വെട്ടേറ്റ് വീണ അമ്മയെ കെട്ടിപ്പിടിച്ച് ഒന്നര വയസ്സുകാരൻ; ഹൃദയം പിളരുന്ന കാഴ്ച
text_fieldsകൊലപാതകം നടന്ന ‘ലക്ഷ്മി ഗോവിന്ദം’ വീട്
കാരാകുർശ്ശി (പാലക്കാട്): കാരാകുർശ്ശി ഗ്രാമപഞ്ചായത്തിലെ പള്ളികുറുപ്പ് കുണ്ടംകണ്ടത്തിൽ ലക്ഷ്മി ഗോവിന്ദം എന്ന തറവാട്ടുവീട്ടിൽ തേങ്ങലടങ്ങുന്നില്ല. ഒന്നര വയസ്സുകാരൻ ഐവിൻ എന്ന കുഞ്ഞിനൊപ്പം വിങ്ങിപ്പൊട്ടുകയാണ് ഈ വീടും നാടും. മുലകുടിപ്രായത്തിൽ അമ്മ ദീപികയെ നഷ്ടപ്പെട്ട ഈ കുഞ്ഞ് അത്രമേൽ വേദനിപ്പിക്കുന്ന കാഴ്ചയാണ്. ഭർത്താവ് അവിനാശ് വെട്ടിക്കൊലപ്പെടുത്തിയ ദീപിക വെട്ടേറ്റ് വീണുകിടക്കുമ്പോൾ അമ്മയെ കെട്ടിപ്പിടിച്ച് കരയുന്ന ഐവിൻ തന്‍റെ ഹൃദയം പിളർന്നെന്ന് അയൽവാസിയും അമ്മാവനുമായ രാജൻ പറഞ്ഞു. നാടിനെ നടുക്കിയ നിഷ്ഠുര കൊലപാതകത്തിൽ ഐവിന് തണലും മാതൃത്വവുമാണ് നഷ്ടമായത്.
പ്രണയത്തെത്തുടർന്നാണെങ്കിലും വീട്ടുകാരുടെ സമ്മതത്തോടെ നടന്ന വിവാഹമായിരുന്നു അവിനാശിന്‍റെയും കോയമ്പത്തൂർ സ്വദേശി ദീപികയുടെയും. വിവാഹശേഷം ബംഗളൂരുവിലായിരുന്നു ഇവർ താമസം. രണ്ടുമാസം മുമ്പ് നാട്ടിലെത്തിയ ശേഷം അധികമൊന്നും വീടിന് പുറത്തിറങ്ങാത്ത പ്രകൃതമായിരുന്നു അവിനാശിന്‍റേത്. തറവാട്ടുവീട്ടിൽ അവിനാശും ഭാര്യ ദീപികയും കുഞ്ഞും മാത്രമാണ് താമസിച്ചിരുന്നത്. അവിനാശിന്‍റെ മാതാവ് ഗീതയും അനുജൻ അഖിലും തറവാട്ടുവീടിന്‍റെ തൊട്ടുപിറകിലെ മറ്റൊരു വീട്ടിലായിരുന്നു താമസം. നിലവിളി കേട്ട് വന്ന അമ്മാവൻ രാജനും സഹോദരൻ അഖിലും ചേർന്ന് വെട്ടേറ്റ ദീപികയെ ആംബുലൻസെത്തിച്ച് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

