിയിറങ്ങിയതായി മുന്നറിയിപ്പ് നൽകാനെത്തിയ അയൽവാസിയാണ് സംഭവം കണ്ടത്. തുടർന്ന് ബഹളം വെച്ചും കല്ലെറിഞ്ഞും പട്ടിയെ ഓടിക്കുകയായിരുന്നു. കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

