Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Sanjith Murder
cancel

പാലക്കാട് സഞ്ജിത്ത് കൊലപാതകം; മുഖ്യസൂത്രധാരൻ അറസ്റ്റിൽ

text_fields
bookmark_border

പാലക്കാട്: ആർ.എസ്.എസ് പ്രവർത്തകനായ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരൻ പിടിയിൽ. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി മുഹമ്മദ് ഹാറൂണിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഒളിവിലായിരുന്ന ഹാറൂണിനെതിരെ ഒരു മാസം മുമ്പ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. എവിടെനിന്നാണ് പ്രതിയെ പിടികൂടിയതെന്ന വിവരം ലഭ്യമല്ല. ഇതോടെ സഞ്ജിത് വധക്കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി.

നാലു പ്രതികളെയാണ് ഇനി പിടികൂടാനുള്ളത്. ഇതിൽ ഒരാൾ കൊലപാതകത്തിൽ​ നേരിട്ട് പ​ങ്കെടുത്തതായാണ് വിവരം.

2021 നവംബർ 15നാണ് ആർ.എസ്.എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖായിരുന്ന സഞ്ജി​ത്തിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പാലക്കാട് -തൃശൂർ ദേശീയപാതയിൽ കിണാശ്ശേരി മമ്പറത്തായിരുന്നു സംഭവം. ബൈക്ക് തടഞ്ഞുനിർത്തി ഭാര്യയുടെ മുൻപിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Palakkad Sanjith Murder Main Conspirator Arrested
Next Story