പാലക്കാട് ആറുവയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു
text_fieldsകൊല്ലപ്പെട്ട ആമിൽ, മാതാവ് ഷാഹിദ
പാലക്കാട്: ആറ് വയസ്സുകാരനായ വിദ്യാർഥിയെ മാതാവ് കഴുത്തറുത്ത് കൊന്നു. പാലക്കാട് പുതുപ്പള്ളിത്തെരുവ് പൂളക്കാട് സുലൈമാെൻറ മകൻ ആമിൽ ഇസ്ഹാനാണ് കൊല്ലപ്പെട്ടത്. മാതാവ് ഷാഹിദയെ (32) പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ െഎ.പി.സി 302 വകുപ്പ് പ്രകാരം കൊലക്കുറ്റത്തിന് കേസെടുത്തു. ദൈവത്തിെൻറ പ്രീതിനേടാൻ ബലി കൊടുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് കൊല നടത്തിയതെന്ന് ഷാഹിദ പൊലീസിന് മൊഴിനൽകി.
ഞായറാഴ്ച പുലർച്ചെ 3.30ഒാടെയാണ് നാടിനെ നടുക്കിയ സംഭവം. വീടിെൻറ കിടപ്പുമുറിേയാട് ചേർന്ന ശുചിമുറിയിലായിരുന്നു കൊലപാതകം നടന്നത്. ഷാഹിദ തന്നെയാണ് താൻ മകനെ ബലി നൽകിയെന്ന് പുലർച്ചെ നാലോടെ പാലക്കാട് ജില്ല പൊലീസിെൻറ കൺട്രോൾ റൂം നമ്പറിൽ വിളിച്ചറിയിച്ചത്. കണ്ണാടി പഞ്ചായത്തിൽ വാഹന പരിശോധന നടത്തുകയായിരുന്ന ടൗൺ സൗത്ത് പൊലീസ് സംഘം ഉടൻ വീട്ടിലെത്തി. പൊലീസ് എത്തിയ ശേഷമാണ് ഇവരുടെ ഭർത്താവ് വിവരം അറിയുന്നത്.
കുളിമുറിയിൽ കൊണ്ടുപോയി കാല് കെട്ടിയിട്ട ശേഷമാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പാർസൽ ലോറി ഡ്രൈവറായ ഭർത്താവ് സുലൈമാനും മറ്റ് രണ്ട് ആൺമക്കളും വീട്ടിലെ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു. ചോരപുരണ്ട വസ്ത്രങ്ങളും കത്തിയും പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്റസാധ്യാപിക കൂടിയായ ഷാഹിദ മൂന്നുമാസം ഗർഭിണിയുമാണ്. ഏതാനും മാസമായി അവർ മദ്റസയിൽ ജോലിക്ക് പോകുന്നില്ല. കുടുംബത്തിൽ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോയെന്നടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
ആമിലിെൻറ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച വൈകീട്ട് കള്ളിക്കാട് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. സ്വകാര്യ സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് ആമിൽ ഇസ്ഹാൻ. ഷാഹിദയെ വൈദ്യപരിശോധനക്കുശേഷം പാലക്കാട് കോടതിയിൽ ഹാജരാക്കി കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

