Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട് നഗരസഭ; വികസന...

പാലക്കാട് നഗരസഭ; വികസന സ്ഥിരംസമിതി അധ്യക്ഷക്കെതിരായ അവിശ്വാസം ഇന്ന് 

text_fields
bookmark_border
പാലക്കാട് നഗരസഭ; വികസന സ്ഥിരംസമിതി അധ്യക്ഷക്കെതിരായ അവിശ്വാസം ഇന്ന് 
cancel

പാ​ല​ക്കാ​ട്: ന​ഗ​ര​സ​ഭ​യി​ൽ വി​ക​സ​ന സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ക്കെ​തി​രാ​യ യു.​ഡി.​എ​ഫ് അ​വി​ശ്വാ​സം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ച​ർ​ച്ച​ക്കെ​ടു​ക്കും. ഒ​മ്പ​തം​ഗ​ങ്ങ​ളു​ള്ള വി​ക​സ​ന സ്ഥി​രം​സ​മി​തി​യി​ൽ ബി.​ജെ.​പി -നാ​ല്, യു.​ഡി.​എ​ഫ് -നാ​ല്, സി.​പി.​എം -ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് എ​ണ്ണം. ബി.​ജെ.​പി​യു​ടെ ടി. ​ബേ​ബി‍യാ​ണ് വി​ക​സ​ന സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ. സി.​പി.​എം പി​ന്തു​ണ​യോ​ടെ​യാ​ണ് യു.​ഡി.​എ​ഫ് അ​വി​ശ്വാ​സ​പ്ര​മേ​യ​ങ്ങ​ളി​ൽ ര​ണ്ടെ​ണ്ണ​വും പാ​സാ​യ​ത്. 

നാ​ല് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​ർ​ക്കെ​തി​രെ​യാ​ണ് യു.​ഡി.​എ​ഫ് അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്ന​ത്. മൂ​ന്നെ​ണ്ണ​ത്തി​ൽ ര​ണ്ടും പാ​സാ​യി. ബാ​ല​റ്റി​ന് പി​ന്നി​ൽ സി.​പി.​എം സ്വ​ത​ന്ത്ര ഒ​പ്പി​ടാ​ത്ത​തി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ക്കെ​തി​രാ​യ പ്ര​മേ​യം പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​നെ​തി​രാ​യ നോ​ട്ടീ​സ് തി​ങ്ക​ളാ​ഴ്ച ന​ൽ​കു​മെ​ന്ന്​ പാ​ർ​ട്ടി നേ​താ​ക്ക​ൾ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ ചെ​യ​ർ​മാ​നും വൈ​സ്​ ചെ​യ​ർ​മാ​നു​മെ​തി​രെ അ​വി​ശ്വാ​സം അ​വ​ത​രി​പ്പി​ക്കു​െ​മ​ന്നാ​ണ് യു.​ഡി.​എ​ഫ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

52 അം​ഗ കൗ​ൺ​സി​ലി​ൽ പ്ര​മേ​യം കൊ​ണ്ടു​വ​രാ​ൻ ചു​രു​ങ്ങി​യ​ത് 18 അം​ഗ​ങ്ങ​ളു​ടെ ഒ​പ്പ് വേ​ണം. യു.​ഡി.​എ​ഫി​ന് 18 അം​ഗ​ങ്ങ​ളു​ണ്ടെ​ങ്കി​ലും ഒ​രാ​ൾ ലീ​ഗ് വി​മ​ത​നാ​യി വി​ജ​യി​ച്ച സെ​യ്ത​ല​വി​യാ​ണ്. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്മാ​ർ​ക്കെ​തി​രെ അ​വി​ശ്വാ​സം കൊ​ണ്ടു​വ​രു​ന്ന​തി‍ന്​ മു​ന്നോ​ടി​യാ​യി യു.​ഡി.​എ​ഫി‍​​െൻറ വ​ർ​ക്കി​ങ് ഗ്രൂ​പ്​ അം​ഗ​ങ്ങ​ൾ രാ​ജി​വെ​ച്ചി​രു​ന്നു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspalakkad municipalitymalayalam newsNon Confidence Motion
News Summary - Palakkad Municipality Non Confidence Motion -Kerala News
Next Story