Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടത് കോട്ട തകർത്ത്...

ഇടത് കോട്ട തകർത്ത് വി.കെ. ശ്രീകണ്​ഠൻ

text_fields
bookmark_border
v.k-sreekandan-23
cancel

പാലക്കാട്: തുടർച്ചയായി ആറ് തെരഞ്ഞെടുപ്പുകളിൽ സി.പി.എം വിജയിച്ച മണ്ഡലത്തിൽ ഒരിക്കൽകൂടി മൂവർണക്കൊടി തിളങ്ങിയ പ്പോൾ തരിപ്പണമായത് ഇടത് കോട്ട എന്ന വിശേഷണം. ആകെയുള്ള ഏഴിൽ നാല് അസംബ്ലി മണ്ഡലങ്ങളിലും ഇടതിന് ലീഡ് വഴങ്ങിയ ശേഷമ ാണ് ഡി.സി.സി പ്രസിഡൻറുകൂടിയായ വി.കെ. ശ്രീകണ്​ഠ​​െൻറ തിളക്കമാർന്ന വിജയം. തെരഞ്ഞടുപ്പ് പ്രഖ്യാപനം മുതൽ വോട്ടെണ്ണ ലി‍​െൻറ ആദ്യ അര മണിക്കൂർ വരെ തികഞ്ഞ വിജയപ്രതീക്ഷയിലായിരുന്ന എം.ബി. രാജേഷ് പോസ്​റ്റൽ വോട്ടിൽനിന്ന് ലഭിച്ച ചെറി യ ലീഡൊഴിച്ച് ബാക്കി സമയമത്രയും ശ്രീകണ്ഠ‍​​െൻറ പിന്നിലായിരുന്നു. ഇതിനകം പുറത്തുവന്ന സർവേകൾ മുഴുവൻ പാലക്കാട് ഇ ടതിനാണെന്ന് വിധിയെഴുതിയതും വോട്ടെടുപ്പിന് ശേഷം യു.ഡി.എഫ് ക്യാമ്പ് കാര്യമായ വിജയപ്രതീക്ഷ പുലർത്താതിരുന്നതും സൃഷ്​ടിച്ച ഇടതാവേശം അപ്പാടെ തല്ലിക്കെടുത്തുന്നതായിരുന്നു യു.ഡി.എഫ് വിജയം.

ന്യൂനപക്ഷ-ഭൂരിപക്ഷ വ്യത്യാസമി ല്ലാതെ ശ്രീകണ്ഠനിലേക്ക് ഒഴുകിയ വോട്ടുകളിൽ നല്ലൊരു ശതമാനം രാജേഷിന് ലഭിക്കേണ്ടതായിരുന്നു. കേന്ദ്രത്തിൽ വീണ്ട ും ബി.ജെ.പി സർക്കാർ വരുന്നതിനെതിരെ ന്യൂനപക്ഷ കേന്ദ്രങ്ങൾ കൈക്കൊണ്ട കരുതലിന് പുറമെ ശബരിമല വിഷയത്തിൽ പിണറായി സർക്കാർ എടുത്ത നടപടികളിലെ കടുത്ത നീരസവും ഈ വോട്ടൊഴുക്കിന് കാരണമായിട്ടുണ്ട്. അതേസമയം, ബി.ജെ.പി നില മെച്ചപ്പെടുത്തുന്ന കാഴ്ചയാണ് പാലക്കാട് നൽകുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 1,36,541 വോട്ട് നേടിയ സ്ഥാനത്ത് ഇക്കുറി ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാർ 2,18,556 വോട്ട്​ കരസ്ഥമാക്കി.

എന്നാൽ, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട്, മലമ്പുഴ മണ്ഡലങ്ങിൽ രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പിക്ക് ഇത്തവണ ഒരിടത്തും അതാവർത്തിക്കാനായില്ല. മണ്ണാർക്കാട് (29625), പട്ടാമ്പി (17179), പാലക്കാട് (4339) എന്നീ മണ്ഡലങ്ങളിൽ ശ്രീകണ്ഠൻ മുന്നിട്ട് നിന്നപ്പോൾ ബാക്കി ഷൊർണൂർ (11092), മലമ്പുഴ (21294), ഒറ്റപ്പാലം (6460), കോങ്ങാട് (356) എന്നിവിടങ്ങളിൽ രാജേഷിനാണ് ലീഡ്. ഇടതിനെ വീഴ്ത്തിയത് മണ്ണാർക്കാട്, പട്ടാമ്പി എന്നീ നിയമസഭ മണ്ഡലങ്ങളെന്ന് വ്യാഖ്യാനിക്കാം.

യു.ഡി.എഫി​​െൻറ നെടുന്തൂണായി മണ്ണാർക്കാട്
മണ്ണാർക്കാട്: പാലക്കാട്ട്​ വി.കെ. ശ്രീകണ്ഠ​​െൻറ അട്ടിമറി വിജയത്തിൽ നെടുന്തൂണായി നിന്നത് മണ്ണാർക്കാട് നിയോജക മണ്ഡലം. നിയമസഭ-ലോക്​സഭ തെരഞ്ഞെടുപ്പുകളിൽ ഇതുവരെ ലഭിക്കാത്ത ഭൂരിപക്ഷമാണ് (29,625) മണ്ണാർക്കാട് ഇത്തവണ യു.ഡി.എഫിന് നൽകിയത്​. 11,637​​െൻറ ഭൂരിപക്ഷത്തിലാണ്​ ശ്രീകണ്ഠ​​െൻറ വിജയം എന്ന കണക്കുനോക്കുമ്പോഴാണ് മണ്ണാർക്കാടി​​െൻറ സ്വാധീനം മനസ്സിലാവുക. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ. ശംസുദ്ദീന്​ 12,653 വോട്ടായിരുന്നു ഭൂരിപക്ഷം. യു.ഡി.എഫിന് ലഭിച്ച വൻലീഡ് സി.പി.എമ്മിലും എൽ.ഡി.എഫിലും ചർച്ചക്കിടയാക്കിയിട്ടുണ്ട്​. മണ്ണാർക്കാട് കേന്ദ്രീകരിച്ച്​ സി.പി.എമ്മിനകത്തുണ്ടായ വിവാദങ്ങളും വിഭാഗീയതയും സി.പി.എമ്മും-സി.പി.ഐയും തമ്മിലെ വടംവലിയും തമ്മിലടിയുമെല്ലാം ഫലത്തിൽ പ്രതിഫലിച്ചുവെന്ന ചർച്ച സജീവമാണ്​​.

കോട്ട പിടിച്ചടക്കി ശ്രീകണ്ഠൻ
പാലക്കാട്​: കാൽനൂറ്റാണ്ടിനുശേഷം ഇടതുപക്ഷത്തിൽനിന്ന്​ പാലക്കാട്​ മണ്ഡലം യു.ഡി.എഫിലേക്ക്​ തിരിച്ചുപിടിച്ച വി.കെ. ശ്രീകണ്​ഠന് അഭിമാനനിമിഷം. 2012ൽ കെ.പി.സി.സി സെക്രട്ടറിയായ അദ്ദേഹം ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തി​​െൻറ അമരക്കാരനായത് ദീർഘമായ സംഘടനപ്രവർത്തന പരിചയത്തി​​െൻറ പിൻബലത്തിലായിരുന്നു. കെ.എസ്.യുവിലൂടെയാണ് രാഷ്​ട്രീയ പ്രവർത്തനം ആരംഭിച്ചത്. മൂന്നുതവണ ഷൊർണൂർ നഗരസഭാംഗമായ ശ്രീകണ്​ഠൻ നിലവിൽ ഷൊർണൂർ നഗരസഭ പ്രതിപക്ഷ നേതാവ്​ കൂടിയാണ്​. കാലിക്കറ്റ് യൂനിവേഴ്സിറ്റി സെനറ്റ് അംഗമായും കാർഷിക സർവകലാശാല ജനറൽ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
2011ൽ ഒറ്റപ്പാലത്തുനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എം. കൊച്ചുകൃഷ്ണൻ നായരുടെയും വി. കാർത്യായനി അമ്മയുടെയും മകനാണ് 49കാരനായ​ ശ്രീകണ്​ഠൻ. ചേലക്കര മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ച മുൻ സംസ്ഥാന വനിത കമീഷൻ അംഗം കൂടിയായ പ്രഫ. കെ.എ. തുളസിയാണ് ഭാര്യ.

പാലക്കാട് ലോക്സഭ മണ്ഡലം
​ആകെ വോട്ടുകൾ: 13,23,008
പോൾ ചെയ്​തത്​: 10,21,584
വി.കെ. ശ്രീകണ്ഠൻ (യു.ഡി.എഫ്) -3,99,274
എം.ബി. രാജേഷ് (എൽ.ഡി.എഫ്) -3,87,637
സി. കൃഷ്ണകുമാർ (എൻ.ഡി.എ) -2,18,556
നോട്ട -6,665
തുളസീധരൻ പള്ളിക്കൽ (എസ്.ഡി.പി.ഐ) -5,749
സി. ചന്ദ്രൻ (സ്വത.) -2,624
ഹരി അരുമ്പിൽ (ബി.എസ്.പി) -2,408
പി. രാജേഷ് (സ്വത.) -2,234
എം. രാജേഷ് (സ്വത.) -2,128
ബാലകൃഷ്ണൻ (സ്വത.) -974
അസാധു -625
ഭൂരിപക്ഷം-11,637

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadkerala newsmalayalam newsLoksabha elections 2019M.B Rajesh
News Summary - Palakkad loksabha constituency-Kerala news
Next Story