Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ആ പാവത്തെ ഇങ്ങനെയിട്ട് വട്ടു കളിപ്പിക്കരുത്’ -സി.പി.എം നേതാക്കളോട് വി.ടി. ബൽറാം

text_fields
bookmark_border
‘ആ പാവത്തെ ഇങ്ങനെയിട്ട് വട്ടു കളിപ്പിക്കരുത്’ -സി.പി.എം നേതാക്കളോട് വി.ടി. ബൽറാം
cancel

പാലക്കാട്: പാലക്കാട്ടെ ട്രോളി വിവാദത്തിൽ പലതവണ അഭിപ്രായം മാറ്റിപ്പറഞ്ഞ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. പി. സരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. മലക്കം മറിഞ്ഞ് നല്ല ശീലമുള്ള ഒരു സ്ഥാനാർഥിയെ കൈയ്യിൽ കിട്ടിയെന്ന് വെച്ച് ആ പാവത്തെ ഇങ്ങനെയിട്ട് വട്ടു കളിപ്പിക്കരുത് എന്നേ സിപിഎം നേതാക്കളോട് പറയാനുള്ളൂ എന്നാണ് ബൽറാം ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞത്.

പാലക്കാട്ടെ പൊലീസ് റെയ്ഡും കള്ളപ്പണമടങ്ങിയ ട്രോളി വിവാദവും സംബന്ധിച്ച് സരിൻ പറഞ്ഞ കാര്യങ്ങൾ അക്കമിട്ട് നിരത്തിയാണ് ബൽറാമിന്റെ കുറിപ്പ്. പൂർണരൂപം വായിക്കാം:

1) പാതിരാ റെയ്ഡ് ഷാഫിയുടെ സംവിധാനമെന്ന് സ്ഥാനാർത്ഥി

2) സ്ഥാനാർത്ഥി പറഞ്ഞത് പാർട്ടി നിലപാടല്ല എന്ന് ജില്ലാ സെക്രട്ടറി

3) ജില്ലാ സെക്രട്ടറി പറഞ്ഞതാണ് ശരിയെന്ന് സ്ഥാനാർത്ഥിയുടെ മലക്കം മറിച്ചിൽ

4) ജില്ലാ സെക്രട്ടറി പറഞ്ഞത് ശരിയല്ല, ഷാഫി തന്നെയാണ് സംവിധായകൻ എന്ന് സംസ്ഥാന സെക്രട്ടറി

5) സംസ്ഥാന സെക്രട്ടറിയാണ് ശരിക്കും ശരിയെന്ന് സ്ഥാനാർത്ഥി.

6) ഈ നീല പെട്ടിയും പൊക്കിപ്പിടിച്ച് നടക്കാൻ നാണമില്ലേ എന്ന് എൻഎൻ കൃഷ്ണദാസ്.

7) കൃഷ്ണദാസേട്ടൻ എപ്പോഴും ശരിയേ പറയൂ എന്ന് സ്ഥാനാർത്ഥി.

8.) ……

മലക്കം മറിഞ്ഞ് നല്ല ശീലമുള്ള ഒരു സ്ഥാനാർത്ഥിയെ കയ്യിൽ കിട്ടിയെന്ന് വച്ച് ആ പാവത്തെ ഇങ്ങനെയിട്ട് വട്ടു കളിപ്പിക്കരുത് എന്നേ സിപിഎം നേതാക്കളോട് പറയാനുള്ളൂ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - palakkad police raid: vt balram against dr p sarin
Next Story