Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലക്കാട് കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്; മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി സി.പി.എമ്മിൽ

text_fields
bookmark_border
Palakkad Mahila Congress district secretary in CPM
cancel

പാലക്കാട്: പാലക്കാട് കോൺഗ്രസിൽ വീണ്ടും കൊഴിഞ്ഞുപോക്ക്. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി സി.പിഎമ്മിൽ. കൃഷ്ണകുമാരിയെ സി.പി.എം ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ് ബാബു പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

2020 മുതൽ ജില്ലയിൽ കോൺഗ്രസ്-ബി.ജെ.പി കൂട്ടുകെട്ടാണെന്നും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളല്ല ഒരു നാണയം തന്നെയാണ് ഇരു പാർട്ടികളെന്നും കൃഷ്ണകുമാരി പറഞ്ഞു. പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും ആളുകൾക്ക് അറിയുന്ന കാര്യമാണിത്. ഈ വിഷയം ഉന്നയിച്ചപ്പോൾ പാർട്ടി അവഗണിക്കുകയാണ് ചെയ്തതെന്ന് കൃഷ്ണകുമാരി പറഞ്ഞു.

കോൺഗ്രസ് ബി.ജെ.പി കൂട്ടുകെട്ടിൽ പ്രതിഷേധിച്ചാണ് കൃഷ്ണകുമാരി സി.പി.എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന് ഇ. എൻ. സുരേഷ് ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൃഷ്ണകുമാരിയുടെ വാർഡിൽ കോൺഗ്രസിനും ബി.ജെ.പിക്കും ഒരേ സ്ഥാനാർഥിയാണുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Palakkad Mahila Congress district secretary in CPM
Next Story