കൊലപാതകം നടത്തിയത് ആരെന്ന് സി.പി.എം തീരുമാനിക്കേണ്ടെന്ന് വി.ഡി. സതീശൻ
text_fieldsകോഴിക്കോട്: മലമ്പുഴ സി.പി.എം ലോക്കൽ കമ്മിറ്റിയംഗം ഷാജഹാന്‍റെ കൊലപാതകം സംബന്ധിച്ച എല്ലാ വിവരങ്ങളും പുറത്തുവരട്ടെ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊലപാതകത്തെ മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കാൻ സി.പി.എം സാധാരണ ശ്രമിക്കാറുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ഷാജഹാനെ വെട്ടിയത് സ്വന്തം പാർട്ടിക്കാർ തന്നെയാണെന്ന് ദൃക്സാക്ഷികൾ പറയുന്നത്. ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ ഗൗരവമായി കാണണം. കൊലപാതകത്തെ അപലപിക്കുന്നുവെന്നും സംഭവം പൊലീസ് അന്വേഷിക്കട്ടെയന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
കൊലപാതകത്തെ ആരാണ് അപലപിക്കാത്തത്. കൊല ചെയ്തതിനെക്കാൾ വലുതാണോ കൊലപാതകത്തെ അപലപിക്കാത്തത്. രാഷ്ട്രീയ, ഗുണ്ടാ കൊലപാതകങ്ങളെയും കോൺഗ്രസ് പ്രോത്സാഹിപ്പിക്കാറില്ല. കേരളത്തിൽ ഗുണ്ടകൾ അഴിഞ്ഞാടുകയാണ്. പൊലീസ് നിർവീര്യമാണ്. ഇക്കാര്യം പ്രതിപക്ഷം നിരന്തരം ആവശ്യപ്പെടുകയാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.
സി.പി.എമ്മുകാർ തന്നെയാണ് ഷാജഹാനെ കൊലപ്പെടുത്തിയത് ദൃക്സാക്ഷി പറയുന്നു. പൊലീസ് അന്വേഷിക്കുന്ന കേസിൽ ഭരണത്തിലുള്ള പാർട്ടി അഭിപ്രായം പറയുന്നത് ശരിയല്ല. അത് കേസിനെ സ്വാധീനിക്കും. ആരാണ് കൊലപാതകം നടത്തിയതെന്ന് പൊലീസാണ് കണ്ടുപിടിക്കേണ്ടതെന്നും സതീശൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

